Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവർണാഭം, ആഗ്നസി​െൻറ...

വർണാഭം, ആഗ്നസി​െൻറ പൂക്കൾ

text_fields
bookmark_border
Colorful, flowers of Agnes
cancel
camera_alt

ആഗ്നസ് വർണക്കടലാസിൽ നിർമിച്ച പൂക്കളുമായി

ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ഗ്ന​സ് തോ​മ​സ് വ​ർ​ണ​ക്ക​ട​ലാ​സു​ക​ളി​ൽ പൂ​ക്ക​ൾ നി​ർ​മി​ച്ചാ​ണ് കോ​വി​ഡ് കാ​ലം ചെ​ല​വ​ഴി​ക്കു​ന്ന​ത്. വ​ർ​ണ​ക്ക​ട​ലാ​സു​ക​ളു​പ​യോ​ഗി​ച്ച് വൈ​വി​ധ്യ​ങ്ങ​ളാ​യ പൂ​ക്ക​ൾ നി​ർ​മി​ച്ച് പേ​പ്പ​ർ പൂ​ന്തോ​ട്ടം ത​ന്നെ വീ​ട്ടി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട് ഈ ​മി​ടു​ക്കി.

യ​ഥാ​ർ​ഥ​മാ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന നൂ​റ്റ​മ്പ​തി​ലേ​റെ പൂ​ക്ക​ൾ ആ​ഗ്ന​സ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. ക​ട​ലാ​സു​ക​ളി​ൽ മാ​ത്ര​മ​ല്ല ആ​ഗ്ന​സ് ക​ര​വി​രു​ത് തെ​ളി​യി​ക്കു​ന്ന​ത്. പാ​ഴ്വ​സ്തു​ക്ക​ൾ​ക്കൊ​ണ്ട് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലും പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ബോ​ട്ടി​ൽ പെ​യി​ൻ​റി​ങ്‌, പാ​വ നി​ർ​മാ​ണം, ക്ലേ ​ഉ​പ​യോ​ഗി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ, ഹാ​ങ്ങി​ങ് ഫ്ല​വേ​ഴ്സ് എ​ന്നി​വ​യി​ലും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

തെ​ർ​മോ​ക്കോ​ൾ, പേ​പ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കി​ളി​ക്കൂ​ടു​ക​ളും മു​ട്ട​യി​ട്ട് കാ​വ​ലി​രി​ക്കു​ന്ന കി​ളി​ക​ളു​ടെ ശി​ല്‍പ​വും ഏ​റെ വ്യ​ത്യ​സ്​​ത​മാ​ണ്. തെ​ക്കേ​ക്കൂ​റ്റ് ടോ​മി​യു​ടെ​യും ജി​ഷ​യു​ടെ​യും മ​ക​ളാ​ണ് ആ​ഗ്ന​സ്. അ​ധ്യാ​പ​ക​രും കു​ടും​ബ​വും എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും ആ​ഗ്ന​സ് പ​റ​ഞ്ഞു.

Show Full Article
TAGS:art Agnes 
Next Story