ഓർമകളുടെ കുടമാറ്റവുമായി നടി ബീന ആർ. ചന്ദ്രൻ
text_fieldsബീന ആർ. ചന്ദ്രൻ
തൃശൂർ: കൗമാരകല ഒരിക്കൽകൂടി പൂരത്തിന്‍റെ നാട്ടിൽ വിസ്മയങ്ങൾ തീർക്കുമ്പോൾ ഓർമകളുടെ കുടമാറ്റത്തിലാണ് നാടക-സിനിമ നടി ബീന ആർ. ചന്ദ്രൻ. 1987ൽ തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ മിമിക്രി അവതരിപ്പിച്ചപ്പോൾ പഠനം പത്താംതരത്തിൽ. രണ്ടാമത് എത്തുന്നത് 2018ൽ തന്‍റെ ശിഷ്യയായ ദീപ്തിയുടെ മോണോ ആക്ട് മത്സരത്തിന്. സഹോദരി ഷീനയുടെ മകൾ നന്ദിതാ ദാസിന്‍റെ നങ്ങ്യാർകൂത്ത് മത്സരവും വർഷങ്ങൾക്കിപ്പുറമെത്തിയ കലോത്സവം കൺനിറയെ കണാനുമാണ് ഈ വരവ്.
കലോത്സവം ഒരുപാട് മാറിയതായി ബീന പറയുന്നു. അക്കാലത്ത് മിമിക്രി അടക്കമുള്ള മത്സരങ്ങളിൽ ആൺ പെൺ വ്യത്യാസമില്ലായിരുന്നു. കലയെ കച്ചവടമാക്കുന്ന പ്രവണതയും പിന്നാക്കം നിൽക്കുന്ന പ്രതിഭകൾക്ക് മുന്നോട്ട് വരാനാകാത്ത സ്ഥിതിയുണ്ട്. കലോത്സവ വേദികളിൽ വിധികർത്താവായെങ്കിലും വിരസത തോന്നിയപ്പോൾ ഉപേക്ഷിച്ചു. പാലക്കാട് പരുതൂർ സി.ഇ.യു.പി സ്കൂൾ അധ്യാപികയും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

