Begin typing your search above and press return to search.
exit_to_app
exit_to_app
ആണുങ്ങൾക്കെന്താ പാചകം ചെയ്താൽ‍? തുണി അലക്കിയാൽ? കുഞ്ഞിനെ നോക്കിയാൽ?
cancel
Homechevron_rightLIFEchevron_rightYouthchevron_rightആണുങ്ങൾക്കെന്താ പാചകം...

ആണുങ്ങൾക്കെന്താ പാചകം ചെയ്താൽ‍? തുണി അലക്കിയാൽ? കുഞ്ഞിനെ നോക്കിയാൽ?

text_fields
bookmark_border

''ഒ​​രു വ​​യ​സ്സു​​കാ​​ര​​നാ​​യ കൊ​​ച്ചു​​മ​​ക​​നെ പ​​രി​​ച​​രി​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ല്‍. അ​​പ്പോ​​ഴാ​​ണ് ഈ ​​ചി​​ത്ര​​ത്തി​​െ​ൻ​റ ക​​ടു​​ത്ത യാ​​ഥാ​​ര്‍ഥ്യം എ​​നി​​ക്ക് തി​​രി​​ച്ച​​റി​​യാ​​നാ​​യ​​ത്. എ​​ല്ലാ വ​​ര്‍ക്കി​​ങ് മ​​ദേ​​ഴ്സി​​നെ​​യും ഞാ​​ന്‍ സ​​ല്യൂ​​ട്ട് ചെ​​യ്യു​​ന്നു. ഒ​​പ്പം, സ​​ഹ​​പ്ര​​വ​​ര്‍ത്ത​​ക​​രാ​​യ പു​​രു​​ഷ​​ന്മാ​​രു​​ടേ​​തി​​നേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ പ​​രി​​ശ്ര​​മം അ​​വ​​രു​​ടെ വി​​ജ​​യ​​ത്തി​​ന് പി​​ന്നി​​ലു​​ണ്ടെ​​ന്ന കാ​​ര്യ​​വും അം​​ഗീ​​ക​​രി​​ക്കു​​ന്നു''-​​പ്ര​​മു​​ഖ ബി​​സി​​ന​​സു​​കാ​​ര​​നാ​​യ ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര​​യു​​ടേ​​താ​​യി ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ള്‍ക്കു​മു​​മ്പ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ പാ​​റി​ന​​ട​​ന്ന ട്വീ​​റ്റി​െ​ൻ​റ ഏ​​ക​​ദേ​​ശ​ രൂ​​പ​​മാ​​ണി​​ത്.

ആ ​​ട്വീ​​റ്റി​​ല്‍ പ​​രാ​​മ​​ര്‍ശി​​ക്കു​​ന്ന​​ത് ഒ​​രു സ്പാ​​നി​​ഷ് കാ​​ര്‍ട്ടൂ​​ണി​​നെ​​ക്കു​​റി​​ച്ചാ​​ണ്. മ​​നോ​​ഹ​​ര​​മാ​​യൊ​​രു സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ല്‍ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് കു​​തി​​ക്കാ​​നാ​​യി ഒ​​രു​​ങ്ങി​നി​​ല്‍ക്കു​​ന്ന മ​​ത്സ​​രാ​​ര്‍ഥി​​ക​​ളാ​​ണ​​തി​​ലു​​ള്ള​​ത്; ആ​​ണും പെ​​ണ്ണും. ആ​​ണു​​ങ്ങ​​ളു​​ടെ മു​​ന്നി​​ല്‍ ട്രാ​​ക്ക് ത​​ട​സ്സ​​മേ​​തു​​മി​​ല്ലാ​​തെ ഒ​​ഴു​​കി​​ക്കി​​ട​​ക്കു​​ന്നു. അ​​വ​​ര്‍ക്ക​​രി​​കി​​ലാ​​യി നി​​ല്‍ക്കു​​ന്ന സ്ത്രീ​​ക​​ള്‍ക്കു മു​​ന്നി​​ല്‍ പ​​ക്ഷേ, ഹ​​ര്‍ഡ്​​​ല്‍സു​​ക​​ളു​​ടെ കൂ​​മ്പാ​​ര​​മാ​​ണ്. അ​​ല​​ക്കി​​യ​​തും അ​​ല്ലാ​​ത്ത​​തു​​മാ​​യ വ​​സ്ത്ര​​ങ്ങ​​ള്‍, അ​​യ​​ണ്‍ബോ​​ക്സ്, ഓ​​വ​​ന്‍, വാ​​ഷി​​ങ് മെ​​ഷീ​​ന്‍... അ​​ങ്ങ​​നെ സ്ത്രീ​​ക​​ള്‍ക്ക് 'പ​​റ​​ഞ്ഞി​​ട്ടു​​ള്ള' പ​​ല പ​​ണി​​ക​​ള്‍ ദാ ​​നി​​ര​​നി​​ര​​യാ​​യി മു​​ന്നി​​ല്‍. ജോ​​ലി​​ക്കാ​​രാ​​യ പു​​രു​​ഷ​​ന്മാ​​ര്‍ക്ക് ത​​ങ്ങ​​ളു​​ടെ ല​​ക്ഷ്യ​​ത്തി​​ലേ​​ക്കു മാ​​ത്രം ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കേ​​ണ്ട​​പ്പോ​​ള്‍ അ​​തേ വി​​ഭാ​​ഗ​​ത്തി​​ല്‍പെ​​ട്ട സ്ത്രീ​​ക​​ള്‍ക്ക് എ​​ന്തെ​​ല്ലാം വെ​​ല്ലു​​വി​​ളി​​ക​​ള്‍ ക​​ഴി​​ഞ്ഞു വേ​​ണം മു​​ന്നേ​​റാ​​ന്‍ എ​​ന്ന് ഓ​​ര്‍മി​​പ്പി​​ക്കു​​ന്ന ത​​ക​​ര്‍പ്പ​​നൊ​​രു കാ​​ര്‍ട്ടൂ​​ണ്‍.

ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര​​യെ​പ്പോ​​ലെ ഒ​​രാ​​ള്‍ക്ക് സ്ത്രീ​​ക​​ള്‍ നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​യും അ​​വ​​രു​​ടെ സ​​മ​​ര്‍പ്പ​​ണ​​വു​​മൊ​​ക്കെ അ​​ക്ഷ​​രാ​​ര്‍ഥ​​ത്തി​​ല്‍ മ​​ന​​സ്സി​​ലാ​​കാ​​ന്‍ ഷ​​ഷ്​​ടി​​പൂ​​ര്‍ത്തി​​ക്കാ​​ലം ക​​ഴി​​യേ​​ണ്ടി​​വ​​ന്നു. കു​​ടും​​ബ​​വും അ​​ടു​​ക്ക​​ള​​യും കു​​ട്ടി​​ക​​ളു​​മെ​​ല്ലാം 'പെ​​ണ്‍ജോ​​ലി​​ക​​ള്‍' ആ​​യി ​മാ​​ത്രം ക​​രു​​തു​​ന്ന ന​​മ്മു​​ടെ സ​​മൂ​​ഹ​​ത്തി​​ല്‍ ഇ​​പ്പോ​​ഴെ​​ങ്കി​​ലും തി​​രി​​ച്ച​​റി​​വ് വ​​ന്ന​​ല്ലോ എ​​ന്നോ​​ര്‍ത്ത് സ​​മാ​​ധാ​​നി​​ക്കു​​ക​ത​​ന്നെ വ​​ഴി.

ജോ​​ലി​​ക്കാ​​രാ​​യ വീ​​ട്ട​​മ്മ​​മാ​​രു​​ടെ 'അ​​ര്‍പ്പ​​ണ​​ത്തി​​ന്' സ​​ല്യൂ​​ട്ട് അ​​ടി​​ക്കു​​ന്ന​​തി​​ല്‍ തീ​​രു​​ന്നി​​ല്ല ആ ​​ചി​​ത്ര​​ത്തി​െ​ൻ​റ അ​​ര്‍ഥ​​ത​​ലം. പു​​രു​​ഷ​​ന്മാ​​രു​​ടെ മു​​ന്നി​​ല്‍ അ​​തേ ത​​ട​​സ്സ​​ങ്ങ​​ള്‍ എ​​ന്തു​​കൊ​​ണ്ടി​​ല്ല എ​​ന്ന ചോ​​ദ്യം​കൂ​​ടി ച​​ര്‍ച്ച​​യാ​​കു​​മ്പോ​​ഴേ അ​​ര്‍ഥം പൂ​​ർ​ണ​​മാ​​കൂ. അ​​ല​​ക്കി​​ത്തേ​​ച്ച വ​​സ്ത്രം ധ​​രി​​ക്കു​​ന്ന​​തും സ​​മ​​യാ​​സ​​മ​​യം ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തും വൃ​​ത്തി​​യു​​ള്ള വീ​​ട​​ക​​ങ്ങ​​ളി​​ല്‍ നേ​​രം ചെ​​ല​​വി​​ടു​​ന്ന​​തു​​മൊ​​ക്കെ പെ​​ണ്ണി​​നു മാ​​ത്രം വേ​​ണ്ട കാ​​ര്യ​​മ​​ല്ല​​ല്ലോ. ഇ​​ക്കാ​​ര്യ​​ങ്ങ​​ളു​​ടെ​​യ​​ല്ലാം തു​​ല്യ ആ​​വ​​ശ്യ​​ക്കാ​​രാ​​യി ആ​​ണു​​ങ്ങ​​ളു​​മി​​ല്ലേ. അ​​പ്പോ​​ള്‍ പ​​ണി​​യെ​​ടു​​ക്കാ​​നെ​​ന്തേ ആ​​ണു​​ങ്ങ​​ളി​​ല്ലാ​​ത്ത​​ത്? ഈ ​​ചോ​​ദ്യം ചോ​​ദി​​ക്കു​​ന്ന​​തു​പോ​​ലും പ​​ക്ഷേ, ന​​മു​​ക്ക് വാ​​ര്‍ത്ത​​യാ​​ണ്. ആ​​ണൊ​​രു​​ത്ത​​ല്‍ വീ​​ട്ടി​​ല്‍ പാ​​ത്രം ക​​ഴു​​കി​​യാ​​ല്‍, ചോ​​റും​​ക​​റി​​യും വെ​​ച്ചാ​​ല്‍, തു​​ണ​ി​യ​​ല​​ക്കി​​യാ​​ല്‍, കു​​ഞ്ഞി​​നെ കു​​ളി​​പ്പി​​ച്ചാ​​ല്‍ അ​​തൊ​​ക്കെ വൈ​​റ​​ല്‍ സ്​​റ്റാ​​റ്റ​​സ് കി​​ട്ടേ​​ണ്ട സോ​​ഷ്യ​​ല്‍ മീ​​ഡി​​യ പോ​​സ്​​റ്റു​​ക​​ളും 'പെ​​ണ്‍കോ​​ന്ത​​ന്‍' ക​​ളി​​യാ​​ക്ക​​ലു​​ക​​ള്‍ക്ക് അ​​ര്‍ഹ​​ത​​പ്പെ​​ട്ട​​തു​​മാ​​ണ് ന​​മ്മു​​ടെ നാ​​ട്ടി​​ല്‍. കാ​​ര​​ണം, ഭൂ​​രി​​ഭാ​​ഗ​​ത്തി​​നും വീ​​ട്ടു​​ജോ​​ലി 'പെ​​ണ്‍ മൗ​​ലി​​കാ​​വ​​കാ​​ശ'​​മാ​​ണ​​ല്ലോ...

വേ​ർ​തി​രി​വു​ക​ൾ മാ​യു​ന്നു

പു​​രു​​ഷ​​ന്‍ പു​​റ​​ത്ത് ജോ​​ലി​​ക്കു പോ​​കു​​ന്നു, സ്ത്രീ​​ക​​ള്‍ വീ​​ട്ടു​​ജോ​​ലി​​ക​​ള്‍ ചെ​​യ്യു​​ന്നു എ​​ന്ന സ​​മ​​വാ​​ക്യം ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ന് ചേ​​രു​​ന്ന​​ത​​ല്ല. പ​​ഴ​​യ​​കാ​​ല​​ത്തെ ശാ​​ഠ്യ​​വും ​െവ​​ച്ചി​​രു​​ന്നാ​​ല്‍ തൊ​​ഴി​​ല്‍ സ​​മ്മ​​ർ​ദ​​ത്തി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ന്ന​​തി​​ന് പു​​റ​​മെ സ​​ന്തു​ഷ്​​ട​​മാ​​യ കു​​ടും​​ബ​നി​​മി​​ഷ​​ങ്ങ​​ളെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​തു​കൂ​​ടി​​യാ​​കും. ഭാ​​ര്യ​​യും ഭ​​ര്‍ത്താ​​വും ജോ​​ലി​ക്കു പോ​​കു​​ന്ന​​ത് ഇ​​പ്പോ​​ള്‍ സ​​ര്‍വ​​സാ​​ധാ​​ര​​ണം. ആ​​ണ്‍ജോ​​ലി, പെ​​ണ്‍ജോ​​ലി എ​​ന്ന അ​​തി​​ര്‍വ​​ര​​മ്പു​​ക​​ളും മാ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. എ​​ല്ലാ​​ത​​രം ഗാ​​ര്‍ഹി​​ക ജോ​​ലി​​ക​​ളും ചെ​​യ്യാ​​നു​​ള്ള മ​​ന​​സ്സൊ​രു​​ക്ക​​വും ത​​യാ​​റെ​​ടു​​പ്പും ര​​ണ്ടു കൂ​​ട്ട​​ര്‍ക്കും വേ​​ണം. പാ​​ച​​കം, അ​​ല​​ക്ക​​ല്‍ അ​​ങ്ങ​​നെ പ​​ല​​തി​​ലും ഉ​​ത്ത​​ര​​വാ​​ദി​​ത്തം പ​​ങ്കു​​െ​വ​​ച്ചു​​ള്ള, പ്ര​​ത്യേ​​കി​​ച്ചും ശാ​​രീ​​രി​​ക സാ​​ധ്യ​​ത​​ക​​ള്‍ പ​​രി​​ഗ​​ണി​​ച്ച്, ജീ​​വി​​ത​​ശൈ​​ലി കു​​ടും​​ബ​​ങ്ങ​​ളി​​ല്‍ രൂ​​പ​​പ്പെ​​ടു​​ത്തി​​യെ​​ടു​​ക്ക​​ണം. അ​​ങ്ങ​​നെ ഒ​​രു രൂ​​പ​​പ്പെ​​ടു​​ത്ത​​ല്‍ കു​​ട്ടി​​ക​​ളെ വ​​ള​​ര്‍ത്തു​​ന്ന ഘ​​ട്ട​​ത്തി​​ല്‍പോ​​ലും ആ​​ണ്‍ജോ​​ലി​​ക​​ള്‍, പെ​​ണ്‍ജോ​​ലി​​ക​​ള്‍ എ​​ന്ന വേ​​ര്‍തി​​രി​​വി​​ല്ലാ​​തെ പ​​ഠി​​പ്പി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ക​​ഴി​​യു​​ള്ളൂ. മാ​​റ്റ​​മു​​ണ്ടാ​​ക്കേ​​ണ്ട​​ത് ക​​തി​​രി​​ല​​ല്ല, നാ​​മ്പി​​ട്ട് ഉ​​യ​​ർ​​ന്നു​വ​​രുേ​​മ്പാ​​ഴേ ശീ​​ല​​മു​​ണ്ടാ​​യാ​​ലേ ജോ​​ലി​​ക​​ളി​​ൽ ആ​​ൺ-​​പെ​​ൺ വേ​​ർ​​തി​​രി​​വി​​ല്ലെ​​ന്ന ബോ​​ധ്യം വ്യ​​ക്തി​​ക​​ളി​​ൽ ഇ​​രി​​പ്പു​​റ​​ക്കൂ. ജോ​​ലി പങ്കിടാന്‍ മ​​ടി​​യും പ്ര​​ശ്ന​​വു​​മൊ​​ക്കെ മി​​ക്ക​​വാ​​റും പു​​രു​​ഷ​​നാ​​യി​​രി​​ക്കും. എ​​ന്തു​​കൊ​​ണ്ട് ആ​​ണു​​ങ്ങ​​ൾ വീ​​ട്ടുേ​​ജാ​​ലി​​ക​​ൾ ചെ​​യ്യു​​ന്നി​​ല്ല?

ര​​ണ്ടു കാ​​ര്യ​​ങ്ങ​​ളാ​​ണ് ഉ​​ത്ത​​ര​​മാ​​യി കി​​ട്ടു​​ക. എ​​ന്തെ​​ങ്കി​​ലും ചെ​​യ്താ​​ൽ പി​​ന്നീ​​ട് അ​​ത് സ്ഥി​​ര​​മാ​​യി ത​​ല​​യി​​ലാ​​കും എ​​ന്ന ചി​​ന്ത ഒ​​ന്ന്. അ​​യ്യേ നീയാണോ ഇ​​തൊ​​ക്കെ ചെ​​യ്യു​​ന്ന​​ത്?, നി​​ന​​ക്ക് വേ​​റെ പ​​ണി​​യി​​ല്ലേ? എ​​ന്ന ത​​ര​​ത്തി​​ലു​​ള്ള വാ​​ക്കു​​ക​​ൾ കേ​​ൾ​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന, 'മ​​റ്റു​​ള്ള​​വ​​രെ​​ന്തു പ​​റ​​യും' കോം​​പ്ല​​ക്സ് ര​​ണ്ട്. എ​​ന്നാ​​ല്‍, ജീ​​വി​​ത​​പ​​ങ്കാ​​ളി​​യെ ത​​ന്നെ​​പ്പോ​​ലെ ഒ​​രു വ്യ​​ക്തി​​യാ​​യി ക​​ണ്ട് ആ​​ദ​​രി​​ച്ചാ​​ൽ തീ​​രാ​​വു​​ന്ന പ്ര​​ശ്ന​​മേ സ​​ത്യ​​ത്തി​​ൽ ഇ​​പ്പോ​​ൾ ഇ​​ത്ത​​രം ഇൗ​​ഗോ​​യും കോം​​പ്ല​​ക്സും ഒ​​ക്കെ നി​​റ​​ഞ്ഞ ആ​​ണു​​ങ്ങ​​ൾ​​ക്കു​​ള്ളൂ. പു​​രു​​ഷ​​ന്മാ​​ർ ജോ​​ലി​​ക​​ളി​​ൽ​നി​​ന്ന് മാ​​റി​​നി​​ൽ​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ലെ ചെ​​റു​​ത​​ല്ലാ​​ത്തൊ​​രു കാ​​ര​​ണ​​മാ​​യി പ​​ല​​പ്പോ​​ഴും സ്ത്രീ​​ക​​ളു​​ടെ ക​​ടും​​പി​​ടി​​ത്ത​​വും കാ​​ണാ​​റു​​ണ്ട്. എെ​​ൻ​​റ ഭ​​ർ​​ത്താ​​വ് അ​​ല്ലെ​​ങ്കി​​ൽ മ​​ക​​ൻ കു​​നി​​ഞ്ഞൊ​​രു സ്പൂൺ പോ​​ലും എ​​ടു​​ക്ക​​രു​​ത് എ​​ന്ന ചി​​ന്താ​​ഗ​​തി. അ​​വ​​ന്‍ ആ​​ണ​​ല്ലേ, അ​​ല​​ക്ക​​ലും അ​​ടു​​ക്ക​​ള​​യും ഒ​​ന്നും അ​​വ​​ന​​ല്ല ചെ​​യ്യേ​​ണ്ട​​ത് എ​​ന്ന സ്​​റ്റാ​​ന്‍ഡി​​ല്‍ ഉ​​റ​​ച്ചു​​നി​​ല്‍ക്കു​​ന്ന പെ​​ണ്ണു​​ങ്ങ​​ൾ തങ്ങ​​ളെ​​ന്ത് അ​​നീ​​തി​​യാ​​ണ് ചെ​​യ്യു​​ന്ന​​തെ​​ന്ന് അറി​​യു​​ന്നി​​ല്ല.


വീ​​ട്ടി​​ലെ സ്ത്രീ​​യെ ബ​​ഹു​​മാ​​നി​​ക്കു​​ക​​യും സ്നേ​​ഹി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​ര്‍ക്ക് അ​​തൊ​​രു പ്ര​​ശ്ന​​മേ ആ​​കി​​ല്ല. പൂ​​ർ​ണ മ​​ന​​സ്സോ​ടെ ന​​മു​​ക്കെ​​ല്ലാം ഒ​​രു​​മി​​ച്ച് ചെ​​യ്യാം എ​​ന്ന ചി​​ന്താ​​ഗ​​തി​​യോ​​ടെ ജോ​​ലി​​ക​​ള്‍ ചെ​​യ്യാ​​ന്‍ കൂ​​ട്ടു​​കൂ​​ടി​​യാ​​ല്‍ അ​​ത് ഭാ​​ര്യ-​​ഭ​​ര്‍തൃ ബ​​ന്ധ​​ത്തി​​ലെ ഊ​​ഷ്മ​​ള​​ത കൂ​​ട്ടു​​ക​​യേ ചെ​​യ്യൂ​വെ​​ന്ന് മാ​​ന​​സി​​കാ​​രോ​​ഗ്യ വി​​ദ​​ഗ്ധ​​നാ​​യ ഡോ. ​​സി.​​ജെ. ജോ​​ണ്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ''കു​​ടും​​ബ​​ത്തി​​ല്‍നി​​ന്നാ​​ണ് ലിം​​ഗ​​നീ​​തി സ​​മൂ​​ഹ​​ത്തി​​ലേ​ക്ക്​ എ​​ത്തേ​​ണ്ട​​ത്. അ​​തി​​നാ​​യി ഇ​​ത്ത​​രം കൂ​​ട്ടാ​​യ്മ​​യും പ​​ങ്കാ​​ളി​​ത്ത​​വും ആ​​വ​​ശ്യ​​മാ​​ണ്. പു​​തി​​യ​​കാ​​ല​​ത്ത് മ​​ടി​​യും ജാ​​ള്യ​​തയുമി​​ല്ലാ​​തെ വീ​​ട്ടി​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ങ്ങ​​ള്‍ ഭം​​ഗി​​യാ​​യി നി​​റ​​വേ​​റ്റു​​ന്ന നി​​ര​​വ​​ധി ചെ​​റു​​പ്പ​​ക്കാ​​രെ കാ​​ണാ​​നാ​​കും. എ​​ന്നാ​​ല്‍, ഇ​​തൊ​​ന്നും താ​​ന്‍ ചെ​​യ്യേ​​ണ്ട​​ത​​ല്ല എ​​ന്ന ബോ​​ര്‍ഡ് പി​​ടി​​ച്ചു​​നി​​ല്‍ക്കു​​ന്ന​​വ​​ര്‍ കു​​റ​​ച്ച​​ധി​​കം ഉ​​ണ്ടു​താ​​നും. മ​​റ്റു​​ള്ള​​വ​​ര്‍ എ​​ന്തു പ​​റ​​യും എ​​ന്ന ചി​​ന്ത​ത​​ന്നെ​​യാ​​ണ് അ​​വ​​രു​​ടെ പ്ര​​ശ്നം. സ​​മൂ​​ഹം എ​​ന്തു പ​​റ​​ഞ്ഞാ​​ലും ഇ​​ത് പ​​ഴ​​യ​​കാ​​ല​​മ​​ല്ലെ​ന്ന് ച​​ങ്കൂ​​റ്റ​​ത്തോ​​ടെ പ​​റ​​യാ​​നു​​ള്ള നി​​ല​​പാ​​ട് ഉ​​ണ്ടാ​​യാ​​ല്‍ മാ​​ത്രം മ​​തി.''

ഭാ​​ര്യ​​യും ഭ​​ർ​​ത്താ​​വും കു​​ട്ടി​​ക​​ളും മാ​​ത്ര​​മു​​ള്ള കു​​ടും​​ബം, ര​​ണ്ടു പേ​​രും തി​​ര​​ക്കേ​​റി​​യ ജോ​​ലി​​ക്കാ​​രാ​​യ കു​​ടും​​ബം, അ​​ങ്ങ​​നെ​​യു​​ള്ള 'േഫാ​​ഴ്സ്ഡ്' സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ സ​​മ്മ​​ർ​​ദ​​ത്തി​​ന​​പ്പു​​റം ഇെ​​താ​​ക്കെ എെ​​ൻ​​റ പ്രി​​യ​​പ്പെ​​ട്ട​​യാ​​ൾ​​ക്കൊ​​പ്പം ചെ​​യ്യാ​​ൻ, അ​​തി​​ലൂ​​ടെ ഒ​​പ്പം കൂ​​ടു​​ത​​ൽ സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കാ​​ൻ നി​​ല​​പാ​​ടെ​​ടു​​ക്കു​​ക എ​​ന്ന​​താ​​ണ് വേ​​ണ്ട​​ത്. ആ​​വ​​ശ്യം എ​​ന്ന​​തി​​ന​​പ്പു​​റം നി​​ല​​പാ​​ടാ​​യി വേ​​ണം ഈ ​​ചി​​ന്താ​​ഗ​​തി സ​​മൂ​​ഹ​​ത്തി​​ല്‍ വേ​​രോ​​ടേ​​ണ്ട​​ത്.

പെ​​ണ്ണാ​​യി ജ​​നി​​ച്ച​​തു​​കൊ​​ണ്ട് പെ​​ണ്ണു​ത​​ന്നെ ചെ​​യ്യേ​​ണ്ടു​​ന്ന േജാ​​ലി​​ക​​ൾ എ​​ന്നൊ​​ന്നി​​ല്ലെ​​ന്ന് വി​​ളി​​ച്ചു​​പ​​റ​​ഞ്ഞു​​കൊ​​ണ്ട്, കു​​ടും​​ബ​​ത്തി​​ല്‍ പ​​ണം സ​​മ്പാ​​ദി​​ക്ക​​ലും തീ​​രു​​മാ​​നം എ​​ടു​​ക്ക​​ലു​​ം മാത്രമാ​​ണ് ത​െ​ൻ​റ ഉ​​ത്ത​​ര​​വാ​​ദി​​ത്തം എ​​ന്ന് വി​​ശ്വ​​സി​​ക്കാ​​ത്ത ആ​​ണ്‍കൂ​​ട്ട​​ങ്ങ​​ളും ന​​മു​​ക്കി​​ട​​യി​​ല്‍ അ​​ഭി​​മാ​​ന​​ത്തോ​​ടെ​ത​​ന്നെ​​യു​​ണ്ട്. ആ​​ൺ​ജോ​​ലി​​യും പെ​​ൺ​ജോ​​ലി​​യും എ​​ന്നു​​ള്ള വേ​​ർ​​തി​​രി​​വി​​ല്ലെ​​ന്നൊ​​രു ബോ​​ധ്യം പു​​തി​​യ കാ​​ല​​ത്തെ​​ങ്കി​​ലും വ​​ന്നു​ചേ​​രു​​ന്ന​​തിെ​​ൻ​​റ ശു​​ഭ​​സൂ​​ച​​ന​​ക​​ൾ അ​​പൂ​​ർ​​വം കു​​ടും​​ബ​​ങ്ങ​​ളി​​ലെ​​ങ്കി​​ലും കാ​​ണാം. പാ​​ച​​കം ചെ​​യ്യു​​ന്ന, പാ​​ത്രം ക​​ഴു​​കു​​ന്ന, തു​​ണി അ​​ല​​ക്കു​​ന്ന, കു​​ഞ്ഞി​​നെ കു​​ളി​​പ്പി​​ക്കു​​ന്ന ആ​​ൺ​​കൈ​​ക​​ൾ. അ​​ണു​​കു​​ടും​​ബ​​ത്തിെ​​ൻ​​റ ബാ​​ക്കി​​പ​​ത്ര​െ​​മ​​ന്നും വേ​​റെ വ​​ഴി​​യി​​ല്ലാ​​ത്ത​​തു​കൊ​​ണ്ടെ​​ന്നും ഒ​​ക്കെ വ്യാ​​ഖ്യാ​​നി​​ക്കാ​​ൻ ആ​​ളു​​ണ്ടാ​​കും. പ​​ക്ഷേ, മ​​റ്റെ​​ന്ത് നി​​ർ​​വ​​ച​​ന​​ങ്ങ​​ൾ​​ക്കു​​മ​​പ്പു​​റം നി​​ല​​പാ​​ടിെ​​ൻ​​റ​​യും സ​​മ​​ത്വ​​ത്തിെ​​ൻ​​റ​​യും പ​​ര​​സ്പ​​രാ​​ദ​​ര​​വിെ​​ൻ​​റ​​യും സ്നേ​​ഹോ​​ഷ്മ​​ള​​മാ​​യ ബ​​ന്ധ​​ത്തിെ​​ൻ​​റ​​യും അ​​ട​​യാ​​ള​​ങ്ങ​​ളാ​​ണ് അ​​ത്ത​​രം പ​​ങ്കു​​വെ​​ക്ക​​ലു​​ക​​ൾ. വീ​ടു​ക​ൾ ആ​ൺ-​പെ​ൺ വേ​ർ​തി​രി​വു​ക​ളി​ല്ലാ​ത്ത സ്നേ​ഹ​ക്കൂ​ടു​ക​ളാ​ക്കി​യ ചി​ല ദ​മ്പ​തി​ക​ളെ പ​രി​ച​യ​പ്പെ​ടാം...

'രണ്ടു പേർ ചെയ്യുന്നതുകൊണ്ട് ജോലിയെല്ലാം പെട്ടെന്ന് തീരും'

ആ​​ദ്യ കു​​ഞ്ഞി​​നെ ഗ​​ർ​​ഭം ധ​​രി​​ച്ചി​​രു​​ന്ന​​പ്പോ​​ൾ റോ​​സി​​ന് ഡോ​​ക്ട​​ർ ബെ​​ഡ്റെ​സ്​​റ്റ്​ നി​​ർ​​ദേ​​ശി​​ച്ച​​താ​​ണ് രാ​​ഹു​​ലി​െ​ൻ​റ​​യും റോ​​സി​െ​ൻ​റ​​യും ജീ​​വി​​ത​​ത്തി​​ലെ ടേ​​ണി​​ങ് പോ​​യ​ൻ​​റാ​​യ​​ത്. സ​​ത്യം പ​​റ​​ഞ്ഞാ​​ൽ, ചെ​​യ്യേ​​ണ്ടി​​വ​​ന്ന​​തു​കൊ​​ണ്ട് ചെ​​യ്തു എ​​ന്ന രീ​​തി​​യി​​ലാ​​യി​​രു​​ന്നു അ​​ടു​​ക്ക​​ള​​യി​​ലേ​​ക്കു​​ള്ള ത​െ​​ൻ​​റ പ്ര​​വേ​​ശ​​ന​​മെ​​ന്ന് രാ​​ഹു​​ൽ ഒാ​​ർ​​ക്കു​​ന്നു. എ​​ന്നാ​​ൽ, അ​​ധി​​കം വൈ​​കാ​​തെ പാ​​ച​​ക​​വും മ​​റ്റു ജോ​​ലി​​ക​​ളു​​മെ​​ല്ലാം ചെ​​യ്യു​​ന്ന​​ത് രാ​​ഹു​​ലും, ഭ​​ർ​​ത്താ​​വു​​ണ്ടാ​​ക്കു​​ന്ന ഭ​​ക്ഷ​​ണം താ​​നും ആ​​സ്വ​​ദി​​ച്ചു തു​​ട​​ങ്ങി​​യ​​തോ​​ടെ ഷെ​​യ​​റി​​ങ് ജീ​​വി​​ത​​ത്തി​െ​ൻ​റ ആ​ഹ്ലാ​ദ​​ത്തി​​ലേ​​ക്ക് പൂ​​ർ​ണ​​മാ​​യി ത​​ങ്ങ​​ൾ എ​​ത്തു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് റോ​​സ്.

രാ​ഹു​ലും റോ​സും കു​ട്ടി​ക​ളു​മൊ​ത്ത്

ഇ​ൻ​റ​​ലി​​ല്‍ ഹാ​​ർ​ഡ്​​വെ​​യ​​ര്‍ എ​​ൻ​ജി​​നീ​​യ​​റാ​​യ റോ​​സ് തോ​​മ​​സും ഫ്രീ​​ലാ​​ന്‍സ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ന​​റാ​​യ ടി.​​പി. രാ​​ഹു​​ലും മ​​ക്ക​​ളാ​​യ ഇ​​ഷ വ​​രേ​​ണ്യ​​ക്കും നി​​ള വ​​രേ​​ണ്യ​​ക്കു​​മൊ​​പ്പം ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ് ത​​ങ്ങ​​ളു​​ടെ 'കൂ​​ടൊ​​രു​​ക്കി'​​യി​​രി​​ക്കു​​ന്ന​​ത്.

മ​​റ്റാ​​രെ​​യും സ​​ഹാ​​യ​​ത്തി​​ന് കൂ​​ട്ടാ​​തെ ത​​ങ്ങ​​ളു​​ടെ കാ​​ര്യ​​ങ്ങ​​ള്‍ സ്വ​​യം ചെ​​യ്യ​​ണ​​മെ​​ന്ന നി​​ര്‍ബ​​ന്ധ​​മാ​​യി​​രു​​ന്നു രാ​​ഹു​​ലി​​നും റോ​​സി​​നും. പാ​​ച​​ക​​ത്തോടു​​ള്ള ഇ​​ഷ്​​ട​​വും​ കൂ​​ടി​യാ​​യ​​തോ​​ടെ രു​​ചി​​ക്കാ​​ര്യ​​ത്തി​​ലും രാ​​ഹു​​ലി​െ​​ൻ​​റ ഇ​​ട​​പെ​​ട​​ൽ ക്ലി​​ക്കാ​​യി. വീ​​ട്ടു​​ജോ​​ലി​​ക​​ള്‍ പ​​ങ്കു​​െ​വ​​ക്കു​​ന്ന​​തി​​ല്‍ നാ​​ണ​​ക്കേ​​ടോ ച​​മ്മ​​ലോ ഒ​​രി​​ക്ക​​ലും ഇ​​രു​​വ​​ര്‍ക്കും തോ​​ന്നി​​യി​​ട്ടി​​ല്ല. ''ബം​​ഗ​​ളൂ​​രു ജീ​​വി​​ത​​ത്തി​​ലെ സൗ​​ഹൃ​​ദ​​വ​​ല​​യ​​ത്തി​​ല്‍ ഇ​​തൊ​​ന്നും വ​​ലി​​യ കാ​​ര്യ​​മേ​​യ​​ല്ല. കു​​ഞ്ഞി​​നെ കു​​ളി​​പ്പി​​ക്കു​​ന്ന​​തു​പോ​​ലുള്ള ജോ​​ലി​​ക​​ള്‍ ഞാ​​ൻ ചെ​​യ്യു​​ന്ന​​ത് ക​​ണ്ട് അ​​ത്ഭു​​ത​​പ്പെ​​ട്ട​​വ​​രെ കാ​​ണു​​ന്ന​​ത് നാ​​ട്ടി​ലെ​ത്തു​​മ്പോ​​ഴാ​​ണ്. വീ​​ട്ടി​​ല്‍ വ​​ല്യ​​മ്മ​​ച്ചി​​യെ​​പ്പോ​​ലു​​ള്ള​​വ​​രൊ​​ന്നും ഇ​​ങ്ങ​​നെ​​യൊ​​ന്നും ക​​ണ്ടി​​ട്ടി​​ല്ല​​ല്ലോ. ആ​​ദ്യ ത​​വ​​ണ അ​​ന്തം​​വി​​ടു​​ന്ന​​വ​​ര്‍ വീ​​ണ്ടു​​മൊ​​രി​​ക്ക​​ല്‍കൂ​​ടി കാ​​ണു​​മ്പോ​​ള്‍ ആക്സ​​പ്റ്റ​​ഡ് ആ​​കും. കു​​ത്തു​​വാ​​ക്കാ​​യി​​ട്ടൊ​​ന്നും കേ​​ള്‍ക്കേ​​ണ്ടി​​വ​​ന്നി​​ട്ടില്ല'' -രാ​​ഹു​​ല്‍ പ​​റ​​ഞ്ഞു. പി​​ന്നെ ചെ​​റു​​പ്പ​​ത്തി​​ല്‍ വീ​​ട് വൃ​​ത്തി​​യാ​​ക്ക​​ല്‍ പോ​​ലു​​ള്ള​​ പണികൾ ത​​ന്നെ​​ക്കൊ​​ണ്ട് ചെ​​യ്യി​​ച്ചി​​രു​​ന്ന അ​​മ്മ​ക്കു​കൂ​​ടി ഇ​​പ്പോ​​ഴ​​ത്തെ ത​െ​ൻ​റ നി​​ല​​പാ​​ടു​​ക​​ള്‍ക്ക് ക്രെ​​ഡി​​റ്റ് ന​​ല്‍കു​​ന്നു രാ​​ഹു​​ല്‍.

ഇ​​ങ്ങ​​നെ കു​​ട്ടി​​ക്കാ​​ലം മു​​ത​​ല്‍ ശീ​​ലം വ​​ള​​ര്‍ത്തി​​യാ​​ല്‍ പ​​ല പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ള്‍ക്കും നാട്ടുകാരുടെ കു​​ത്തു​​വാ​​ക്കു​​ക​​ള്‍ക്കു​​മെ​​ല്ലാം സ്ഥാ​​നം ന​ഷ്​​ട​​മാ​​കും എ​​ന്ന പോ​​സി​​റ്റി​​വി​​റ്റിയും ഇരുവരും പ​​ങ്കു​​െ​വ​​ക്കു​​ന്നു. ''ആ​​ണു​​ങ്ങ​​ള്‍ ഇ​​ത് ചെ​​യ്യാ​​ന്‍ പാ​​ടി​​ല്ല, പെ​​ണ്ണു​​ങ്ങ​ളാ​​ണ് ഇ​​ത് ചെ​​യ്യേ​​ണ്ട​​ത്'' എ​​ന്നു​​ള്ള വേ​​ര്‍തി​​രി​​വു​​ക​​ള്‍ ഇ​​ല്ലാ​​താ​​ക്കാ​​ന്‍ ഷെ​​യ​​റി​​ങ് സ​​ഹാ​​യി​​ക്കും. ഞ​​ങ്ങ​​ള്‍ക്ക് ര​​ണ്ടു പെ​​ണ്‍മ​​ക്ക​​ളാ​​ണ്. പെ​​ണ്‍കു​​ഞ്ഞാ​​യ​​തു​കൊ​​ണ്ട് ഇ​​ന്ന​​തേ ചെ​​യ്യാ​​വൂ, ഇ​​ന്ന​​ത് ചെ​​യ്തു​​കൂ​​ടാ എ​​ന്ന രീ​​തി​​യി​​ല്‍ അ​​വ​​രോ​​ട് പെ​​രു​​മാ​​റാ​​റി​​ല്ല. ഞ​​ങ്ങ​​ളു​​ടെ പ്ര​​വൃ​ത്തി​​ക​​ളി​​ലും വേ​​ര്‍തി​​രി​​വ് അ​​വ​​ര്‍ക്ക് കാ​​ണാ​​നാ​​കി​​ല്ല'' -​റോ​​സ് പ​​റ​​ഞ്ഞു.

സ്വ​​യം ഉ​​ദാ​​ഹ​​ര​​ണ​​മാ​​കു​​മ്പോ​​ഴും സ​​മൂ​​ഹ​​ത്തി​​ലു​​ള്ള ആ​​ണ്‍, പെ​​ണ്‍ വേ​​ര്‍തി​​രി​​വു​​ക​​ള്‍ കു​​ട്ടി​​ക​​ളെ സ്വാ​​ധീ​​നി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും രാ​​ഹു​​ലി​​ന് പ​​റ​​യാ​​നു​​ണ്ട്. ''പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ ജോ​​ലി​​ക​​ള്‍ ആ​​ണ്‍കു​​ട്ടി​​ക​​ള്‍ ചെ​​യ്തു​​കൂ​​ടേ എ​​ന്ന ചോ​​ദ്യ​​ത്തി​​നൊ​​പ്പം ആ​​ണി​െ​​ൻ​​റ ജോ​​ലി എ​​ന്തി​​നാ പെ​​ണ്ണ് ചെ​​യ്യു​​ന്ന​​ത് എ​​ന്ന മെ​​ൻ​റാ​​ലി​​റ്റി ബം​​ഗ​​ളൂ​​രു​പോ​​ലൊ​​രു മെ​​ട്രോ ന​​ഗ​​ര​​ത്തി​​ലും കാ​​ണാ​​ന്‍ ക​​ഴി​​യും. അ​​ത് ഞ​​ങ്ങ​​ളു​​ടെ കു​​ട്ടി​​ക​​ളും നേ​​രി​​ടു​​ന്നു​​ണ്ട്. ഇ​​ട​​ക്കു മോ​​ള്‍ ചോ​​ദി​​ച്ചു, ആ​​ണു​​ങ്ങ​​ള്‍ മാ​​ത്ര​​മ​​ല്ലേ ഡ്രൈ​​വ് ചെ​​യ്യു​​ള്ളൂ, പി​​ന്നെ അ​​മ്മ എ​​ന്തി​​നാ ഡ്രൈ​​വ് ചെ​​യ്യു​​ന്ന​​തെ​​ന്ന്. പു​​റം​​ലോ​​കം ക​​ണ്ട​​പ്പോ​​ള്‍ കു​​ട്ടി​​ക്കു​​ണ്ടാ​​യ ആ ​​ക​​ണ്‍ഫ്യൂ​​ഷ​​ന്‍ പി​​ന്നീ​​ട് ഞ​​ങ്ങ​​ള്‍ക്ക് തി​​രു​​ത്തി​​ക്കൊ​​ടു​​ക്കേ​​ണ്ടി​​വ​​ന്നു. ഇ​​ത്തരം തി​​രു​​ത്ത​​ലു​​ക​​ളി​​ലൂ​​ടെ​​ മു​​ന്നോ​​ട്ടു​​പോ​​കു​​മ്പോ​​ള്‍ ഈ ​​നി​​ല​​പാ​​ടും അ​​വ​​രി​​ല്‍ വേ​​രു​​റ​ക്കും.''

കു​​ട്ടി​​ക​​ളു​​ടെ വ്യ​​ക്തി​​ത്വ​വി​​ക​​സ​​ന​​ത്തി​​നും ത​​ങ്ങ​​ളു​​ടെ ഷെ​​യ​​റി​​ങ് രീതി ഒ​​ത്തി​​രി സ​​ഹാ​​യി​​ക്കു​​ന്നു​​ണ്ടെന്ന് ഇ​​രു​​വ​​രും വി​​ശ്വ​​സി​​ക്കു​​ന്നു. അ​​മ്മ​ക്ക്​ ചെ​​യ്യാ​​ന്‍ ക​​ഴി​​യാ​​ത്ത കു​​റ​​ച്ച് കാ​​ര്യ​​ങ്ങ​​ളു​​ണ്ടാ​​കും. അ​​ച്ഛ​​ന് ചെ​​യ്യാ​​നാ​​കാ​​ത്ത​​തും ചി​​ല​​തു​​ണ്ടാ​​കും. എ​​ന്നാ​​ല്‍, മ​​റ്റേ​​യാ​​ള്‍ക്ക് അ​​ത് ചെ​​യ്യാ​​ന്‍ ക​​ഴി​​ഞ്ഞാ​​ല്‍, കു​​ഞ്ഞു​​ങ്ങ​​ളോ​​ട് അ​​തി​​ലൂ​​ടെ ക​​ണ​​ക്ട് ചെ​​യ്യാ​​ന്‍ ക​​ഴി​​ഞ്ഞാ​​ല്‍ കു​​ടും​​ബ​​ത്തി​​നും പൂ​​ർ​ണ​​ത കൈ​​വ​​രും എ​​ന്ന ചി​​ന്ത റോ​​സ് പ​​ങ്കു​​െ​വ​​ക്കു​​ന്നു. ഭാ​​ര്യ​ത​​ന്നെ എ​​ല്ലാം ചെ​​യ്തോ​​ട്ടെ എ​​ന്നൊ​​ക്കെ ചി​​ന്തി​​ച്ച് വീ​​ട്ടു​​ജോ​​ലി ചെ​​യ്യാ​​തി​​രു​​ന്നാ​​ല്‍ ഭാ​​വി​​യി​​ല്‍ ഒ​​റ്റ​​ക്കാ​​കു​​ന്നൊ​​രു അ​​വ​​സ്ഥ വ​​ന്നാ​​ല്‍ ബു​​ദ്ധി​​മു​​ട്ടി​​പ്പോ​​കും എ​​ന്നും ഓ​​ര്‍മി​​പ്പി​​ച്ചു രാ​​ഹു​​ല്‍.

സ​​മ​​യ​​ക്കു​​റ​​വി​േ​ൻ​റ​​താ​​ണ് പുതുകാ​​ലം. ജോ​​ലി​​ക്കാ​​രാ​​യ ദമ്പതികൾക്ക് ജീ​​വി​​ത​​ത്തി​​ലെ സു​​ന്ദ​​ര നി​​മി​​ഷ​​ങ്ങ​​ള്‍ ഒ​​രു​​മി​​ച്ച് ആ​​സ്വ​​ദി​​ക്കാ​​ന്‍ വേ​​ണ്ട​​ത്ര സ​​മ​​യം ക​​െ​ണ്ട​ത്താ​​ന്‍ ക​​ഴി​​ഞ്ഞെ​​ന്നു വ​​രി​​ല്ല. അ​​ങ്ങ​​നെ​​യൊ​​രു കാ​​ല​​ത്തും ഒ​​രു​​മി​​ച്ചി​​രി​​ക്കാ​​നും ജീ​​വി​​തം പ​​ങ്കി​​ടാ​​നും പ്ര​​ത്യേ​​കം ശ്ര​​മം ന​​ട​​ത്തേ​​ണ്ട കാ​​ര്യ​​മേ ഇ​​ല്ലെ​​ന്ന് അ​​നു​​ഭ​​വ​​ത്തി​​ല്‍നി​​ന്ന് രാ​​ഹു​​ലും റോ​​സും പ​​റ​​യു​​ന്നു. ''വീ​​ട്ടു​​ജോ​​ലി​​ക​​ള്‍ ചെ​​യ്യു​​ന്ന സ​​മ​​യം ഇ​​രു​​വ​​രും ഒ​​രു​​മി​​ച്ചാ​​ണ്. ഓ​​ഫി​​സ് വി​​ശേ​​ഷ​​ം പ​​റ​​യാ​​നും സ്വ​​പ്ന​​ങ്ങ​​ള്‍ പ​​ങ്കു​​െ​വ​​ക്കാ​​നും ആ​​ശ​​ങ്ക​​ക​​ള്‍ പ​​റ​​ഞ്ഞു​​തീ​​ര്‍ക്കാ​​നു​​മെ​​ല്ലാം ആ ​​സ​​മ​​യ​​ം ഉ​​പ​​യോ​​ഗി​​ക്കാം. ജോ​​ലി ഒ​​ഴി​​ഞ്ഞി​​ട്ട് കൂട്ടുകാരെ കാണാനോ ഒ​​രു​​മി​​ച്ചി​​രു​​ന്ന് എന്തെ​​ങ്കി​​ലും ചെയ്യാനോ ഒ​​ന്നും സ​​മ​​യം കി​​ട്ടി​​ല്ല എ​​ന്ന പ്ര​​ശ്നം വീ​​ട്ടു​​ജോ​​ലി​​ക​​ള്‍ ഷെ​​യ​​ര്‍ ചെ​​യ്താ​​ല്‍ ഉ​​ണ്ടാ​​കി​​ല്ല. ര​​ണ്ടു പേ​​ര്‍ ചെ​​യ്യു​​ന്ന​​തു​കൊ​​ണ്ട് ജോ​​ലി​​യെ​​ല്ലാം പെ​​ട്ടെ​​ന്ന് തീ​​രും. ര​​ണ്ടാ​​ള്‍ക്കും പെ​​ട്ടെ​​ന്ന് ഫ്രീ​​യാ​​കാം. ബാ​​ക്കി കി​​ട്ടു​​ന്ന സ​​മ​​യ​​മെ​​ല്ലാം ബോ​​ണ​​സ്...

'പ്രശാന്ത് പാചകം ചെയ്യും, ഞാൻ പാത്രം കഴുകും'

പാ​​ച​​കം ചെ​​യ്യു​​ന്ന കാ​​ര്യം​ത​​ന്നെ ഡി​​ഫി​​ന​​ക്കു ടെ​​ൻ​​ഷ​​ൻ ന​​ൽ​​കു​​ന്ന കാ​​ര്യ​​മാ​​ണ്. വീ​​ട്ടി​​ൽ ​െഗ​സ്​​റ്റ്​ ഉ​​ണ്ടെ​​ങ്കി​​ൽ ഒ​​രു പ​​രീ​​ക്ഷ​​ണ​​ം നടത്തി കാ​​ര്യ​​ങ്ങ​​ൾ കു​​ള​​മാ​​ക്കാ​​ൻ ഒ​​ട്ടും ധൈ​​ര്യ​​മി​​ല്ല. പ്ര​​ശാ​​ന്തി​​നാ​​ക​​ട്ടെ പാ​​ച​​കം ഹ​​ര​​മാ​​ണ്. വീ​​ട്ടി​​ൽ സ്വ​​ന്തം ഇ​ഷ്​​ട​​ങ്ങ​​ൾ​​ക്ക​നു​​സ​​രി​​ച്ച്​ അ​​ടു​​ക്ക​​ള​​യും പാ​​ച​​ക​പ​​രീ​​ക്ഷ​​ണ​​സാ​​മ​​ഗ്രി​​ക​​ളു​​മൊ​​ക്കെ റെ​​ഡി​​യാ​​ക്കി​​യി​​ട്ടു​​ണ്ട് പ്ര​​ശാ​​ന്ത്. ഒ​​മ്പ​​തു മാ​​സം​ മു​മ്പ്​ ആ ​​വീ​​ട്ടി​​ലേ​​ക്കു പ്ര​​ശാ​​ന്തി​​നു കൂ​​ട്ടാ​​യി വ​​ന്ന​​തോ​​ടെ​​യാ​​ണ് കുക്കിങ്ങിലെ ഡി​​ഫി​​ന​​യുടെ പേ​​ടി മാ​​റി​​യ​​ത്. മു​​മ്പ്​ ഒ​​ന്നുമറി​​യി​​ല്ല എ​​ന്ന് പ​​രി​​ത​​പി​​ച്ചി​​രു​​ന്ന പെ​​ൺ​കു​ട്ടി​​ക്കി​​പ്പോ​​ൾ ഒ​​ന്നും അ​​റി​​യേ​​ണ്ട കാ​​ര്യ​​മേ​​യി​​ല്ല. എ​​ല്ലാം പ്ര​​ശാ​​ന്തി​െ​​ൻ​​റ കൈ​​യി​​ൽ ഭ​​ദ്രം. എ​​ത്ര അ​​തി​​ഥി​​ക​​ൾ വ​​ന്നാ​​ലും വ്യ​​ത്യ​​സ്ത​​വും രു​​ചി​​കരവുമാ​​യ ഭ​​ക്ഷ​​ണം​ റെ​​ഡി. ചെ​​റു സ​​ഹാ​​യ​​ങ്ങ​​ളു​​മാ​​യി ഞാ​​ൻ കൂ​​ടെ നി​​ന്നാ​​ൽ മാ​​ത്രം മ​​തി -ഡി​​ഫി​ന പ​​റ​​ഞ്ഞു.

ഡി​ഫി​ന​യും പ്ര​ശാ​ന്തും

​കൊ​​ച്ചി ഇ​​ൻ​​ഫോ​​പാ​​ർ​​ക്കി​​ലാ​​ണ്​ പ്ര​​ശാ​​ന്ത്​ ശ​​ങ്ക​​ര​​ൻ ജോ​​ലി ചെ​​യ്യു​​ന്ന​​ത്. ബൈ​​സ​​ൺ​​വാ​​ലി​​യി​​ൽ ഫാ​​ർ​​മ​​സി​​സ്​​​റ്റാ​ണ്​ ഡി​​ഫി​​ന. ഡി​​ഫി​​ന വീ​​ട്ടി​​ലെ​​ത്തു​​ന്ന എ​​ല്ലാ ആ​​ഴ്​​​ച​​യും കു​​ക്കി​​ങ്​ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ ആ​​ഘോ​​ഷ​​മാ​​ണ്. പു​​റ​​ത്തു​നി​​ന്ന്​ ക​​ഴി​​ക്കു​​ന്ന ഒ​​ട്ടു​​മി​​ക്ക വി​​ഭ​​വ​​ങ്ങ​​ളും പ​​രീ​​ക്ഷി​​ച്ചു​നോ​​ക്കാ​​റു​​ണ്ടെ​​ന്ന്​ പ്ര​​ശാ​​ന്ത്. ഭ​​ർ​​ത്താ​​വ്​ ത​​യാ​​റാ​​ക്കു​​ന്ന ചി​​ക്ക​​ൻ വി​​ഭ​​വ​​ങ്ങ​​ളോ​​ട്​ ഡി​​ഫി​​ന​ക്കും ഏ​​റെ​​യി​​ഷ്​​​ടം. 'അ​​ൽ അ​​ഷ്​​​റൂ​​ഫാ'​ണ്​ ഇ​​തു​​വ​​രെ പ്ര​​ശാ​​ന്ത്​ ത​​യാ​​റാ​​ക്കി​​യ​​തി​​ൽ ഡി​​ഫി​​ന​​യു​​​ടെ ഫേ​​വ​​റി​​റ്റ്. പ്ര​​ശാ​​ന്തി​െ​​ൻ​​റ പാ​​ച​​ക​​വും വി​​ള​​മ്പ​​ലു​​മെ​​ല്ലാം ഒ​​തു​​ങ്ങി​​യാ​​ൽ പാ​​ത്രം ക​​ഴു​​ക​​ൽ ത​​െ​​ൻ​​റ ഡി​​പ്പാ​​ർ​​ട്​​​​മെ​​ൻ​​റാ​​യി ഡി​​ഫി​​ന ഏ​​റ്റെ​​ടു​​ക്കും. ത​​നി​​ക്ക്​ കാ​​ലി​​ന്​ ചെ​​റി​​യ പ്ര​​ശ്​​​ന​​മു​​ള്ള​​തി​​നാ​​ൽ ശാ​​രീ​​രി​​ക​​മാ​​യി കൂ​​ടു​​ത​​ൽ ആ​​യാ​​സം വേ​​ണ്ട വീ​​ട്ടു​​ജോ​​ലി​​ക​​ളി​​ലും ഡി​​ഫി​​ന​ത​​ന്നെ​​യാ​​ണ്​ കൈ​​വെ​​ക്കാ​​റെ​​ന്ന്​ പ്ര​​ശാ​​ന്ത്.

ജോ​​ലി​​ക​​ളി​​ൽ ആ​​ൺപെൺ വേ​​ർ​​തി​​രി​​വു​​ക​​ൾ ഇ​​ല്ലെ​​ന്ന അ​​ഭി​​പ്രാ​​യം പ​​ങ്കു​​െ​വ​​ക്കു​​ന്ന​​യാ​​ളാ​​ണ്​ പ്ര​​ശാ​​ന്ത്. പ്ര​​ത്യേ​​കി​​ച്ച്​ ഇ​​ന്ന​​ത്തെ കാ​​ല​​ത്ത്. മു​​മ്പ്​ ഒ​​രു ചാ​​യ​പോ​​ലും എ​​ടു​​ത്ത്​ ക​​ഴി​​ക്കാ​​തി​​രു​​ന്ന ത​െ​​ൻ​​റ അ​​ച്ഛ​​ൻ​പോ​​ലും ഇ​​പ്പോ​​ൾ കാ​​ല​​ത്തി​​ന​​നു​​സ​​രി​​ച്ച്​ മാ​​റി​​യ അ​​നു​​ഭ​​വ​​വും പ്ര​​ശാ​​ന്തി​​നു​​ണ്ട്. പ​​ഴ​​യ ത​​ല​​മു​​റ​​യെ മാ​​റി​​ച്ചി​ന്തി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കാ​​ൻ​പോ​​ലും പു​​തു​​ത​​ല​​മു​​റ​​യു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ൾ വ​​ഴി സാ​​ധി​​ക്കു​​മെ​​ന്നും പ്ര​​ശാ​​ന്ത്​ പ​​റ​​ഞ്ഞു.

വീ​​ട്ടി​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​ങ്ങ​​ൾ ക​​ണ​​ക്ക്​​​സൂ​​ക്ഷി​​ച്ച്​ ചെ​​യ്യേ​​ണ്ട​ കാ​​ര്യ​​ങ്ങ​​ള​​ല്ല. എ​േ​​ൻ​​റ​​ത്, അ​​വ​​ളു​​ടേ​​ത്, അ​​വ​േ​​ൻ​​റ​​ത്​ എ​​ന്ന വേ​​ർ​​തി​​രി​​വു​​ക​​ളു​​ടെ ആ​​വ​​​ശ്യ​​മേ​​യി​​ല്ല എ​​ന്ന് ഇൗ ​​ദ​​മ്പ​​തി​​ക​​ൾ​ വി​​ശ്വ​​സി​​ക്കു​​ന്നു. ശാ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ളല്ലാ​​തെ വീ​​ട്ടുജോ​​ലി​​ക​​ൾ ഏ​​റ്റെ​​ടു​​ത്ത്​ ചെ​​യ്യു​​ന്ന​​തി​​ൽ ഭ​​ർ​​ത്താ​​വി​​നും ഭാ​​ര്യ​​ക്കും മു​​ന്നി​​ൽ മ​​റ്റൊ​​രു ത​​ട​​സ്സ​വു​​മു​​ണ്ടാ​​കാ​​ൻ പാ​​ടി​​ല്ല. ത​​ങ്ങ​​ളാ​​ൽ ക​​ഴി​​യു​​ന്ന​​ത്​ മു​​ൻ​​കൈ​​യെ​​ടു​​ത്ത്​ ചെ​​യ്യു​​ക. കു​​ട്ടി​​ക​​ളെ നോ​​ക്കു​​ന്ന കാര്യത്തിൽ ഒ​​രാ​​ളു​​ടേ​​ത്​ മാ​​ത്ര​​മ​​ല്ല കു​​ഞ്ഞ്​ എ​​ന്ന കാ​​ര്യം ദ​​മ്പ​​തി​​ക​​ൾ ഒാ​​ർ​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്ന്​ പ്ര​​ശാ​​ന്ത്​ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു. എന്നാൽ, സ്​​​ത്രീ​​ക​​ൾ ചെ​​യ്യു​​ന്ന എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളും പു​​രു​​ഷ​​ന്മാ​​ർ​​ക്ക്​ ചെ​​യ്യാ​​ൻ ക​​ഴി​​യി​​ല്ല എ​​ന്ന അ​​ഭി​​പ്രാ​​യ​​വും പ്ര​​ശാ​​ന്ത്​ പ​​റ​​യാ​​ൻ മ​​റ​​ന്നി​​ല്ല. പ​​ങ്കാ​​ളി​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും വ്യ​​ക്​​​തി​​യെ​​ന്ന നി​​ല​​യി​​ൽ വ​​ള​​രു​​ന്ന​​തി​​നും​കൂ​​ടി സ​​ഹാ​​യി​​ക്കു​​ന്ന​​താ​​ണ്​ ഒ​​രുമിച്ചുള്ള ജോ​​ലി​​നേ​​ര​​ങ്ങ​​ളെ​​ന്ന്​ ഒാ​​ർ​​മി​​പ്പി​​ക്കു​​ന്നു ''ഇ​​പ്പോ​​ൾ ചെ​​റി​​യ രീ​​തി​​യി​​ൽ ഞാ​നും പാ​​ച​​ക​പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ തു​​ട​​ങ്ങി'' എ​​ന്ന ഡി​​ഫി​​ന​​യു​​ടെ വാ​​ക്കു​​ക​​ൾ.

'കുഞ്ഞുങ്ങൾ അമ്മയുടെ മാത്രം ഡിപ്പാർട്മെൻറല്ല'

''ഞ​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​ത്തി​​ലെ അ​​ത്ര​​മേ​​ൽ നോ​​ർ​​മ​​ൽ ആ​​യ കാ​​ര്യം'' -വീ​​ട്ടി​​ലെ ജോ​​ലി​​ക​​ൾ പ​​ങ്കു​െ​​വ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് പാ​​ല​​ക്കാ​​ട്ടു​​കാ​​രാ​​യ ഹ​​ബീ​​ബ്-​​അ​​ഞ്ജു ദ​​മ്പ​​തി​​ക​​ൾ​​ക്ക് പ​​റ​​യാ​​നു​​ള്ള​​ത് അ​​താ​​യി​​രു​​ന്നു. പ​​ര​​സ്പ​​ര​സ്നേ​​ഹ​​ത്തിെ​​ൻ​​റ മ​​റ്റൊ​​രു രൂ​​പ​​മാ​​ണ് അ​​വ​​ർ​​ക്ക് ആ ​​ജോ​​ലി​​ക​​ൾ. ര​​ണ്ടു മ​​ക്ക​​ൾ കൂ​​ടി​ച്ചേ​ർ​​ന്ന് പൂ​​ർ​ണ​​ത​​യി​​ലെ​​ത്തി​​യ ആ ​​കു​​ഞ്ഞു കു​​ടും​​ബ​​ത്തിെ​​ൻ​​റ ദൈ​​നം​​ദി​​ന​​ശീ​​ലം. ഒ​​രു​​മി​​ച്ച് ജീ​​വി​​തം തു​​ട​​ങ്ങി​​യ കാ​​ലം മു​​ത​​ൽ ത​​ങ്ങ​​ൾ അ​​ങ്ങ​​നെ​​യേ ജീ​​വി​​ച്ചി​​ട്ടു​​ള്ളൂ എ​​ന്നു പ​​റ​​യു​​ന്നു ഹ​​ബീ​​ബും അ​​ഞ്ജു​​വും.

ഹ​ബീ​ബും അ​ഞ്ജു​വും മക്കളായ തന്മയ്, നൈതിക് എന്നിവരു​മൊ​ത്ത്

ര​​ണ്ടു പേ​​രും ജോ​​ലി ചെ​​യ്തി​​രു​​ന്ന കാ​​ല​​ത്താ​​യാ​​ലും ഒ​​രാ​​ൾ മാ​​ത്രം ജോ​​ലി ചെ​​യ്തി​​രു​​ന്ന കാ​​ല​​ത്താ​​യാ​​ലും അ​​തി​​ൽ മാ​​റ്റ​​മൊ​​ന്നും വ​​ന്നി​​ല്ല. കു​​ടും​​ബ​​ത്തി​​ലെ ജോ​​ലി​​ക​​ൾ പെ​​ണ്ണി​​നു​മാ​​ത്രം അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത​​ല്ല, ആ​​ർ​​ക്കും ചെ​​യ്യാ​​വു​​ന്ന​​താ​​ണെ​​ന്ന ചി​​ന്ത ത​​ന്നി​​ൽ ബ​​ല​​പ്പെ​​ട്ട​​തി​​ന് കാ​​ര​​ണ​​മാ​​യി ഹ​​ബീ​​ബ് ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത് ജോ​​ലി​​ക്കു പോ​​യി​​രു​​ന്ന മാ​​താ​​പി​​താ​​ക്ക​​ളി​​ൽ​നി​​ന്ന് ചെ​​റു​​പ്പ​​കാ​​ല​​ത്ത് കി​ട്ടി​യ സ്വ​​യം​​പ​​ര്യാ​​പ്ത​​ത ശീ​​ല​​ങ്ങ​​ളാണ്.

''കു​​ക്ക് ചെ​​യ്യു​​ന്ന​​തൊ​​ക്കെ താ​​ൽ​പ​​ര്യ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​ണെ​​ന്ന് ആ​​ളു​​ക​​ൾ പ​​റ​​യാ​​റു​​ണ്ട​​ല്ലോ. അ​​ങ്ങ​​നെ​​യൊ​​ന്നു​​മ​​ല്ല. എ​​ല്ലാ സ്ത്രീ​​ക​​ൾ​​ക്കും പാ​​ച​​കം ചെ​​യ്യു​​ന്ന​​തി​​ന് ഇ​​ഷ്​​ട​​മു​​ണ്ടാ​​ക​​ണ​​മെ​​ന്നി​​ല്ല. പാ​​ച​​കം ഇ​​ഷ്​​ട​​പ്പെ​​ടു​​ന്ന പു​​രു​​ഷ​​ന്മാ​​ർ ധാ​​രാ​​ളം ഉ​​ണ്ടു​​താ​​നും. നി​​ർ​​ബ​​ന്ധം​കൊ​​ണ്ട് മാ​​ത്രം അ​​ടു​​ക്ക​​ള​​യി​​ൽ ക​​യ​​റു​​ന്ന സ്ത്രീ​​ക​​ളു​​ണ്ട്. ഷെ​​ഫാ​​യി പേ​​രെ​​ടു​​ത്ത നി​​ര​​വ​​ധി ആ​​ണു​​ങ്ങ​​ളെ​​യും നാം ​​കാ​​ണു​​ന്നു. ഒ​​രി​​ക്ക​​ൽ ചെ​​യ്താ​​ൽ പി​​ന്നീ​​ട് സ്ഥി​​ര​​മാ​​യി ചെ​യ്യേ​ണ്ടി​​വ​​രു​​മെ​​ന്ന ചി​​ന്ത​​യും ഭാ​​ര​​മാ​​കു​​മെ​​ന്ന മു​​ൻ​​വി​​ധി​​യു​​മാ​​ണ് ആ​​ണു​​ങ്ങ​​ളെ വീ​​ട്ടി​​ലെ പാ​​ച​​കം​പോ​​ലെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ നി​​ന്ന് അ​​ക​​റ്റി​​നി​​ർ​​ത്തു​​ന്ന​​ത്'' -ഹ​​ബീ​​ബ് ആ​​ൺ​​മ​​ന​ഃ​ശാ​​സ്ത്രം വി​​ശ​​ദീ​​ക​​രി​​ച്ചു.

കു​​ടും​​ബ​​ത്തി​​നു​​ള്ളി​​ലെ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ കൂ​​ടു​​ത​​ൽ മി​​ക​​ച്ച​​താ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന വ​​ഴി​കൂ​​ടി​​യാ​​ണ് ഇ​​വ​​ർ​​ക്ക് വീ​​ട്ടു​​ജോ​​ലി​​ക​​ൾ. തി​​ര​​ക്കേ​​റി​​യ ജീ​​വി​​ത​​ത്തി​​ൽ ഇ​​ങ്ങ​​നെ ഒ​​രു​​മി​​ച്ച് വീ​​ണു​​കി​​ട്ടു​​ന്ന നി​​മി​​ഷ​​ങ്ങ​​ൾ​കൂ​​ടി ആ ​​വ​​ഴി​​ക്ക് ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ഇ​​രു​​വ​​രും. വീ​​ട്ടി​​ലേക്ക് പ​​ച്ച​​ക്ക​​റി വാ​​ങ്ങാ​​നു​ള്ള സ​​മ​​യം​പോ​​ലും ഇവർ മി​​നി ഒൗ​​ട്ടി​​ങ് ആ​​ക്കി മാ​​റ്റുന്നു.

വി​​വാ​​ഹം ക​​ഴി​​ഞ്ഞ് ആ​​ദ്യ​​കാ​​ല​​ത്ത് ജോ​​ലി ചെ​​യ്യാ​​ൻ കൂ​​ടെ​​ക്കൂ​​ടു​​ന്ന ഭ​​ർ​​ത്താ​​വ് കു​​ട്ടി​​യാ​​യാ​​ൽ പി​​ന്നെ ഒഴിഞ്ഞുമാറുന്ന കാ​​ഴ്ച​​ക​​ളു​​മു​​ണ്ടെ​​ന്ന് ഹ​​ബീ​​ബ്. കു​​ഞ്ഞു​​ങ്ങ​​ൾ അ​​മ്മ​​യു​​ടെ ഡി​​പ്പാ​​ർ​ട്​​മെ​​ൻ​​റാെ​​ണ​​ന്ന് ക​​രു​​തു​​ന്ന​​വ​​ർ, ത​​ങ്ങ​​ൾ​​ക്ക് ഇ​​തൊ​​ന്നും അ​​റി​​യി​​ല്ലെ​​ന്ന് ജാ​​മ്യ​​മെ​​ടു​​ക്കു​​ന്ന​​വ​​രൊ​​ന്നും സ്ത്രീ​​ക​​ളും ഇ​​തൊ​​ന്നും പ​​ഠി​​ച്ചി​​ട്ട​​ല്ല വ​​രു​​ന്ന​​തെ​​ന്ന കാ​​ര്യം സൗ​​ക​​ര്യ​​പൂ​​ർ​​വം അ​​വ​​ഗ​​ണി​​ക്കും. ആ​​ണു​​ങ്ങ​​ൾ ക​​രു​​തു​​ന്ന​​ത് കു​​ട്ടി​​ക​​ളെന്നാ​​ൽ ക​​ളി​​യും ചി​​രി​​യു​​മാ​​ണെ​​ന്നാ​​ണ്. ഒ​​ന്ന് ക​​ര​​ഞ്ഞാ​​ൽ അ​​പ്പോ​​ൾ അ​​മ്മ​​ക്ക്​ കൈ​​മാ​​റും. അ​​തിെ​​ൻ​​റ ആ​​വ​​ശ്യ​​മേ​​യി​​ല്ല. മു​​ല​​പ്പാ​​ലിെ​​ൻ​​റ കാ​​ര്യ​​മൊ​​ഴി​​കെ കു​​ട്ടി​​ക​​ളെ എ​​ല്ലാ രീ​​തി​​യി​​ലും ന​​മു​​ക്കു​ത​​ന്നെ നോ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. ആ​​ദ്യ കു​​ഞ്ഞു ജ​​നി​​ച്ച് ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ മു​​ത​​ൽ അ​​വ​​നെ കു​​ളി​​പ്പി​​ക്കു​​ന്ന​​ത് ഉ​​ൾ​െ​​പ്പ​​ടെ കാ​​ര്യ​​ങ്ങ​​ൾ നോ​​ക്കി​​യ​​ത് ഹ​​ബീ​​ബാ​​ണ്. ഇ​​പ്പോ​​ൾ ര​​ണ്ടാ​​മ​ത്തെ കു​​ഞ്ഞ് വ​​ന്ന​​പ്പോ​​ഴും സ​​ഹാ​​യ​​ത്തി​​നാ​​യി മ​​റ്റൊ​​രാ​​ൾ ഇ​​വ​​ർ​​ക്കി​​ട​​യി​​ലി​​ല്ല. ജിമ്മിൽ വരെ ര​​ണ്ടു കു​​ഞ്ഞു​​ങ്ങ​​ളുമായാണ് പോക്ക്. ഒ​​രാ​​ൾ വ​​ർ​​ക്കൗ​​ട്ട് ചെ​​യ്യുേ​​മ്പാ​​ൾ മ​​റ്റെ​​യാ​​ൾ കു​​ഞ്ഞു​​ങ്ങ​​ളെ ശ്ര​​ദ്ധി​​ക്കും. ആ ​​കരുതലിൽ ഫി​​റ്റ്ന​​സ് ഗോ​​ളും ലൈ​​ഫ് ഗോ​​ളു​​മെ​​ല്ലാം സു​​ര​​ക്ഷി​​തം. പ​​റ്റി​​ല്ല എ​​ന്ന് ആ​​ളു​​ക​​ൾ പ​​റ​​യു​​ന്ന​​ത് പ​​റ്റു​​മെ​​ന്ന് സ്വ​​ന്തം ജീ​​വി​​തംെ​കാ​​ണ്ട് തെ​​ളി​​യി​​ച്ചുെ​​കാ​​ടു​​ക്കു​​ക​​യാ​​ണ് ഇൗ ​​ഹാ​​പ്പി ഫാ​​മി​​ലി. എ​​ൽ.െ​​എ.​​സി​​യി​​ൽ ഒാ​​ഫി​​സ​​റാ​​ണ് ഹ​​ബീ​​ബ്. സോ​​ഫ്​​റ്റ്​​വെ​​യ​​ർ എ​​ൻ​ജി​​നീ​​യ​​റാ​​യി​​രു​​ന്ന അ​​ഞ്ജു ഇ​​പ്പോ​​ൾ സം​​രം​​ഭ​​ക വ​​ഴി​​യി​​ലാണ്.

'പാചകം ഒരുമിച്ചായാൽ രസമൊന്നു വേറെ'

നാ​​ട്ടി​​ല​​ല്ല, വി​​ദേ​​ശ​​ത്താ​​ണ്. ര​​ണ്ടു കു​​ട്ടി​​ക​​ളു​​ണ്ട്, ര​​ണ്ടു പേ​​ർ​​ക്കും ജോ​​ലി​​യു​​മു​​ണ്ട്. കു​​ടും​​ബ​​ത്തി​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​ങ്ങ​​ൾ ഒ​​ത്തൊ​​രു​​മ​​യോ​​ടെ പ​​ങ്കു​​െ​വ​​ച്ചു ചെ​​യ്യാ​​ൻ​ ഇ​​തി​​ലും മി​​ക​​ച്ച സെ​​റ്റി​​ങ് വേ​​ണോ എ​​ന്ന് ചോ​​ദി​​ക്കു​​ക​​യാ​​ണ് ജി​​നി​​യും സു​​നി​​ലും.

ജി​നി​യും സു​നി​ലും കു​ട്ടി​ക​ളും

ജോ​​ലി​ദി​​ന​​ങ്ങ​​ളി​​ൽ സു​​നി​​ൽ നേ​​ര​​ത്തേ പോ​​കുേ​​മ്പാ​​ൾ രാ​​വി​​ലെയു​ള്ള ജോ​​ലി​​ക​​ൾ ജി​​നി​​യു​​ടെ കൈ​​യി​​ൽ ഭ​​ദ്രം. മൂ​​ത്ത​​യാ​​ളെ അ​​ച്ഛ​​ൻ സ്കൂ​​ൾ ബ​​സി​​ലാ​​ക്കി പോ​​കും. ര​​ണ്ടാ​​മ​െ​ത്ത​​യാ​​ൾ അ​​മ്മ​​ക്കൊ​​പ്പം ഡേ​ കെ​​യ​​റി​​ലേ​​ക്കും. ന​​ഴ്സാ​​യ ജി​നി ജോ​​ലി​​ക്കു പോ​​യി ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നെ ഡ്യൂ​​ട്ടി​ ക​​ഴി​​ഞ്ഞി​​റ​​ങ്ങുേ​​മ്പാ​​ൾ നേ​​രം ഒ​​ത്തി​​രി വൈ​​കി​​യി​​രി​​ക്കും. വൈ​​കു​​ന്നേ​​രം ഒാ​​ഫി​​സ് ടൈം ​​ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നെ കു​​ട്ടി​​ക​​ളെ വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​തും കു​​ളി​​പ്പി​​ക്കു​​ന്ന​​തും ഒ​​രു​​ക്കു​​ന്ന​​തും ആ​​ഹാ​​രം കൊ​​ടു​​ക്കു​​ന്ന​​തും ഉ​​റ​​ക്കു​​ന്ന​​തു​​മെ​​ല്ലാം ഡ്യൂ​​ട്ടി​​യാ​​യി സു​​നി​​ൽ ഏ​​റ്റെ​​ടു​​ക്കും. ഇ​​ങ്ങ​​നെ ര​​ണ്ടു കു​​ട്ടി​​ക​​ളു​​ടെ​​യും കാ​​ര്യ​​ങ്ങ​​ൾ മു​​റ​​തെ​​റ്റാ​​തെ നോ​​ക്കു​​ന്നു അ​​വ​​ർ ര​​ണ്ടു​​പേ​​രും.

തി​​ര​​ക്കേ​​റി​​യ ജീ​​വി​​ത​​ത്തി​​ൽ ന​​ഷ്​​ട​​പ്പെ​​ട്ടു​പോ​​കു​​ന്ന സു​​ന്ദ​​ര​നി​​മി​​ഷ​​ങ്ങ​​ളെ ഒ​​രു​​മി​​ച്ച് പാ​​ച​​കം ചെ​​യ്തും തു​​ണി​​യ​​ല​​ക്കി​​യും കു​​ട്ടി​​ക​​ളെ നോ​​ക്കി​​യു​മൊ​​ക്കെ തി​​രി​​ച്ചു​​പി​​ടി​​ക്കു​​ന്ന​​തിെ​​ൻ​​റ ആ​​ഹ്ലാ​​ദ​​മാ​​ണ് സു​​നി​​ലി​​നും ജി​​നി​​ക്കു​​മു​​ള്ള​​ത്. വി​​ദേ​​ശ​​മ​​ണ്ണി​​ലെ ഗ​​തി​​കേ​​ടു​​കൊ​​ണ്ട് ജോ​​ലി​​ക​​ൾ ചെ​​യ്യു​​ന്നു എ​​ന്ന​​ല്ല, ഏ​​റെ ഇ​​ഷ്​​ട​​മാ​​യ​​തു​കൊ​​ണ്ട് മാ​​ത്രം ചെ​​യ്യു​​ന്നു എ​​ന്നാ​​ണ് സു​​നി​​ലി​​ന് പ​​റ​​യാ​​നു​​ള്ള​​ത്. ഇ​​ന്ന​​ത്തെ അ​​ണു​​കു​​ടും​​ബ വ്യ​​വ​​സ്ഥി​​തി​​യി​​ൽ ബ​​ന്ധ​​ങ്ങ​​ളി​​ലെ ഇ​​ഴ​​യ​​ടു​​പ്പം കൂ​​ട്ടി മു​​ന്നേ​​റാ​​നു​​ള്ള വ​​ഴി​​യാ​​യാ​​ണ് ഇ​​രു​​വ​​രും ഇ​​ത്ത​​രം പ​​ങ്കു​​െ​വ​​ക്ക​​ലി​​നെ കാ​​ണു​​ന്ന​​ത്.

പാ​​ച​​ക​​വും കു​​ട്ടി​​ക​​ൾ​​ക്കൊ​​പ്പ​​മു​​ള്ള ക​​ളി​​നി​​മി​​ഷ​​ങ്ങ​​ളു​​മാ​​ണ് ഇ​​രു​​വ​​രും ഷെ​​യ​​ർ ചെ​​യ്ത് ചെ​​യ്യു​​ന്ന​​തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​സ്വ​​ദി​​ച്ച് ചെ​​യ്യാ​​റ്.

ലിം​​ഗ​വേ​​ർ​​തി​​രി​​വു​​ക​​ളി​​ല്ലാ​​തെ ഷെ​​യ​​റി​​ങ്ങിെ​​ൻ​​റ പാ​​ഠ​​ങ്ങ​​ൾ കു​​ഞ്ഞു മ​​ന​​സ്സു​​ക​​ളി​​ൽ പ​​ക​​ർ​​ന്നു​​ന​​ൽ​​കാ​​നും ഇൗ ​​നി​​മി​​ഷ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്ത​​ണം എ​​ന്ന നി​​ല​​പാ​​ടാ​​ണ് ഇ​​രു​​വ​​ർ​​ക്കും. ഒ​​രി​​ക്ക​​ലും വീ​​ട്ടി​​ലെ ജോ​​ലി​​ക​​ൾ ഷെ​​യ​​ർ ചെ​​യ്യു​​ന്നു എ​​ന്ന പേ​​രി​​ൽ ത​​ർ​​ക്ക​​മോ കു​​ത്തു​​വാ​​ക്കു​​ക​​ളോ സു​​നി​​ലിെ​​ൻ​​റ ഭാ​​ഗ​​ത്തു​നി​​ന്നു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് ജി​​നി കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ന്നു. ദു​​ൈ​ബ െഎ.​​ടി മേ​​ഖ​​ല​​യി​​ൽ മാ​​നേ​​ജ​റാ​​ണ് സു​​നി​​ൽ പൂ​​നോ​​ളി​​. ജി​​നിക്കും സുനിലിനും വീട്ടു​​ത്ത​​ര​​വാ​​ദി​​ത്ത​ങ്ങ​​ൾ ര​​ണ്ടു പേ​​രു​​ടേ​​തു​​മാ​​ണ്. അ​​ങ്ങ​​നെ​ത​​ന്നെ എ​​ന്നും ആ​​യി​​രി​​ക്കു​​ക​​യും ചെ​​യ്യുമെന്ന് ഇരുവരും. കാ​​ര​​ണം ഇ​​വ്വി​​ധം തി​​ര​​ക്കി​​ന് കീ​​ഴ​​ട​​ങ്ങാ​​തെ അ​​വ​​ർ ജീ​​വി​​തം ശ​​രി​​ക്കും ആ​​സ്വ​​ദി​​ക്കു​​ക​​യാ​​ണ്.

'ഉത്തരവാദിത്തങ്ങൾ ഷെയർ ചെയ്യുമ്പോൾ ബന്ധം ദൃഢമാകുന്നു'

ബം​​ഗ​​ളൂ​​രു​​വി​​ലെ ഫ്ലാ​​റ്റി​​ൽ മി​​ഴി മോ​​ൾ​​ക്കൊ​​പ്പം പ​​ക​​ലിെ​​ൻ​​റ ന​​ല്ലൊ​​രു ഭാ​​ഗം ചെ​​ല​​വ​​ഴി​​ക്കു​​ന്ന പ്ര​​വീ​​ണ​േ​​യാ​​ടു​​ള്ള 'അ​​സൂ​​യ'​കൊ​​ണ്ടാ​​യി​​രി​​ക്ക​​ണം, ഒാ​​ഫി​​സ് വി​​ട്ടു​വ​​ന്നാ​​ൽ പി​​ന്നെ ആ ​​ര​​ണ്ടു വ​​യ​​സ്സു​കാ​​രി​​യെ അ​​മ്മ​​ക്ക്​ വി​​ട്ടു​​കൊ​​ടു​​ക്കി​​ല്ല സ​​നൂ​​ജ്. അ​​വ​​ൾ​​ക്ക് ഭ​​ക്ഷ​​ണം കൊ​​ടു​​ക്ക​​ലും വൃ​​ത്തി​​യാ​​ക്ക​​ലും ഒ​​രു​​ക്ക​​ലും ക​​ളി​​പ്പി​​ക്ക​​ലു​​മെ​​ല്ലാം സ്വ​​യം ചെ​​യ്യ​​ണം. ഹാ​​ൻ​​ഡ്സ് ഒാ​​ൺ മ​​ദ​​റിെ​​ൻ​​റ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​ങ്ങ​​ളി​​ൽ​നി​​ന്ന് വാ​​യ​​ന​​യി​​ലേ​​ക്കോ സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യി​​ലേ​​ക്കോ ഉൗ​​ളി​​യി​​ടാ​​നു​​ള്ള സ​​മ​​യ​​മാ​​ണ് പ്ര​​വീ​​ണ​​ക്ക്​ അ​​പ്പോ​​ൾ കി​​ട്ടു​​ക. കു​​ഞ്ഞിെ​​ൻ​​റ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​ങ്ങ​​ൾ ഒ​​രി​​ക്ക​​ലും ഭാ​​ര്യ​​യു​​ടേ​​തു മാ​​ത്ര​​മ​​ല്ലെ​​ന്ന നി​​ല​​പാ​​ടാ​​ണ് സ​​നൂ​​ജിേ​​ൻ​​റ​​ത്. അ​​വ​​ർ മൂ​​ന്നു​​പേ​​രു​​മ​​ട​​ങ്ങു​​ന്ന കു​​ടും​​ബ​​ത്തി​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ങ്ങ​​ൾ ഷെ​​യ​​ർ ചെ​​യ്യുേ​​മ്പാ​​ൾ കൂ​​ടു​​ത​​ൽ ദൃ​​ഢ​​മാ​​കു​​ന്ന ബ​​ന്ധം ന​​ൽ​​കു​​ന്ന സം​​തൃ​​പ്തി മ​​തി​​യാ​​കും മ​​ടു​​പ്പു തോ​​ന്നാ​​തെ മു​​ന്നോ​​ട്ടു​​പോ​​കാ​​ൻ.

പ്ര​വീ​ണ​യും സ​നൂ​ജും മ​ക​ൾ മി​ഴി​ക്കൊ​പ്പം

അ​​ഞ്ചു വ​​യ​​സ്സു വ​രെ​​യെ​​ങ്കി​​ലും അ​​ച്ഛ​​നോ അ​​മ്മ​​യോ ആ​​രെ​​ങ്കി​​ലു​​മൊ​​രാ​​ൾ കു​ഞ്ഞിെ​ൻ​റ അ​​ടു​​ത്ത​ു​വേ​​ണ​​മെ​​ന്ന നി​​ർ​​ബ​​ന്ധ​​മാ​​യി​​രു​​ന്നു ഇ​​രു​​വ​​ർ​​ക്കും. കൂ​​ടു​​ത​​ൽ ശ​​മ്പ​​ള​​വും സൗ​​ക​​ര്യ​​വു​​മു​​ള്ള ജോ​​ലി കി​​ട്ടി​​യ​​തു​കൊ​​ണ്ട് മാ​​ത്രം േജാ​​ലി​​ക്കു പോ​​ക​​ൽ റോ​​ൾ സ​​നൂ​​ജ് ഏ​​റ്റെ​​ടു​​ക്കു​​ക​​യും പ്ര​​വീ​​ണ വീ​​ട്ടി​​ൽ കു​​ഞ്ഞിെ​​നാ​​പ്പം സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. എ​​ന്നാ​​ൽ, 'വീ​​ട്ട​​മ്മ' എ​​ന്ന ക്ലീ​​ഷേ​​യി​​ൽ വീ​​ട്ടി​​ൽ വെ​​റു​​തെ ഇ​​രി​​ക്കു​​ക​​യ​​ല്ലേ പ്ര​​വീ​​ണ, ജോ​​ലിയെല്ലാം ചെ​​യ്തു​​കൂ​​ടെ എ​​ന്നൊ​​രു ചി​​ന്ത അ​​വ​​ർ​​ക്കി​​ട​​യി​​ലി​​ല്ലെ​​ന്ന് ഇ​​രു​​വ​​രും പ​​റ​​യു​​ന്നു. പാ​​ച​​ക​​ത്തി​​ലാ​​യാ​​ലും വീ​​ടൊ​​രു​​ക്ക​​ലി​​ലാ​​യാ​​ലും വൃ​​ത്തി​​യാ​​ക്ക​​ലി​​ലും കു​​ഞ്ഞി​​നെ പ​​രി​​ച​​രി​​ക്കു​​ന്ന​​തി​​ലാ​യാ​​ലും ഇ​​രു​​വ​​രും തു​​ല്യ​​പ​​ങ്കാ​​ളി​​ക​​ൾ. മോളെ ഒ​​രാ​​ൾ നോ​​ക്കുേ​​മ്പാ​​ൾ മ​​റ്റെ​​യാ​​ൾ ജോ​​ലി​​ക​​ൾ ചെ​​യ്യും. വീ​​ട്ടു​​കാ​​ര്യ​​ങ്ങ​​ളു​​ടെ​​യും അ​​മ്മ റോ​​ളി​​​െൻറ​​യും ടെ​​ൻ​​ഷ​​നു​​ക​​ൾ​​ക്കി​​ട​​യി​​ൽ സ്ത്രീ​​ക​​ൾ​​ക്ക് എ​​ത്ര​​ത്തോ​​ളം പ്രി​​യ​​പ്പെ​​ട്ട​​തും ആ​​ശ്വാ​​സ​​ദാ​​യ​​ക​​വു​​മാ​​ണ് ഭ​​ർ​​ത്താ​​വി​​ൽ നി​​ന്നു കി​​ട്ടു​​ന്ന ഇ​​ത്ത​​രം ക​​രു​​ത​​ൽ എ​​ന്നു മ​​ന​​സ്സി​​ലാ​​കും പ്ര​​വീ​​ണ​​യു​​ടെ വാ​​ക്കു​​ക​​ൾ കേ​​ട്ടാ​​ൽ... "പു​​റ​​ത്തു നി​​ന്നൊ​​രാ​​ളെ ഡി​​പ​​ൻ​​ഡ് ചെ​​യു​​ന്ന​​ത് ഒ​​ട്ടും ഇ​​ഷ്​ട​​മ​​ല്ലാ​​ത്ത എ​​നി​​ക്കു സ​​നൂ​​ജി​​​െൻറ സാ​​മീ​​പ്യ​​വും സ​​ഹ​​ക​​ര​​ണ​​വും ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും സ​​മാ​​ധാ​​നം ന​​ൽ​​കു​​ന്ന കാ​​ര്യ​​മാ​​ണ്. വീ​​ട്ടി​​ലെ കാ​​ര്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കു നോ​​ക്കി ന​​ട​​ത്തി​​യി​​രു​​ന്ന എ​​നി​​ക്കു സ​​നൂ​​ജി​​ലൂ​​ടെ എ​​ല്ലാം പ​​ങ്കുവെ​​ക്കാ​​ൻ ഒ​​രാ​​ളെ കി​​ട്ടി എ​​ന്ന​​ത് അ​​ത്ര​​മേ​​ൽ സ​​ന്തോ​​ഷം ന​​ൽ​​കു​​ന്നു."

പ​​ര​​സ്യ ഏ​​ജ​​ൻ​​സി​​യി​​ൽ ആ​​ർ​​ട്ട്​ ഡ​​യ​​റ​​ക്ട​​ർ ആ​​യി ജോ​​ലി നോ​​ക്കു​​ക​​യാ​​ണ് സ​​നൂ​​ജ്. ഏ​​റെ​​നാ​​ൾ ജോ​​ലി ചെ​​യ്തി​​രു​​ന്നി​​ട്ട് നി​​ർ​​ത്തേ​​ണ്ടി​​വ​​ന്ന് ഇേ​​പ്പാ​​ൾ 'ത​​ല വ​​ർ​​ക് ചെ​​യ്യു​​ന്നി​​ല്ല' എ​​ന്ന പ​​രി​​ഭ​​വ​​മു​​ള്ള പ്ര​​വീ​​ണ​​ക്കാ​​യി പു​​തി​​യ തൊ​​ഴി​​ൽ വ​​ഴി ക​​ണ്ടു​​പി​​ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​വും ഇ​​തി​​നൊ​​പ്പം ന​​ട​​ക്കു​​ന്നു. അ​​തി​​നാ​​യു​​ള്ള പ​​ഠ​​ന​സ​​മ​​യ​​വും ഇ​​തി​​നി​​ട​​യി​​ൽ ഇ​​രു​​വ​​രും ക​​ണ്ടെ​​ത്തു​​ന്നു. ഇ​​ത്ത​​രം പ​​ങ്കു​​െ​വ​​ക്ക​​ലു​​ക​​ളി​​ലൂ​​ടെ മ​​ക​​ൾ​​ക്ക് മു​​ന്നി​​ലും ഉ​​ദാ​​ഹ​​ര​​ണ​​മാ​​കു​​ന്ന​​തിെ​​ൻ​​റ സം​​തൃ​​പ്തി നി​​റ​​യു​​ന്നു ഇ​​രു​​വ​​രു​​ടെ​​യും വാ​​ക്കു​​ക​​ളി​​ൽ. അ​​ക്കൗ​​ണ്ട​​ൻറ്​ ആ​​യി​​രു​​ന്ന പ്ര​​വീ​​ണ സം​​രം​​ഭ​​ക​​ലോ​​ക​​ത്തേ​ക്ക് ക​ട​ക്കാ​നു​​ള്ള മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ളി​​ലാ​​ണ്.

Show Full Article
TAGS:housework housewife 
Next Story