Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഒറ്റ വിരലിൽ ചിത്രങ്ങൾ...

ഒറ്റ വിരലിൽ ചിത്രങ്ങൾ വരച്ച് ബി​ന്ദു; പ്രദർശനം ഇന്ന് തുടങ്ങും

text_fields
bookmark_border
ഒറ്റ വിരലിൽ ചിത്രങ്ങൾ വരച്ച് ബി​ന്ദു; പ്രദർശനം ഇന്ന് തുടങ്ങും
cancel
camera_alt

ബി​ന്ദു,ബി​ന്ദു വ​ര​ച്ച ചി​ത്ര​ങ്ങ​ൾ

മൂ​വാ​റ്റു​പു​ഴ: ഒ​റ്റ​വി​ര​ലി​ൽ തീ​ർ​ത്ത ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ മേ​യ് ഏ​ഴ് വ​രെ മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​ക്കു​ന്നം സൂ​ര്യ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന പെ​യി​ൻ​റി​ങ് എ​ക്സി​ബി​ഷ​നി​ലാ​ണ് ജ​ന്മ​നാ കൈ​കാ​ലു​ക​ളി​ല്ലാ​ത്ത ബൈ​സ​ൺ​വാ​ലി മു​ട്ടു​കാ​ട് കു​റ്റി​യാ​നി​ക്ക​ൽ ബി​ന്ദു വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

55കാ​രി​യാ​യ ബി​ന്ദു​വി​ന് ജ​ന്മ​നാ​യു​ള്ള ക​ലാ​വാ​സ​ന മാ​ത്ര​മാ​യി​രു​ന്നു കൈ​മു​ത​ൽ. പ്രീ​ഡി​ഗ്രി വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ബി​ന്ദു ഫോ​ട്ടോ​സ്റ്റാ​റ്റ് സ്ഥാ​പ​നം ന​ട​ത്തി​യാ​ണ് മാ​താ​വ് രു​ക്മി​ണി​ക്കൊ​പ്പം ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ സ​ജീ​വ​മാ​യ​തോ​ടെ ഫോ​ട്ടോ പ്രി​ന്‍റ് ആ​ർ​ക്കും വേ​ണ്ടാ​താ​യി.

തു​ട​ർ​ന്ന് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യാ​ണ് ഇ​വ​ർ ജീ​വി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് ജ​ന്മ​സി​ദ്ധ​മാ​യി ല​ഭി​ച്ച ക​ലാ​വാ​സ​ന ഉ​ണ​ർ​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ഓ​ൺ​ലൈ​നി​ൽ ചി​ത്ര​ക​ലാ​പ​ഠ​നം ന​ട​ത്തു​ക​യാ​ണ് ബി​ന്ദു. ഇ​രു​കാ​ലു​ക​ളും കൈ​ക​ളും മു​ട്ടു​മ​ട​ക്കു​വ​രെ​യു​ള്ളൂ. വ​ല​തു കൈ​യി​ൽ ഒ​രു വി​ര​ൽ ഭാ​ഗം മാ​ത്ര​മേ ചെ​റു​താ​യു​ള്ളൂ.

ഇ​രു​കൈ​ക​ൾ ചേ​ർ​ത്താ​ണ് ഓ​ൺ​ലൈ​ൻ ഗു​രു​നാ​ഥ​നാ​യ ആ​ർ​ട്ടി​സ്റ്റ് സ​ച്ചി​ന്റെ ശി​ക്ഷ​ണ​ത്തി​ൽ അ​ക്രി​ലി​ക്, പെ​ൻ​സി​ൽ ചി​ത്ര​ങ്ങ​ൾ ബി​ന്ദു വ​ര​ക്കു​ന്ന​ത്.

ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഏ​താ​നും പേ​രു​ടെ ചി​ത്ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. സി​ന്ധു, സ​ന്ധ്യ, സ​ന​ത, സ​ജി​ത എ​ന്നി​വ​രാ​ണ് ബി​ന്ദു​വി​ന്റെ സ​ഹോ​ദ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenmuvattupuzhaLife storylife`
News Summary - Bindu draws pictures with one finger; exhibition starts today
Next Story