സഹപാഠികൾ ഒരേ സ്കൂളിൽ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും
text_fieldsഈരാറ്റുപേട്ട: ഒരുമിച്ച് പഠിച്ച രണ്ട് കൂട്ടുകാർ ഒരേ സ്കൂളിൽ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസുമായി പ്രവർത്തിക്കുന്നത് കൗതുകമായി. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ (എം.ജി.എച്ച്.എസ്) ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ പി.പി. താഹിറയും ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് എം.പി. ലീനയുമാണ് ഒരേ സ്കൂളിൽ ഒത്തുചേർന്നത്.
എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ ഒരുമിച്ച് പഠിച്ചവരാണ് ഇവർ. അരുവിത്തുറ കോളജിൽ ബി.എ പൊളിറ്റിക്സ് പഠിക്കുമ്പോഴും ഒരേ ക്ലാസിലായിരുന്നു ഇരുവരും. എം.ജി സർവകലാശാലയുടെ ബി.എ പൊളിറ്റിക്സ് പരീക്ഷയിൽ പി.പി. താഹിറ ഒന്നാം റാങ്കും എം.എ. പൊളിറ്റിക്സ് പരീക്ഷയിൽ മൂന്നാം റാങ്കും നേടിയിട്ടുണ്ട്. താഹിറ 29 വർഷവും ലീന 27 വർഷവും അധ്യാപനം പൂർത്തിയാക്കി. ഇരുവരുടെയും നേതൃത്വത്തിൽ സ്കൂളിന് വിവിധ പൊതുപരീക്ഷകളിൽ 100 ശതമാനം വിജയം നേടാനായിട്ടുണ്ട്. കലാ, കായിക, സാഹിത്യ മത്സരങ്ങളിലും സംസ്ഥാന, ജില്ല തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചു. പഠനകാലത്തെ സൗഹൃദം ഔദ്യോഗിക ജീവിതത്തിലും ഇരുവരും തുടരുകയാണ്. പരസ്പര ധാരണയോടെ വിവിധ വിഭാഗങ്ങളെ നയിക്കുന്ന ഇരുവരുടെയും കൂട്ടായ പ്രവർത്തനം സ്കൂളിന്റെ മുന്നേറ്റത്തിനും നേട്ടങ്ങൾക്കും കരുത്തേകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

