Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഫോട്ടോഗ്രഫിയിൽ...

ഫോട്ടോഗ്രഫിയിൽ പെൺകരുത്തായി ബിന്ദു കാലടി

text_fields
bookmark_border
ഫോട്ടോഗ്രഫിയിൽ പെൺകരുത്തായി ബിന്ദു കാലടി
cancel

എ​ട​പ്പാ​ൾ: പ്ര​തി​സ​ന്ധി​ക​ളെ സ​ധൈ​ര്യം നേ​രി​ട്ട് ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് കാ​ല​ടി ക​ണ്ട​ന​കം സ്വ​ദേ​ശി ബി​ന്ദു കാ​ല​ടി (46). വ​നി​ത​ക​ൾ ഫോ​ട്ടോ​ഗ്ര​ഫി​യെ പ്ര​ണ​യി​ക്കു​ന്ന​വ​രാ​ണ​ങ്കി​ലും തൊ​ഴി​ൽ മേ​ഖ​ല​യാ​യി തി​ര​ഞ്ഞെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത കാ​ല​ത്താ​യി​രു​ന്നു ബി​ന്ദു​വി​ന്റെ ക​ട​ന്നു​വ​ര​വ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ന്ദു. കു​റ​ച്ച് ക​ഴി​ഞ്ഞ​തോ​ടെ അ​ധ്യാ​പ​ക ജോ​ലി​യ​ല്ല ത​ന്റെ മേ​ഖ​ല​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ അ​വ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ച് തി​രു​വ​ന്ത​പു​രം ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ ഫോ​ട്ടോ​ഗ്ര​ഫി​യും എ​ഡി​റ്റി​ങ്ങും പ​ഠി​ച്ചു. ആ​ദ്യ​കാ​ല​ത്ത് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്താ​ണ് വെ​ഡ്ഡി​ങ് ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. തു​ട​ർ​ന്ന് നാ​ട്ടി​ൽ വെ​ഡ്ഡി​ങ് സ്റ്റു​ഡി​യോ ആ​രം​ഭി​ച്ചു. ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ വീ​ഡി​യോ, ഫോ​ട്ടോ എ​ഡി​റ്റി​ങ് എ​ന്നി​വ വ​ശ​ത്താ​ക്കി ഈ ​മേ​ഖ​ല​യി​ൽ ത​ന്റേ​താ​യ സ്ഥാ​നം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ ട്രെ​ൻ​ഡാ​യ ന്യൂ​ബോ​ൺ ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ ത​ന്റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു.

സ്ത്രീ​ക​ൾ​ക്ക് ന​ല്ല വ​രു​മാ​ന​വും സു​ര​ക്ഷി​ത​ത്വ​വു​മു​ള്ള മേ​ഖ​ല​യാ​ണ് ഇ​തെ​ന്ന് ബി​ന്ദു പ​റ​യു​ന്നു. എ​ട​പ്പാ​ൾ പൊ​ന്നാ​നി റോ​ഡി​ൽ ലൂ​സി​ഡോ പി​ക്സ​ൽ ആ​ൻ​ഡ് ബ്ലൂ​മി വി​ങ്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് ബി​ന്ദു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhotographyFemaleWomens Day 2024Bindu Kaladi
News Summary - Bindu Kaladi is the female power in photography
Next Story