You are here

എഴുത്തിന്‍റെ വഴിയിൽ മാരിയത്ത്

Mariyath-Zakir
മാ​രി​യ​ത്ത് സ​ക്കീ​ർ

വൈ​വി​ധ്യ​മാ​ർ​ന്ന മ​നു​ഷ്യ​രെ​യും സ​മൂ​ഹ​ങ്ങ​ളെ​യും ദേ​ശ​ങ്ങ​ളെ​യു​മൊ​ക്കെ തൊ​ട്ട​റി​ഞ്ഞ​പ്പോ​ഴാ​ണ്​ മാ​രി​യ​ത്തി​ലെ സ​ർ​ഗ​വാ​സ​ന​ക​ൾ​ക്ക്​ വീ​ണ്ടും നി​റം​പി​ടി​ച്ചു​തു​ട​ങ്ങി​യ​ത്. ബാ​ല്യ-​കൗ​മാ​ര കാ​ല​ത്ത്​ ക​ണ്ട സ്വ​പ്​​ന​ങ്ങ​ളൊ​ക്കെ​യും വ​രി​ക​ളാ​യും വ​ര​ക​ളാ​യും ഇ​തോ​ടെ പു​ന​ർ​ജ​നി​ച്ചു. ക​ഥ​യും ക​വി​ത​യും കാ​ർ​ട്ടൂ​ണും ചി​ത്ര​ര​ച​ന​യു​മൊ​ക്കെ​യാ​യി ഇൗ ​വീ​ട്ട​മ്മ ഇ​ന്ന്​ സാ​ഹി​ത്യ​ലോ​ക​ത്ത്​ സ​ജീ​വ​മാ​ണ്.

സ്​​കൂ​ൾ പ​ഠ​ന​കാ​ല​​ത്ത്​ തു​ട​ങ്ങി​യ വാ​യ​ന​ക​ളാ​ണ്​ ക​റ്റാ​നം ഇ​ലി​പ്പ​ക്കു​ളം അ​മ്പ​​ഴ​വേ​ലി​യി​ൽ സ​ക്കീ​ർ ഹു​സൈന്‍റെ ഭാ​ര്യ മാ​രി​യ​ത്തി​നെ (35) എ​ഴു​ത്തിന്‍റെ ലോ​ക​​ത്തേ​ക്ക്​ വ​ഴി​ന​ട​ത്തി​യ​ത്. മ​രു​ന്ന്​ മ​ണ​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജിന്‍റെ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ പു​സ്​​ത​ക​സ​ഞ്ചി​യും പേ​റി ന​ട​ക്കു​േ​മ്പാ​ഴും മാ​രി​യ​ത്തിന്‍റെ മ​ന​സ്സ്​​ നി​റ​യെ ഭാ​വ​ന​ക​ളാ​യി​രു​ന്നു. 

Mariyath-Zakir

ആ​രും കാ​ണാ​തെ കോ​റി​യി​ട്ട വ​ര​ക​ളും വ​രി​ക​ളു​മൊ​ക്കെ പ്ര​വാ​സ ജീ​വി​ത​ത്തി​നി​ട​യി​ൽ വെ​ളി​ച്ചം ക​ണ്ട​തോ​ടെ​യാ​ണ്​ തന്‍റെ ക​ഴി​വു​ക​ളി​ൽ വി​ശ്വാ​സ​മാ​യ​ത്. ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലെ പ്ര​വാ​സ​ജീ​വി​തം ന​ൽ​കി​യ അ​നു​ഭ​വ​സ​മ്പ​ത്ത്​ പു​തി​യ സൃ​ഷ്​​ടി​ക​ളു​ടെ പി​റ​വി​ക്കും കാ​ര​ണ​മാ​യി. എ​ഴു​ത്തി​ലെ​പ്പോ​ഴും പെ​ണ്ണിന്‍റെ നൊ​മ്പ​ര​മാ​ണ്​ നി​റ​യു​ന്ന​ത്. ‘നി​ല​നി​ൽ​പ്​’ ക​വി​ത​യി​ലൂ​ടെ പെ​ണ്ണിന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത്​ ചോ​ദ്യം ചെ​യ്യു​ന്നു​മു​ണ്ട്.

‘എന്‍റെ കാ​ല്‍ വേ​രി​റ​ങ്ങി 
നിന്‍റെ ഭ​ര​ണ സി​രാ​കേ​ന്ദ്ര​ങ്ങ​ള്‍ക്ക് മു​ന്നി​ല്‍ 
ചോ​ദ്യ​ചി​ഹ്ന​മാ​കു​ന്ന​ത് നീ ​കാ​ണു​ന്നി​ല്ലെ​ന്നു​ണ്ടോ?
എന്‍റെ വേ​രു​ക​ള്‍ ആ​ഴ്ന്നി​റ​ങ്ങേ​ണ്ട കാ​ടും,
എന്‍റെ കു​ഞ്ഞി​ന്​ അ​ന്ന​മൊ​രു​ങ്ങേ​ണ്ട നി​ല​വും,
എന്‍റെ പെ​ണ്ണി​ന് അ​ന്തി​യു​റ​ങ്ങേ​ണ്ട കു​ടി​യും,
എ​ന്തി​നേ​റെ എന്‍റെ ഊ​രു​ത​ന്നെ​യും 
നീ ​ൈ​ക​യി​ലൊ​തു​ക്കു​മ്പോ​ള്‍’

30 ക​ഥ​ക​ളും ക​വി​ത​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​ര​വ​ധി കാ​ർ​ട്ടൂ​ണു​ക​ളും വെ​ളി​ച്ചം ക​ണ്ടു. ശി​ൽ​പ​ക​ല​യി​ലും പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി പ്ലാ​പ്പ​ള്ളി​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ അ​ബ്​​ദു​ൽ ല​ത്തീ​ഫിന്‍റെ​യും ജു​ബൈ​രി​യു​ടെ​യും മ​ക​ളാ​യ മാ​രി​യ​ത്ത്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ ലാ​ബ്​ ടെ​ക്​​നീ​ഷ​ൻ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്​ വി​വാ​ഹി​ത​യാ​യ​ത്. തു​ട​ർ​ന്ന്​ ഭ​ർ​ത്താ​വ്​ സ​ക്കീ​റി​നൊ​പ്പം​ പ്ര​വാ​സി​യാ​യി. 

പ്ര​വാ​സി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ര​ച​ന​ക​ൾ വ​ന്ന​ു​തു​ട​ങ്ങി​യ​ത്​ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു. ഫ്ലാ​റ്റി​നു​ള്ളി​ലെ ജീ​വി​ത​ത്തി​നി​ട​യി​ൽ വി​ദൂ​ര​പ​ഠ​ന​ത്തി​ലൂ​ടെ ഇം​ഗ്ലീ​ഷ്​ സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദ​വും ക​ര​സ്​​ഥ​മാ​ക്കി. എ​ഴു​ത്തി​നെ കൂ​ടു​ത​ൽ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ഇൗ ​വീ​ട്ട​മ്മ. മ​ക്ക​ളാ​യ ആ​ദി​ലിന്‍റെ​യും അം​ന​യു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും ഉ​മ്മ​ച്ചി​ക്ക്​ എ​ഴു​ത്തിന്‍റെ വ​ഴി​യി​ൽ ക​രു​ത്ത്​ പ​ക​രു​ന്നു.

Loading...
COMMENTS