സ്ത്രീ സുരക്ഷക്ക് എ.ഐ ഡിവൈസുകൾ
text_fieldsLaiqa
ആയുർവേദ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വനിതകളുടെ ഹോർമോണൽ ആരോഗ്യവുമായി ബന്ധപ്പെട്ട മാറ്റങ്ങളും പ്രത്യേകതകളും മനസ്സിലാക്കാൻ ഈ എ.ഐ അധിഷ്ഠിത വെൽനെസ് ആപ് സഹായിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി.സി.ഒ.എസ്), തൈറോയ്ഡ് വ്യതിയാനം, മറ്റു ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും ലെയ്ഖ ആപ് സഹായിക്കും. ആർത്തവചക്രം അടിസ്ഥാനമാക്കിയുള്ള ഭക്ഷണ ക്രമീകരണം, വ്യായാമം തുടങ്ങിയവ ആസൂത്രണം ചെയ്യാനും ഇത് സഹായിക്കും.
Flo Health
ആർത്തവചക്രവും അണ്ഡോൽപാദനവും ട്രാക് ചെയ്യാൻ സഹായിക്കുന്നു. ലക്ഷണങ്ങൾ നിരീക്ഷിക്കാനും ഗർഭകാല പരിചരണവും ഇതുവഴി സാധ്യമാണ്. നമ്മളാരെന്ന് വെളിപ്പെടുത്താതെത്തന്നെ, സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ചർച്ചചെയ്ത് ഉപദേശം സ്വീകരിക്കാൻ സാധിക്കും.
Safetipin
പൊതു ഇടങ്ങളിൽ സുരക്ഷിതമായ വഴികളും ഇടങ്ങളും സംബന്ധിച്ച് അപ്പപ്പോൾ വിവരങ്ങൾ നൽകാൻ കഴിവുള്ള ആപ്പാണിത്. വെളിച്ചം, ആൾക്കൂട്ട സാന്നിധ്യം തുടങ്ങിയവ എ.ഐ വഴി വിശകലനം ചെയ്താണ് വിവരങ്ങൾ നൽകുക. കൂടാതെ, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുമായും ഇത് യോജിച്ച് പ്രവർത്തിക്കും.
Eyewatch SOS
ഒറ്റ ടാപ്പിൽ ഉറ്റവർക്ക് അടിയന്തര സന്ദേശം നൽകാൻ ഈ ആപ് വഴി സാധിക്കുന്നു. ലൊക്കേഷൻ, ഓഡിയോ-വിഡിയോ റെക്കോഡിങ് തുടങ്ങിയവയും സാധിക്കും. പരിചയമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഇന്റർനെറ്റ് ഇല്ലാതെയും ആപ് പ്രവർത്തിക്കും.
സൗണ്ട് ഗ്രനേഡ്/ഇ-അലാം
അപകടമുനമ്പിൽ ഈ സുരക്ഷ ഉപകരണം ഓൺ ചെയ്താൽ 1200dB ശബ്ദം പുറപ്പെടുവിച്ച് അകലെ ഉള്ളവരുടെ വരെ ശ്രദ്ധ പിടിച്ചുപറ്റാനും അതുവഴി രക്ഷപ്പെടാനും സഹായിക്കും. 100 മീറ്റർ അകലെ വരെ ഉള്ള അപായ മുന്നറിയിപ്പ് നൽകുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. 20 ഗ്രാം മാത്രം ഭാരം. ഒരു കീചെയിൻ ആയി കൊണ്ടുനടക്കാം.
GABIT സ്മാർട്ട് റിങ്
ഒരു ബട്ടൺ അമർത്തിയാൽ, സെറ്റ് ചെയ്തുവെച്ച നമ്പറുകളിലേക്ക് അപായ മുന്നറിയിപ്പും ലൊക്കേഷനും ഷെയർ ചെയ്യുന്ന ഡിവൈസാണിത്. കൂടാതെ, വിവിധ ആരോഗ്യ സൂചകങ്ങളായ ഹൃദയമിടിപ്പ്, ഓക്സിജൻ നില, ആർത്തവചക്രം, സ്ട്രെസ് ലെവൽ തുടങ്ങിയവയും നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

