Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
aradhana khaula neom
cancel
Homechevron_rightLIFEchevron_rightWomanchevron_rightനിയോമി​നൊരു ഇന്ത്യൻ...

നിയോമി​നൊരു ഇന്ത്യൻ നിയോഗം

text_fields
bookmark_border

സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ നിയോം മെഗാസിറ്റി പദ്ധതിക്ക്​ ​ഇന്ത്യൻ സ്​പർശമാവുകയാണ്​ ആരാധന ഖൗളയുടെ നിയോഗം. മുംബൈ സ്വദേശിനിയായ ആരാധന നിയോം ടൂറിസം പദ്ധതിയുടെ മാനേജിങ്​ ഡയറക്​ടറായാണ്​ നിയമിക്കപ്പെട്ടിരിക്കുന്നത്​. ഇന്ത്യയുടെ ആഗോളമുഖമാണ്​ ഇൗ മുംബൈക്കാരി. ടൂറിസം-ഹോസ്​പിറ്റാലിറ്റി മേഖലയിൽ ഏറ്റവും പുതിയ ട്രെൻഡുകളുടെ അണിയറയിൽ ലോകതലത്തിൽ കഴിവു തെളിയിച്ചു. വിനോദ സഞ്ചാര വ്യവസായ മണ്ഡലത്തിലെ അന്താരാഷ്​ട്ര 'തിങ്ക്​ ടാങ്ക്'. ടൂറിസം സാധ്യതകളുടെ ആഴങ്ങളറിഞ്ഞവൾ.

പ്രമുഖ ഇന്ത്യൻ ബ്രാൻഡായ ലീല പാലസിൽ നിന്ന്​ തുടങ്ങിയ കരിയർ ഭൂഖണ്ഡങ്ങൾ താണ്ടി​ അതിവേഗം വളർന്നു. ഹോട്ടൽ ആൻറ്​ റിയൽ എസ്​റ്റേറ്റ്​, കൺസൽട്ടൻസി-മാനേജ്​മെൻറ്​ മേഖലയിലെ പ്രമുഖ ബ്രാൻഡായ ജോൺസ്​ ലാങ്​ ലാസല്ലിസ്​ ഗ്രൂപ്​​, ബ്രിഡ്​ജ്​. ഒാവർ ഗ്രൂപ്​ എന്നീ സ്​ഥാപനങ്ങളിൽ ഉയർന്ന തസ്​തികളിൽ സേവനം. ആഫ്രിക്കയിലെ സ്​ത്രീ ശാക്​തീകരണമേഖലയിൽ പ്രവർത്തിക്കുന്ന ഇ.ടി.സി എജ്യൂക്കേഷൻ ബോർഡ്​ മെമ്പർ, സ്വിറ്റ്​സർലാൻഡ്​ ആസ്​ഥാനമായ വേൾഡ്​ ടൂറിസം ഫോറം മെമ്പർ എന്നീ പദവികൾ​.

ട്രാവൽ-ടൂറിസം ​േമഖലയിലെ പ്രമുഖ കൺസൽട്ടൻസി സ്​ഥാപനമായ ആപ്​റ്റ്​ മൈൻഡ്​ പാർട്​ണേഴ്​സ്​ സ്​ഥാപകയും സി.ഇ.ഒ. മുംബൈയിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹോട്ടൽ മാനേജ്​മ​​​​​​​​​െൻറിൽ നിന്നാണ് ബിരുദം നേടിയത്​. ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്​സിറ്റി, സ്വീഡനിലെ ഇകോലെ ഹോട്ടലിയർ ലോസാനെ സ്​കൂൾ എന്നിവിടങ്ങളിലായിരുന്നു തുടർവിദ്യാഭ്യാസവും പരിശീലനവും.

നാല്​ ഭൂഖണ്ഡങ്ങളിലായി 60 ലധികം രാജ്യങ്ങളിൽ പരന്നുകിടക്കുന്നതാണ്​ ടൂറിസം മേഖലയിൽ ആരാധനക്കുള്ള പരിചയം. സി.എൻ.ബി.സി ലണ്ടൻ സ്​കൂൾ ഒഫ്​ ഇകണോമിക്​സി​​​​​​​​​​െൻറ 21ാമത്​ സെഞ്ച്വറി ​െഎകൺ അവാർഡ്​ നേടിയത്​ 2017 ലാണ്​​. അടുത്ത തലമുറയെ ഏറ്റവും സ്വാധീനിക്കാവുന്ന 50 വ്യക്​തിത്വങ്ങളിൽ ഒരാളായി സ്വിസ്​ ഇകണോമിക്​ മാഗസിൻ 2014^ൽ ഇവരെ തെരഞ്ഞെടുത്തിരുന്നു. ലോക ടൂറിസം ഉച്ചകോടികളിലെ സ്​ഥിരം പ്രഭാഷകയാണ്​. ലോകത്തെ പ്രമുഖരായ ടൂറിസം മന്ത്രിമാരുമായും നേതാക്കളുമായും അഭിമുഖം നടത്തിയിട്ടുണ്ട്​.

ലോകം നേരിടുന്ന സാമ്പത്തിക സാമൂഹിക രാഷ്​ട്രീയ പ്രശ്​നങ്ങൾക്കുള്ള പരിഹാരമാണ്​ വിനോദസഞ്ചാരമേഖല തുറന്നിടുന്നതെന്ന്​ ഇവർ വിശ്വസിക്കുന്നു. സമഗ്രമായ വികസനം, പരിസ്​ഥിതി സംരക്ഷണം, സമാധാനം എന്നിവയെല്ലാം ടൂറിസം ഉറപ്പു നൽകുന്നു. സാധ്യതകളുടെ അപാരമായ ലോകമാണ്​ ടൂറിസത്തി​േൻറതെന്നാണ്​ആരാധനയുടെ അഭിപ്രായം.

സൗദി അറേബ്യയുടെ ലോകോത്തര സ്വപ്​ന പദ്ധതിയാണ്​ നിയോം. 26,500 ചതുരശ്ര കിലോമീറ്ററിൽ നിർമിക്കുന്ന മെഗാനഗരം. ടൂറിസമാണ്​ പദ്ധതിയുടെ കേന്ദ്രബിന്ദു. ആഗോള കമ്പനികളാണ്​ നിക്ഷേപകർ. പുതിയ കാലത്തെ അഭിസംബോധന ചെയ്യാൻ സൗദി അറേബ്യ ആവിഷ്​കരിച്ച വൻകിട പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ നിർവഹിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiawomengulf newsmalayalam newsneom mega cityAradhana Khaula
Next Story