വരകളിൽ വിസ്മയം തീർത്ത് അഫ്രീന
text_fieldsഅഫ്രീന അഷ്റഫ് അറബിക് കാലിഗ്രഫിയുമായി
വരകളുടെ ലോകത്ത് വിസ്മയം തീർക്കുകയാണ് കോട്ടപ്പുറത്തെ അഫ്രീന അഷ്റഫ് എന്ന മിടുക്കി. അറബിക് കാലിഗ്രഫിയിലാണ് ഈ മിടുക്കി ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
കാലിഗ്രഫി, ചിത്രരചന, മൈലാഞ്ചി ഡിസൈൻ തുടങ്ങി വരകളുടെ ലോകത്ത് വിരലുകൾകൊണ്ട് ഇന്ദ്രജാലം തീർക്കുകയാണ് അഫ്രീന. ചിത്രരചനയിൽ പ്രത്യേക ക്ലാസുകളോ പരിശീലനമോ ലഭിച്ചിട്ടില്ലെങ്കിലും ജന്മസിദ്ധമായ കഴിവ് ഉപയോഗപ്പെടുത്തിയാണ് അഫ്രീന മികവ് തെളിയിച്ചിരിക്കുന്നത്.
കോട്ടപ്പുറം ഫാറൂഖ് നഗറിലെ അഷ്റഫ് ആയിറ്റി-കെ. സുനീറ ദമ്പതികളുടെ മകളാണ്. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

