അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് അൻസിയ മാഹിൻ
text_fieldsഅറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് പുക്കാട്ടുപടി മാളിയേക്കപ്പടി സ്വദേശി അൻസിയ മാഹിൻ. വിശുദ്ധ ഖുർആൻ വചനങ്ങൾ, പ്രവാചക വചനങ്ങൾ, അറബിപ്പേരുകൾ, കഅ്ബ കിസ്വ പകർപ്പുകൾ എന്നിവ ആകർഷകവും വ്യത്യസ്തവുമായ രൂപങ്ങളിലും രീതികളിലും ആവിഷ്കരിക്കുകയാണ് ഈ പ്ലസ് ടു വിദ്യാർഥിനി.
ക്യാൻവാസിലും, ഐവറി പേപ്പറിലുമായി നിരവധി ചിത്രങ്ങൾ നിർമിച്ച് വീട്ടിൽതന്നെ ഒരു ഗാലറി ഒരുക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും നിരവധി ആവശ്യക്കാർ ചിത്രങ്ങൾക്കായി സമീപിക്കുന്നുണ്ട്.
വെറുമൊരു കൗതുകത്തിന് വരക്കാൻ തുടങ്ങിയ കലാകാരി ഇപ്പോൾ പഠനശേഷമുള്ള സമയം മുഴുവൻ ചിത്രരചനയിലെ പുതുപാതകൾ തേടുകയാണ്.

