പന്തളം: ഇരട്ട സഹോദരിമാരായ ശാലുവിനും മാലുവിനും ലഭിച്ചത് ഇവരെപ്പോലെ ഇണപിരിയാതെ ജീവിച്ച ഇരട്ട സഹോദരന്മാരായ സുബാഷും സുബീഷും. വിവാഹത്തോടെ വേർപിരിഞ്ഞ് ജീവിക്കേണ്ടിവരുമെന്ന വിഷമമായിരുന്നു നാലുപേർക്കും. എന്നാൽ, ഇരട്ടകൾ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ശാലുവിെൻറയും മാലുവിെൻറയും ജീവിതം ഒന്നിച്ചുനീങ്ങാൻ വഴിതെളിഞ്ഞു.
പന്തളം ചേരിക്കൽ പുത്തൻകുറ്റിയിൽ പി.എൻ. വിവേകാനന്ദെൻറയും കെ.ബി. ഗീതാകുമാരിയുടെയും മക്കളാണ് രാധികയെന്ന ശാലുവും ഗോപികയെന്ന മാലുവും. ആങ്ങമൂഴി കരിമ്പിൽ വീട്ടിൽ കെ.എം. ബോസിെൻറയും ശശികലയുടെയും മക്കളാണ് സുബാഷും സുബീഷും. ശനിയാഴ്ച പന്തളം മഹാദേവർ ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ വിവാഹം.