ലോക കൗമാര സൗന്ദര്യപട്ടം: കടലുണ്ടിയിൽ നിന്ന് ശിവാനി
text_fieldsദേശീയ സൗന്ദര്യമത്സരത്തിൽ വിജയിച്ച ശിവാനി പ്രഭു
ഫറോക്ക്: കൗമാരക്കാരുടെ ലോക സുന്ദരിപ്പട്ടം പ്രതീക്ഷിച്ച് ഇന്ത്യയെ പ്രതിനിധാനംചെയ്ത് കടലുണ്ടിയിൽനിന്ന് ശിവാനി പ്രഭു (13). ഹൈദരാബാദിൽ സമാപിച്ച മിസ് ടീൻ സൂപ്പർ ഗ്ലോബൽ ഇന്ത്യൻ ഫൈനൽ ലിസ്റ്റിൽ ടീനേജ് മത്സരത്തിൽ 25 ബാലികമാരെ പിന്തള്ളിയാണ് ശിവാനിയടക്കം ഇന്ത്യയിൽനിന്ന് അഞ്ചു പേർ തിരഞ്ഞെടുക്കപ്പെട്ടത്. ആഗസ്റ്റിൽ തായ് ലൻഡിലാണ് ലോക കൗമാര സൗന്ദര്യ മത്സരം.
കേരളത്തിൽനിന്ന് ശിവാനിമാത്രമാണ് മത്സരിക്കുന്നത്. അഞ്ചു മുതൽ 12 വയസ്സ് വരെയുള്ള കിഡ്സ് വിഭാഗത്തിൽ 23 തവണ ശിവാനി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 13ാം വയസ്സിൽ കൗമാരപ്രായത്തിലേക്ക് കടന്നതോടുകൂടിയാണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കാനൊരുങ്ങുന്നത്.
ഇതോടൊപ്പം സ്റ്റൈൽ ഐക്കൺ സ്റ്റാർ പദവിയും ശിവാനി കരസ്ഥമാക്കി. ചാലിയം പനേങ്ങൽ പ്രഭു-റിൻസ ദമ്പതികളുടെ മകളായ ശിവാനി മണ്ണൂർ സി.എം.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.