ഭിന്നശേഷിക്കാരി അശ്വിനിയും മിസ് കേരള മത്സരത്തിന്
text_fieldsഅശ്വിനി
കുറ്റ്യാടി: 21ന് കൊച്ചിയിൽ നടക്കുന്ന മിസ്കേരള മത്സരത്തിന് ഭിന്നശേഷിക്കാരി അശ്വിനി കാപ്പുമ്മലും. മത്സരത്തിൽ പങ്കെടുക്കുന്ന ഏക ഭിന്നശേഷിക്കാരി കൂടിയാണ് കുറ്റ്യാടി തണൽ കരുണ സ്പെഷൽ സ്കൂൾ വൊക്കേഷനൽ വിങ് വിദ്യാർഥിനിയായ അശ്വനി.
കർഷക തൊഴിലാളി വേളം ചെറുകുന്ന് കാപ്പുമ്മൽ കുമാരെൻറയും മാതുവിെൻറയും മകളാണ്. നേരത്തേ നടന്ന മിസ് കേരള ഡിജിറ്റൽ ഒാഡിഷനിൽ വിജയിയായിട്ടുണ്ട് . 21ന് കൊച്ചിയിൽ നടക്കുന്ന ഫിസിക്കൽ ഒാഡിഷനിലാണ് ഇനി മാറ്റുരക്കാനുള്ളത്. നൃത്തത്തിലും അഭിനയത്തിലും അഭിരുചിയുള്ള അശ്വിനി ആ ഇനങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്.
സിനിമ നടിയാവണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. തണൽ - കരുണ ടീം, സ്കൂൾ പ്രിൻസിപ്പൽ സഹാധ്യാപകർ എന്നിവർ പിന്തുണയുമായി രംഗത്തുണ്ട്.

