Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഉയരങ്ങൾ കീഴടക്കി അലീന

ഉയരങ്ങൾ കീഴടക്കി അലീന

text_fields
bookmark_border
Alina conquered heights
cancel

കൊ​ടു​മ​ൺ: അ​ടൂ​ർ സെ​ന്റ് മേ​രീ​സ് സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഗ്രൗ​ണ്ടി​ൽ ഓ​ട‌ാ​നി​റ​ങ്ങി​യ അ​ലീ​ന സാ​റ അ​ല​ക്സാ​ണ്ട​ർ മ​ത്സ​ര​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്നു. കാ​യി​ക ഇ​ന​ങ്ങ​ളോ​ടു​ള്ള കു​ട്ടി​യു​ടെ ഇ​ഷ്ടം ക​ണ്ട​റി​ഞ്ഞ കാ​യി​കാ​ധ്യാ​പ​ക​ൻ കു​രു​വി​ള ഒ​രു​ദി​വ​സം അ​ലീ​ന​യെ വി​ളി​ച്ച് ഗ്രൗ​ണ്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി.

ഡി​സ്ക് കൈ​യി​ൽ കൊ​ടു​ത്തി​ട്ട് എ​റി​യാ​ൻ പ​ഠി​പ്പി​ച്ചു. ആ ​വ​ർ​ഷം സ​ബ്ജി​ല്ല​യി​ലും ജി​ല്ല​യി​ലും ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യി സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. കൂ​ടെ ഷോ​ട്ട്പു​ട്ടി​ലും പ​രി​ശീ​ല​നം നേ​ടി.

പ​ത്താം ക്ലാ​സി​ലും ഡി​സ്ക​സി​ൽ ജി​ല്ല​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യി സം​സ്ഥാ​ന മീ​റ്റി​ൽ പ​ങ്കെ​ടു​ത്തു. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ളി​ൽ പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന അ​ലീ​ന ഈ ​വ​ർ​ഷ​വും ഡി​സ്ക​സി​ൽ ഒ​ന്നാം സ്ഥാ​ന​വും ഷോ​ട്ട്പു​ട്ടി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി സം​സ്ഥാ​ന മീ​റ്റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. അ​ടൂ​ർ സെ​ന്റ് മേ​രീ​സ് സ്കൂ​ളി​ലെ സി​മി മ​റി​യ​മാ​ണ് കോ​ച്ച്.

തേ​പ്പു​പാ​റ വി​ള​വി​നാ​ൽ വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​ർ മാ​ത്യു​വി​ന്റെ​യും സു​ജ​യു​ടെ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta News
News Summary - Alina conquered heights
Next Story