Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightതാങ്ങും തണലുമായി പൂർവ...

താങ്ങും തണലുമായി പൂർവ വിദ്യാർഥികൾ; ഉണ്ണിമായക്ക് മംഗല്യം

text_fields
bookmark_border
Cochin College Alumni Association supports for former students wedding
cancel
camera_alt

ഉണ്ണിമായയും വരൻ അർജുനും കൊച്ചിൻ കോളജ്  പൂർവ വിദ്യാർഥിക​േളാടൊപ്പം

മ​ട്ടാ​ഞ്ചേ​രി: ആ​റു​വ​ർ​ഷം മു​മ്പ്​ ന​ൽ​കി​യ വാ​ക്കു​പാ​ലി​ക്കാ​ൻ ക​ഴി​ഞ്ഞ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് കൊ​ച്ചി​ൻ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ. പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ ഉ​ണ്ണി​മാ​യ​യു​ടെ വി​വാ​ഹം മം​ഗ​ള​ക​ര​മാ​യി ന​ട​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​മാ​ണ് അം​ഗ​ങ്ങ​ൾ​ക്ക്. എ​ഴു​പു​ന്ന ചി​റ​യി​ൽ പ​റ​മ്പി​ൽ പ​രേ​ത​രാ​യ സി.​ആ​ർ. ബാ​ബു-​ര​ശ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഉ​ണ്ണി​മാ​യ.

2016ൽ ​കൊ​ച്ചി​ൻ കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് എ​ഴു​പു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വെ​ച്ച് ഉ​ണ്ണി​മാ​യ​ക്കും അ​മ്മ ര​ശ്മി​ക്കും പാ​മ്പു​ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ ദി​വ​സം ത​ന്നെ അ​മ്മ ര​ശ്മി മ​രി​ച്ചു. സ​ഹോ​ദ​ര​ൻ വി​ഷ്ണു അ​ന്ന് ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഉ​ണ്ണി​മാ​യ ത​ങ്ങ​ളു​ടെ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഉ​ണ്ണി​മാ​യ​യു​ടെ ചി​കി​ത്സ​ക്കും തു​ട​ർ​പ​ഠ​ന​ത്തി​നും കൈ​ത്താ​ങ്ങാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന എ​ത്തു​ക​യാ​യി​രു​ന്നു. ഉ​ണ്ണി​മാ​യ​യു​ടെ പി​റ​ന്നാ​ൾ ദി​ന​ങ്ങ​ളി​ലും ഓ​ണം, വി​ഷു വി​ശേ​ഷ​ദി​വ​സ​ങ്ങ​ളും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു.

വി​വാ​ഹം വ​രെ​യു​ള്ള സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച ശ്രീ​നാ​രാ​യ​ണ പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ത്ത​ല ക​ഞ്ഞി​ക്കു​ഴി ത​കി​ടി ക​ണ്ട​ത്തി​ൽ അ​ശോ​ക​ൻ-​അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ർ​ജു​ൻ ഉ​ണ്ണി​മാ​യ​യു​ടെ ക​ഴു​ത്തി​ൽ താ​ലി കെ​ട്ടി. ഉ​ണ്ണി​മാ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​ക്കെ ഉ​റ​പ്പി​ച്ച വി​വാ​ഹ​മാ​ണി​ത്.

Show Full Article
TAGS:kochi LOCAL NEWS 
News Summary - Cochin College Alumni Association supports for former student's wedding
Next Story