Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവ​നി​ത...

വ​നി​ത സം​രം​ഭ​ക​ർ​ക്ക് താ​ങ്ങാ​യി ‘അ​മാ​ൽ​ഗം’

text_fields
bookmark_border
amalgam women entrepreneurs forum
cancel
camera_alt

കൂട്ടായ്മക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ബീ​ന, റി​ബി​ൻ, അ​സ്ന, ഷ​ബാ​ന

ചാ​വ​ക്കാ​ട്: വ​നി​ത സം​രം​ഭ​ക​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് വ​ർ​ണം പ​ക​ർ​ന്ന് സു​ര​ക്ഷ​യു​ടെ ത​ണ​ലൊ​രു​ക്കി നാ​ലം​ഗ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ‘Amalgam Women Entrepreneurs Forum’ ജൈ​ത്ര​യാ​ത്ര​യി​ൽ. എ​ല്ലാ ക​ഴി​വു​ക​ളു​മു​ണ്ടാ​യി​ട്ടും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ബ​ല​ക്കു​റ​വി​ൽ മ​ടി​ച്ചു​നി​ൽ​ക്കു​ന്ന​വ​രാ​ണ് ന​മ്മു​ടെ പെ​ൺ​കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലും. കു​ടി​ൽ വ്യ​വ​സാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന് മാ​റി സ്വ​യം സം​രം​ഭ​ക​രാ​യി​ത്തീ​ർ​ന്ന അ​വ​ർ​ക്ക് ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​ൽ​പ​ന്ന​ങ്ങ​ളെ ആ​വ​ശ്യ​ക്കാ​രിലേ​ക്കെ​ത്തി​ക്കാ​നാ​വു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്ക് മു​ന്നേ​റാ​നു​ള്ള മാ​ർ​ഗ​മാ​ണ് ഓ​ൺ​ലൈ​ൻ ബോ​ട്ടി​ക്ക് ന​ട​ത്തു​ന്ന ഷ​ബാ​ന നൗ​ഷാ​ദ​ലി​യും അ​സ്ന മു​ഹ​മ്മ​ദും ഐ.​ടി പ്ര​ഫ​ഷ​ന​ലും ബി​സി​ന​സ് ക​ൺ​സ​ൽ​ട്ടന്റുമാ​യ ബീ​നാ ജി​തേ​ഷും പേ​സ്ട്രി ഷെ​ഫ് റി​ബി​ൻ ഗ​യാ​സും ‘അ​മാ​ൽ​ഗം വി​മ​ൻ​സ് എ​ൻ്റ​ർ​പ്ര​ണേ​ഴ്സ് ഫോ​റ’​ത്തി​ലൂ​ടെ ഒ​രു​ക്കി​യ​ത്.

സം​രം​ഭ​ക​രാ​യ വ​നി​ത​ക​ളെ​യും സം​രം​ഭ​ക​മോ​ഹ​വു​മാ​യി ജീ​വി​ക്കു​ന്ന​വ​രെ​യും ഒ​റ്റ​പ്പെ​ട്ട രീ​തി​യി​ൽ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ചി​രു​ന്ന​വ​രെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ കൂ​ട്ടാ​യ്മ​ക്കാ​യി. അ​ത്ത​ര​ത്തി​ൽ സം​രം​ഭ​ക​രു​ടെ​യും സേ​വ​ക​രു​ടെ​യും വി​ജ​യ​ക​ര​മാ​യ ര​ണ്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഇ​തി​ന​കം ‘അ​മാ​ൽ​ഗം’ സം​ഘ​ടി​പ്പി​ച്ചു. ചാ​വ​ക്കാ​ട് കൂ​ട്ടു​ങ്ങ​ൽ ച​ത്വ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന വി​ൽ​പ​ന മേ​ള വ​ൻ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് ഷ​ബാ​ന നൗ​ഷാ​ദ​ലി പ​റ​ഞ്ഞു. വി​വി​ധ ത​ര​ത്തി​ലു​ള്ള മു​പ്പ​തോ​ളം സം​രം​ഭ​ക​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. വ​ലി​യ പ​ര​സ്യ​പ്ര​ചാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്നി​ട്ടും നാ​ടി​ന്റെ നാ​നാ​ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ർ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന മേ​ള സ​ന്ദ​ർ​ശി​ച്ചു. ഭൂ​രി​ഭാ​ഗ​വും വ​നി​ത​ക​ൾ. പു​തി​യ സം​രം​ഭം തു​ട​ങ്ങാ​നു​ള്ള മോ​ഹ​വു​മാ​യെ​ത്തി​യ​വ​ർ​ക്ക് ‘അ​മാ​ൽ​ഗം’ മേ​ള വ​ലി​യ പ്ര​ചോദ​ന​മാ​യി. പ്ര​ദ​ർ​ശ​ന മേ​ള മാ​ത്ര​മ​ല്ല മാ​സംതോ​റും സെ​മി​നാ​റു​ക​ളും ശി​ൽ​പ​ശാ​ല​ക​ളും പ​ഠ​ന​യാ​ത്ര​ക​ളും ഇ​വ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അം​ഗ​ങ്ങ​ളെ ഒ​ന്നി​ച്ചു​നി​ർ​ത്തു​ന്ന​ത് വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ്. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും സം​രം​ഭ​ക​രാ​ണ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ. ന​വ​സം​രം​ഭ​ക​ർ​ക്കാ​യി ഹെ​ൽ​പ് ഡ​സ്ക്കും അ​നു​വ​ഭ​വ​സ്ഥ​രാ​യ സം​രം​ഭ​ക​രു​ടെ ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. വെള്ളി​യാ​ഴ്ച ചാ​വ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ അ​മാ​ൽ​ഗം സം​രം​ഭ​ക​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഉ​ച്ച​ക്ക് ഒ​ന്നിന് അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ കെ.​എ​സ്. ശ്രു​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​സീ​ന പി. ​കു​ഞ്ഞു​മോ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsWomens Day 2024Amalgam Women Entrepreneurs Forum
News Summary - Amalgam Women Entrepreneurs Forum
Next Story