Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മിസ്​ ഇന്ത്യ റണ്ണറപ്പ്​ പട്ടം വാങ്ങാൻ അച്ഛന്‍റെ ഓട്ടോറിക്ഷയിലെത്തി സുന്ദരി
cancel
Homechevron_rightLIFEchevron_rightWomanchevron_rightമിസ്​ ഇന്ത്യ...

മിസ്​ ഇന്ത്യ റണ്ണറപ്പ്​ പട്ടം വാങ്ങാൻ അച്ഛന്‍റെ ഓട്ടോറിക്ഷയിലെത്തി സുന്ദരി

text_fields
bookmark_border

കഴിഞ്ഞ വർഷത്തെ മിസ്​ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത് തെലങ്കാന സ്വദേശിയായ​ മാനസ വാരണാസിയാണെങ്കിലും അത്രത്തോളം തന്നെ എല്ലാവരുടേയും മനം കവർന്നത്​ റണ്ണറപ്പായ മന്യ സിങ് കൂടിയായിരുന്നു​. ഉത്തർപ്രദേശിൽ നിന്നുള്ള മന്യ സിങ്​ ഓട്ടോ ഡ്രൈവർ ഒാം പ്രകാശി​െൻറ മകളാണ്​. മുംബൈയിലെ ഠാക്കൂർ കോളജ്​ ഒാഫ്​ സയൻസ്​ ആൻ കോമേഴ്​സിൽ നടന്ന പുരസ്​കാരദാന ചടങ്ങിൽ മന്യയെത്തിയത്​ പിതാവി​െൻറ ഓട്ടോറിക്ഷയിലായിരുന്നു. കൂടെ മാതാവുമുണ്ടായിരുന്നു.

എന്തായാലും വലിയൊരു ഓട്ടോ റിക്ഷാ റാലിയെ നയിച്ചുകൊണ്ട്​ അഭിമാനത്തോടെ മകളെ മിസ്​ ഇന്ത്യ റണ്ണറപ്പി​െൻറ കിരീടമണിയിക്കാനെത്തിയതി​െൻറ സന്തോഷത്തിലാണ്​ മന്യയുടെ പിതാവ്​. മിസ്​ ഇന്ത്യയുടെ ഒൗദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ മന്യ പിതാവി​െൻറ ഓട്ടോയിൽ വന്ന്​ ഇറങ്ങുന്നതി​െൻറ വിഡിയോ പങ്കുവെച്ചിരുന്നു. മന്യയും അവളുടെ ഇൻസ്റ്റഗ്രാമിൽ മാതാവിനും പിതാവിനുമൊപ്പമുള്ള നിമിശങ്ങൾ പങ്കുവെച്ചിട്ടുണ്ട്​.

സാമ്പത്തിക പ്രതിസന്ധിയും ദുരതങ്ങളും അതിജീവിച്ച്​ മിസ്​ ഇന്ത്യ വേദിയിലെത്തിയ ത​െൻറ ജീവിത കഥ മന്യ ഹ്യുമൻസ്​ ഒാഫ്​ ബോംബെ എന്ന ഫേസ്​ബുക്ക്​ പേജിലൂടെ പങ്കുവെച്ചിരുന്നു. പതിനാലാം വയസിൽ ഒരുപാട്​ സ്വപ്​നങ്ങളുമായി യുപിയിലെ ത​െൻറ ഗ്രാമത്തിൽ നിന്ന്​ മുംബൈയിലേക്ക്​ വണ്ടി കയറിയ മന്യ റസ്റ്ററൻറുകളിലും മറ്റും കൂലിവേല ചെയ്​ത്​ പോക്കറ്റ്​മണിയുണ്ടാക്കിയ അനുഭവങ്ങളും വിശദീകരിക്കുന്നുണ്ട്​. കൂടെ ത​െൻറ വിജയത്തിന്​ പിന്നിൽ പിതാവും മാതാവുമാണെന്നും അവൾ സന്തോഷത്തോടെ പറയുന്നു.

"At 14, I boarded the train from my village and left for Mumbai to pursue my dreams, all by myself. I didn't know where...

Posted by Humans of Bombay on Tuesday, 16 February 2021

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Miss Indiamanya singh
News Summary - Autowallahs Daughter Became Miss India Runner-Up
Next Story