Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുഹയിൽ ജനനം, ഗർഭിണിയായിരുന്നപ്പോഴും എവറസ്റ്റ് കീഴടക്കി: സ്വപ്നങ്ങൾ തുന്നിച്ചേർത്ത ലഖ്പ ഷെർപ്പ

text_fields
bookmark_border
ഗുഹയിൽ ജനനം, ഗർഭിണിയായിരുന്നപ്പോഴും എവറസ്റ്റ് കീഴടക്കി:  സ്വപ്നങ്ങൾ തുന്നിച്ചേർത്ത ലഖ്പ ഷെർപ്പ
cancel

ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലേക്ക് നിർഭയം കുതിച്ച നേപ്പാൾ സ്വദേശി, അതിമനോഹരമായ പർവതങ്ങളുടെ നാട്ടിലെ ധീരയായ പർവതാരോഹ. മൗണ്ടൻ ക്വീൻ' എന്ന പേരിലറിയപ്പെടുന്ന ലഖ്പ ഷെർപ്പ സമൂഹത്തെ ഏറെ സ്വാദിനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വനിതയാണ്. തനിക്ക് 80 വയസ് തികയുന്നത് വരെ പർവതാരോഹണം തുടരുമെന്നാണ് അവർ പറയുന്നു.

ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വനിതയെന്ന റെക്കോർഡിനുടമയാണ് ലഖ്പ. പതിനൊന്ന് തവണയാണ് ഈ നേപ്പാൾ സ്വദേശിനി എവറസ്റ്റ് കീഴടക്കുന്നത്. സ്ത്രീകൾ വീട്ടുജോലികൾ ചെയ്ത് ജീവിക്കേണ്ടവരാണെന്ന് വിശ്വസിച്ച ഒരു കാലത്താണ് ലഖ്പ ഷെർപ്പ പർവതാരോഹണം ആരംഭിക്കുന്നത് ഗർഭിണിയായിരുന്നപ്പോൾ പോലും ഞാൻ എവറസ്റ്റ് കയറിയിട്ടുണ്ട്.

പിന്നീട് അമ്മയായപ്പോൾ ഉത്തരവാദിത്തങ്ങൾക്കായി ഞാൻ സമയം നീക്കിവെച്ചു. അല്ലെങ്കിൽ എനിക്ക് 30 തവണ എവറസ്റ്റ് കീഴടക്കാമായിരുന്നു എന്ന് ലഖ്പ പറയുന്നു. ഏകദേശം 15 വർഷത്തെ ഇടവേളക്ക് ശേഷം 2022-ൽ പത്താം തവണയും ലഖ്പ കൊടുമുടിയിലെത്തി. "എവറസ്റ്റ് കയറുന്നതിനിടയിലും ഞാൻ വരുമാനത്തിനായി വീട്ടുജോലികൾ ചെയ്തു. രണ്ടോ മൂന്നോ തവണ എവറസ്റ്റ് കയറി കഴിഞ്ഞാൽ പിന്നെ പാത്രം കഴുകാൻ മടിക്കുന്നവരുണ്ടാകാം, എന്നാൽ എനിക്ക് അത്തരം ചിന്തകളില്ല," തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് ലഖ്പ ഷെർപ്പ വ്യക്തമാക്കി. ആരോഗ്യം അനുവദിക്കുകയാണെങ്കിൽ എനിക്ക് 80 വയസ്സ് വരെ എവറസ്റ്റ് കീഴടക്കണം എന്നാണ് എപ്പോൾ കയറ്റം നിർത്തുമെന്ന മക്കളുടെ ചോദ്യത്തിന് ലഖ്പ മറുപടി നൽകിയത്.

ആരാണ് ലഖ്പ ഷെർപ്പ?

നേപ്പാളിലെ മകാളു മേഖലയിലെ ഗ്രാമത്തിലാണ് ലഖ്പയുടെ ജനനം. സമുദ്രനിരപ്പിൽ നിന്ന് 13,000 അടിയിലധികം ഉയരമുള്ള ഒരു ഗ്രാമമാണിത്. കഠിനമായ ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ടിബറ്റൻ ഗോത്ര വംശജയാണ് ഷെർപ്പ. "ഒരു ഗുഹയിലാണ് ഞാൻ ജനിച്ചത്, എന്റെ ജനനത്തീയതി പോലും എനിക്കറിയില്ല. അവർ പറയുന്നു. സഹോദരങ്ങളെ സ്കൂളിൽ കൊണ്ടുപോയിരുന്നതും മണിക്കൂറുകളോളം നടന്നിരുന്നതുമായ കാര്യങ്ങളാണ് ബാല്യകാലത്തെക്കുറിച്ച് ലഖ്പക്കുള്ള ഓർമ. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന അക്കാലത്ത് അധികൃതർ അവരെ സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നില്ല. സമൂഹത്തിന്റെ ആ പ്രതിസന്ധി ഘട്ടത്തിലും സാങ്കേതിക കഴിവുകൾ ആർജ്ജിച്ച അവർ 2003-ൽ മൂന്ന് തവണ എവറസ്റ്റ് കയറുന്ന ആദ്യ വനിതയായി മാറി. തന്റെ ഇച്ഛാശക്തികൊണ്ടും ദൃഢനിശ്ചയം കൊണ്ടും ഇന്നും അവർ ലോകത്തിന് വലിയൊരു പ്രചോദനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Born in a cave, climbed Everest while pregnant: Lhakpa Sherpa, who stitched her dreams together
Next Story