കോമൺവെൽത്ത് ചാമ്പ്യൻഷിപ്; ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ അഞ്ജന ശ്രീജിത്ത്
text_fieldsഅഞ്ജന ശ്രീജിത്ത്
തൃശൂർ: ബുധനാഴ്ച നടക്കുന്ന കോമൺ വെൽത്ത് ചാമ്പ്യൻഷിപ്പിലും അടുത്തമാസം നടക്കുന്ന ഏഷ്യൻ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും ജൂനിയർ മത്സരത്തിൽ 76 കെ.ജി വിഭാഗത്തിൽ അഞ്ജന ശ്രീജിത്ത് ഇന്ത്യയെ പ്രതിനിധാനം ചെയ്യും. കഴിഞ്ഞ വർഷം ജൂനിയർ നാഷനൽ ചാമ്പ്യനും ഓൾ ഇന്ത്യ ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യനുമാണ്.
തൃശൂർ സെന്റ് മേരീസ് കോളജ് വിദ്യാർഥിയായ അഞ്ജന ഇന്ത്യൻ ടീം കോച്ചായിരുന്ന ചിത്ര ചന്ദ്രമോഹന്റെ (കേരള സ്പോർട്സ് കൗൺസിൽ) കീഴിൽ ഏഴ് വർഷമായി ജില്ല സ്പോർട്സ് കൗൺസിൽ വെയ്റ്റ് ലിഫ്റ്റിങ് ട്രെയിനിങ് സെന്ററിലാണ് പരിശീലനം നടത്തുന്നത്. വയനാട് സ്വദേശിയായ ശ്രീജിത്തിന്റെയും കവിതയുടെയും മകളായ അഞ്ജന വെയ്റ്റ് ലിഫ്റ്റിങ് പരിശീലനം ആരംഭിക്കുന്നത് തൃശൂരിലാണ്.

