Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​മ്മ​ക്ക​രു​ത​ലി​ൽ ആ​ദ്യ മീ​റ്റി​ൽ സ്വ​ർ​ണം നേ​ടി അ​ന​ശ്വ​ര

text_fields
bookmark_border
അ​മ്മ​ക്ക​രു​ത​ലി​ൽ ആ​ദ്യ മീ​റ്റി​ൽ സ്വ​ർ​ണം നേ​ടി അ​ന​ശ്വ​ര
cancel

കൊ​ല്ലം: സ്​​പോ​ർ​ട്സി​ൽ മ​ക​ൾ ദൂ​ര​ങ്ങ​ൾ താ​ണ്ട​ണം എ​ന്ന സ്വ​പ്ന​ത്തി​നാ​യി ​വീ​ടി​ന്റെ തൊ​ട്ട​ടു​ത്ത ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ വാ​ങ്ങി പോ​യി അ​മ്മ. ത​നി​ക്കാ​യി ദി​വ​സ​വും കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടു​ന്ന അ​മ്മ​യു​ടെ ക​രു​ത​ലി​ന് സ്വ​ർ​ണം തി​രി​കെ ന​ൽ​കി മ​ക​ളും. പൂ​ത​ക്കു​ളം ജി.​എ​ച്ച്.​എ​സ്.​എ​സി​ന്റെ അ​ന​ശ്വ​ര പ്ര​വീ​ൺ അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ളു​ടെ 600 മീ​റ്റ​റി​ൽ ആ​ണ് സ്വ​ർ​ണം നേ​ടി മാ​താ​പി​താ​ക്ക​ളു​ടെ​യും ത​ന്റെ​യും സ്വ​പ്നം കൈ​പ്പി​ടി​യി​ലാ​ക്കി​യ​ത്. മു​മ്പ് സ്കൂ​ൾ കാ​യി​ക​മേ​ള​ക​ളി​ൽ മ​ത്സ​രി​ച്ച​പ്പോ​ഴൊ​ന്നും മെ​ഡ​ൽ വ​രാ​ത്ത​തി​ന്റെ നി​രാ​ശ​യി​ൽ കൊ​ല്ലം കൂ​ട്ടി​ക്ക​ട​യി​​ലെ വീ​ടി​ന് അ​ടു​ത്തു​ള്ള സ്കൂ​ൾ മാ​റി പ​ര​വൂ​ർ പൂ​ത​ക്കു​ളം സ്കൂ​ളി​ൽ ചേ​ർ​ന്ന​താ​ണ് അ​ന​ശ്വ​ര.

മ​ക​ളെ ദി​വ​സ​വും കൊ​ണ്ടു​പോ​കാ​നാ​യി കൊ​ല്ല​ത്ത് ഡി.​ഡി.​ഇ ഓ​ഫി​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​മ്മ സം​ഗീ​ത ചാ​ത്ത​ന്നൂ​രി​ലെ എ.​ഇ ഓ​ഫി​സി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ വാ​ങ്ങി. അ​വ​ധി ആ​യാ​ൽ പോ​ലും ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ അ​മ്മ മ​ക​​ളു​മാ​യി സ്കൂ​ളി​ലെ​ത്തി. സ്കൂ​ളി​ലെ കാ​യി​ക​പ​രി​ശീ​ല​ക​നാ​യ നി​ഹാ​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​വ​ന്ന പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ ഇ​ത്ത​വ​ണ ഇ​റ​ങ്ങി​യ ആ​ദ്യ മീ​റ്റി​ൽ ത​ന്നെ ജീ​വി​ത​ത്തി​ലെ ആ​ദ്യ മെ​ഡ​ൽ, അ​തും സ്വ​ർ​ണം നേ​ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ന​ശ്വ​ര. ഒ​പ്പം കൂ​ട്ടു​കാ​രി ആ​ർ.​ബി. മാ​ള​വി​ക വെ​ള്ളി​യും നേ​ടി​യ​ത് ആ​ഹ്ലാ​ദം ഇ​ര​ട്ടി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anashwara wins gold in her first meet in Ammakaruthal
Next Story