ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി ഇനി അരീക്കോട്ട്
text_fieldsഅരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുന്ന ഗൗരി ആർ. ലാൽജി
അരീക്കോട്: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായ ഗൗരി ആർ. ലാൽജി (23) ഇനി അരീക്കോട് പഞ്ചായത്തിനെ നയിക്കും. തിങ്കളാഴ്ച രാവിലെ ചുമതല ഏറ്റെടുത്തു. കൊല്ലം പരവൂർ സ്വദേശി സി.എൽ. ലാൽജിയുടെയും ഒ.ആർ. റോഷ്നയുടെയും മൂത്തമകളായ ഗൗരിക്ക് ചെറുപ്പം മുതൽ സിവിൽ സർവിസായിരുന്നു ലക്ഷ്യം. ആദ്യ ശ്രമത്തിൽതന്നെ ഹൈകോടതി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി.
അവിടെ ജോലിയിലിരിക്കെ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയെഴുതി 63ാം റാങ്ക് നേടിയാണ് അരീക്കോട് പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തെത്തിയത്. പ്ലസ് ടു സി.ബി.എസ്.ഇ പരീക്ഷയിൽ കൊല്ലം ജില്ലയിൽ ടോപ്പർ ആയിരുന്നു.
ആദ്യ ശ്രമത്തിൽതന്നെ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയിൽ വിജയിച്ച് ഒരു പഞ്ചായത്തിന്റെ തലപ്പത്തെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സ്കൂൾ കാലം മുതൽതന്നെ സിവിൽ സർവിസിലേക്കുള്ള പഠനവും പത്രവായനയുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്നും ഗൗരി പറഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാർഥി ദേവദത്ത് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

