രോഗങ്ങളെ അതിജീവിച്ച അതുല്യക്ക് ഇനി വേണ്ടത് ഒരു തൊഴില്‍
text_fieldsഅതുല്യ
പത്തനംതിട്ട: രോഗങ്ങള്‍ ഒന്നൊന്നായി വരിഞ്ഞുമുറുക്കി ദിവസങ്ങള്‍ വെന്റിലേറ്ററില്‍ കിടന്ന് ജീവിതത്തിലേക്ക് തിരികെ എത്തിയ അതുല്യക്ക് ഇനി വേണ്ടത് ഒരു തൊഴില്‍. ട്രാക്കിലെ മനക്കരുത്തും തോറ്റുകൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യവുമാണ് ഈ കായികതാരത്തെ ഇന്ന് ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നത്. 400 മീറ്റര്‍ ഹഡില്‍സില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ മെഡലും ദേശീയ സ്‌കൂള്‍ ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവുമാണ് അതുല്യ പി. സജി. തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലായിരുന്നു പഠനം. സംസ്ഥാനതലത്തില്‍ പല വര്‍ഷങ്ങളിലും റെക്കോഡുകള്‍ക്കുടമയായിരുന്നു.
പമ്പാവാലി തുലാപ്പള്ളി പൊട്ടന്‍പറമ്പില്‍ സജി-സിന്ധു ദമ്പതികളുടെ മകളാണ് അതുല്യ. ഗ്രൗണ്ടില്‍ തിളങ്ങിനിന്ന ഘട്ടത്തിലാണ് തലച്ചോറിലുണ്ടായ അണുബാധയും പിന്നാലെ ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന്റെയും പിടിയിലായത്. വിവിധ ആശുപത്രികളിലായുള്ള ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ക്കായി ലക്ഷക്കണക്കിനു രൂപ ചെലവഴിക്കേണ്ടി വന്നു. കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനം കൊണ്ടു മാത്രം ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകുമായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട കടങ്ങള്‍ ഇന്നും തീര്‍ന്നിട്ടില്ല.
ഇതിനിടെ പാലാ അല്‍ഫോന്‍സാ കോളജില്‍നിന്നും ചരിത്രത്തില്‍ ബിരുദം നേടി. കായികജീവിതത്തിലേക്കു തിരികെ വരാന്‍ ആഗ്രഹിച്ചെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ അതുല്യയെ അലട്ടിയതോടെ പിന്‍മാറി.
രോഗങ്ങളും പരിക്കുകളും കാരണം പിന്തള്ളപ്പെടുന്ന കായികതാരങ്ങള്‍ക്കായി 2023ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഒരു ജോലിക്കായി വാതിലുകള്‍ മുട്ടുകയാണ് അതുല്യ ഇപ്പോള്‍. ചെറിയ പരിക്കുകള്‍മൂലം കായികരംഗം വിട്ടവര്‍ക്കുപോലും ജോലി നല്‍കിയപ്പോള്‍ അതുല്യ ഗ്രൗണ്ട് വിട്ട കാലയളവും മറ്റു ചില സാങ്കേതിക തടസ്സങ്ങളും ചൂണ്ടിക്കാട്ടി അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കപ്പെടുമോയെന്ന ആശങ്ക ഇപ്പോഴുണ്ട്.
മുഖ്യമന്ത്രിയും കായികമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും വര്‍ഷങ്ങള്‍ കായികരംഗത്തു നിറഞ്ഞുനിന്ന തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അതുല്യ ഇപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

