Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Sister Sandra Soniya
cancel
camera_alt

സി​സ്​​റ്റ​ർ സാ​ന്ദ്ര സോ​ണി​യ​

ആ​ത്മീ​യ​ത​യും ചി​ത്ര​ക​ല​യും അ​രി​കു​ചേ​രു​േ​മ്പാ​ൾ പ​തി​വാ​യി കാ​ൻ​വാ​സു​ക​ളി​ൽ വി​ട​രു​ന്ന പ​തി​വ്​​ മാ​തൃ​ക​ക​ളെ നി​രാ​ക​രി​ക്കു​ക​യും ചി​ത്ര​ങ്ങ​ൾ​ക്ക്​ അ​തി​ൽ​ക്കൂ​ടു​ത​ലാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളു​മു​ണ്ടെ​ന്നും ഉ​റ​ക്കെ പ​റ​യു​ന്ന ചി​ത്ര​ങ്ങ​ളു​മാ​യി തി​രു​വ​സ്​​ത്ര​മ​ണി​ഞ്ഞു​കൊ​ണ്ടൊ​രു ചി​ത്ര​കാ​രി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ താ​മ​ര​ശ്ശേ​രി പു​തു​പ്പാ​ടി സെ​ൻ​റ്​ ഫി​ലി​പ്പ് നേ​രി സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യ സി​സ്​​റ്റ​ർ സാ​ന്ദ്ര സോ​ണി​യ​യാ​ണ്​ മ​ലി​ന​മാ​ക്ക​പ്പെ​ട്ട സാ​മൂ​ഹി​ക വ്യ​വ​സ്ഥ​യെ മ​റ​യി​ല്ലാ​തെ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തു​ന്ന​തി​ലൂ​ടെ ചി​ത്ര​കാ​രി​യു​ടെ ഉ​ള്ളി​ലെ പ്ര​തി​രോ​ധ​ത്തിന്‍റെയും പ്ര​തി​ഷേ​ധ​ത്തി​െ​ൻ​റ​യും മൂ​ർ​ച്ച​യു​ള്ള മീ​ൻ മു​ള്ളു​ക​ൾ കാ​ഴ്​​ച​ക്കാ​ര​െ​ൻ​റ മ​ന​സ്സി​​െ​ന കു​ത്തി​നോ​വി​പ്പി​ക്കു​ന്ന​ത്.

വേ​ർപെ​ടു​ത്താ​നാ​വാ​ത്തവി​ധം ത​ന്നി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്നി​രി​ക്കു​ന്ന സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ധി​യും ആ​ശ​ങ്ക​ക​ളു​മാ​ണ്​ സാ​ന്ദ്ര​യു​ടെ ഒാ​രോ ചി​ത്ര​ങ്ങ​ളും. അ​തേ​സ​മ​യം​ത​ന്നെ, ന​ന്മ​യു​ടെ നി​റ​മു​ള്ള നാ​ളു​ക​ളെ നി​ർ​മി​ക്കു​വാ​ൻ പ്ര​ചോ​ദ​ന​മാ​കു​കയും ചെ​യ്യു​ന്നു​ണ്ട്​ ഇൗ ​സൃ​ഷ്​​ടി​ക​ൾ.സി​സ്​​റ്റ​ർ സാ​ന്ദ്ര സോ​ണി​യ​ ചിത്രങ്ങൾ

സി​സ്​​റ്റ​ർ സാ​ന്ദ്ര സോ​ണി​യ​ ചിത്രങ്ങൾ

ഒ​റ്റ​പ്പെ​ട​ലിന്‍റെ ആ​ശ​ങ്ക​ക​ളി​ൽ ഉ​ള്ളു​മു​റി​ഞ്ഞ്​ ജീ​വി​ക്കു​ന്ന ച​ു​റ്റി​ലു​മു​ള്ള സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ക​ര​ച്ചി​ലു​ക​ളെ നി​സ്സം​ഗ​ത​യോ​ടെ നോ​ക്കിക്കാ​ണു​ന്ന​തി​ന​പ്പു​റം വ​ര​ക​ളി​ലെല്ലാം പ്ര​തി​ഷേ​ധ​ത്തിന്‍റെ പു​തു​മ​യു​ള്ള ബിം​ബ​ങ്ങ​ൾ ചേ​ർ​ത്തു​െ​വ​ച്ച്​ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​കാ​രി. ഒ​രു ചി​ത്രം പൂ​ർ​ത്തിയാ​വു​ന്നി​ട​ത്ത് തീ​രു​ന്ന​ത​ല്ല നി​ല​വി​ലു​ള്ള സാ​മൂ​ഹി​ക രാ​ഷ്​​ട്രീ​യ പ​രി​സ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള ആ​ധി​യെ​ന്നും അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ നി​ശ്ശബ്​​ദ​മാ​യി പ​റ​യു​ന്നു​ണ്ട്.


തി​ക​ഞ്ഞ ആ​ത്മ​സം​യ​മ​ന​ത്തോ​ടെ നി​രീ​ക്ഷി​ച്ച് ഒ​രു മു​ൻ​വി​ധി​യും ഇ​ല്ലാ​തെ ത​നി​ക്ക് ഇ​ഷ്​​ട​മു​ള്ള നി​റ​ങ്ങ​ൾ ചേ​ർ​ത്ത് ചി​ത്ര​ങ്ങ​ളൊ​രു​ക്കു​ന്നി​ട​ത്ത് കാ​ഴ്ച​ക്കാ​രന്‍റെ ഉ​ള്ളി​ൽ ചി​ന്ത​ന​ത്തി​നു​ള്ള വ​ലി​യൊ​രു സ​മ​സ്യ ബാ​ക്കി വെ​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ. താ​ളംതെ​റ്റു​ന്ന നീ​തിബോ​ധ​ത്തി​നെ​തി​രെ തന്‍റെ സ്വ​ത്വം വെ​ളി​പ്പെ​ടു​ത്തിക്കൊ​ണ്ടുത​ന്നെ ന​മു​ക്ക് അ​ത്ര​യൊ​ന്നും പ​രി​ചി​ത​മ​ല്ലാ​ത്ത ചി​ത്രഭാ​ഷ​യി​ൽ ക​ല​ഹി​ക്കു​ക​യാ​ണ് ഈ ​വി​ശു​ദ്ധസ്നേ​ഹം.


കീ​റി മു​റി​ക്കു​ക​യും പി​ച്ചിച്ചീ​ന്തപ്പെ​ടു​ക​യും ചെ​യ്ത പ്ര​കൃ​തി​യെ കു​റി​ച്ചു​ള്ള ആ​കു​ല​ത​ക​ളി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ കാ​ഴ്ച​ക്കാ​ര​ന് പ്ര​കൃ​തി​യു​ടെ മു​റി​വി​നെ​യും സാ​ന്ദ്ര​യു​ടെ മ​ന​സ്സി​നെ​യും ഒ​രു​പോ​ലെ സ്പ​ർ​ശി​ക്കാ​ൻ ക​ഴി​യു​ന്നു. നി​റ​ഞ്ഞാ​ടി​യ ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ൾ പു​തു​ക്കിപ്പ​ണി​ത ചി​ത്ര​ങ്ങ​ളും ന​മ്മു​ടെ തി​ര​ക്കി​ട്ട നോ​ട്ട​ത്തെ പി​ടി​ച്ചെ​ടു​ക്കു​ന്നു.


പ​ല​യി​ട​ങ്ങ​ളി​ലും പി​ന്ത​ള്ള​പ്പെ​ട്ട സ്ത്രീ ​വ​ര​യു​ടെ വ​രി​ക​ളി​ൽനി​ന്ന്​ അ​തി​രു​ക​ൾ ലം​ഘി​ച്ച് സ്നേ​ഹ​ത്തിന്‍റെ നി​റ​ഞ്ഞ വെ​ളി​ച്ച​വു​മാ​യി ന​മ്മു​ടെ ഇ​ട​യി​ലേ​ക്ക് വ​ന്നി​രി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​കാ​രി. സ​ന്യാ​സപ​ഠ​ന​കാ​ല​ത്ത് കി​ട്ടി​യ പ്രോ​ത്സാ​ഹ​ന​മാ​ണ് കോ​ഴി​ക്കോ​ട് യൂ​നി​വേ​ഴ്സ​ൽ ആ​ർ​ട്സി​ലും തു​ട​ർ​ന്ന് ആ​ർ.​എ​ൽ.​വി കോ​ളജി​ലും ചി​ത്ര​ക​ല അ​ഭ്യ​സി​ക്കാ​ൻ ഇ​വ​രെ തു​ണ​ച്ച​ത്.

Show Full Article
TAGS:Sister Sandra Soniya Artist woman life 
Next Story