ഇങ്ങനെയൊന്ന്​ ഉടുത്തു നോക്കൂ 

22:16 PM
18/09/2017
Kharara-Blouse
അഴിഞ്ഞുലയുമോ എക്സ്പോസ്ഡ് ആകുമോ എന്നു ഭയക്കാതെയും സാരി അണിയാം,ഘറാറ ബ്ലൗസാണെങ്കില്‍...
Kharara-Blouse
  1. ആ​റി, ശീ​ശ വർക്ക്​ ചെയ്​ത മെറൂൺ വെൽവെറ്റ്​ ഘറാറ ബ്ലൗസും ഗോ​ൾ​ഡ​ൻ ഷി​മ​ർ െക്ര​പ്പ് സാ​രി​യും
  2. ​നീ​ല രേ​ഷം വ​ർ​ക്കി​ൽ തീ​ർ​ത്ത ഗോ​ൾ​ഡ​ൻ ഘ​റാ​റ ബ്ലൗ​സും നീ​ല ഷി​മ​ർ െക്ര​പ്പ് സാ​രി​യും.  

ഏ​തൊ​രു സ്​​ത്രീ​യു​ടെ​യും സ്വ​പ്ന​സാ​ക്ഷാ​ത്​​കാ​ര​മാ​ണ് ഒ​രു ന​ല്ല സാ​രി ന​ന്നാ​യി ധ​രി​ക്കു​ക എ​ന്ന​ത്. ഏറെ ഇഷ്​ടമാണെങ്കിലും അ​ണി​യാ​നു​ള്ള ബു​ദ്ധി​മു​ട്ടും അ​ണി​ഞ്ഞാ​ൽ അ​തി​നു ന​ൽ​കേ​ണ്ടിവ​രു​ന്ന ശ്ര​ദ്ധ​യു​ടെ തീ​വ്രതയും കാ​ര​ണം പലരും സാ​രി​യെ പേ​ടി​യോ​ടെ കാ​ണു​ന്നു. കൂ​ടു​ത​ൽ എ​ക്സ്​​പോ​സ്​ഡ്​ ആ​കു​മോ, അ​ഴി​ഞ്ഞു​ല​ഞ്ഞു​പോ​കു​മോ എ​ന്നൊ​ക്കെ​യാ​ണ് ആ​ശ​ങ്ക. അത്തരം പേടികൾ ക​ള​ഞ്ഞ് മ​നോ​ഹ​ര​വും കു​ലീ​ന​വു​മാ​യി സാ​രി ധ​രി​ക്കാ​നു​ള്ള വി​ദ്യ​ക​ൾ  ന​മു​ക്ക് നോ​ക്കാം. 

ഒരു സാരി 80 സ്റ്റൈല്‍
ഒ​രു​പാ​ടു ത​ര​ത്തി​ൽ അ​ണി​യാ​ൻ പ​റ്റു​ന്ന​തു​കൊ​ണ്ട്​ സാ​രി​യെ മ​ൾ​ട്ടി​പ്പി​ൾ എ​ക്സ്​​പ്ര​ഷ​ൻ ഡ്ര​സ്​​കോ​ഡ്​ എ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്. എ​ൺ​പ​തോ​ളം സ്​​റ്റൈ​ലു​ക​ളി​ൽ സാരി ധ​രി​ക്കാമെന്നാണ്​. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന സാരി അണിയൽ ശൈലിയാണ്​ ‘നി​വി’.  ആ​ന്ധ്ര​യാ​ണ്​ ഇ​തിന്‍റെ ഉ​ദ്​​ഭ​വം. ഞൊ​റി പി​ൻ​വ​ശ​ത്ത് ട​ക്ക് ചെ​യ്ത് ധോ​ത്തി സ്​​റ്റൈ​ലി​ൽ അ​ണി​യു​ന്ന​താ​ണ്​ ‘ക​ച്ച നി​വി’. ച​ല​നം അ​നാ​യാ​സ​മാ​ക്കു​ന്ന ശൈ​ലി​യാ​ണി​ത്.  ഒ​രു​സാ​രി​ക്ക് ശ​രാ​ശ​രി 4.5 മു​ത​ൽ എ​ട്ടു മീ​റ്റ​ർ വ​രെ നീ​ള​മു​ണ്ടാ​കാ​റു​ണ്ട്. ഫൗ​ക്സ്​ ജോ​ർ​ജെ​റ്റ്, െക്ര​പ്പ്, ആ​ർ​ട്ട് സി​ൽ​ക്ക്, ഷി​ഫോ​ൺ, കോ​ട്ട​ൺ, നെ​റ്റ്, ഷി​ഫോ​ൺ ജെ​ക്കാ​ർ​ഡ്, ബാ​ഗ​ൽ​പൂ​ർ സി​ൽ​ക്ക്,  ബ​ട്ട​ർ െക്ര​പ്പ് സി​ൽ​ക്ക്, ലൈ​ക്ര സി​ൽ​ക്ക്, ഷി​മ​ർ െക്ര​പ്പ്, െക്ര​പ്പ് സി​ൽ​ക്ക് എ​ന്നി​ങ്ങ​നെ നീ​ളു​ന്നു സാ​രി നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ  തു​ണി​ത്ത​ര​ങ്ങ​ൾ. 

മോഡസ്റ്റായി ഘറാറ ബ്ലൗസ്
സാ​രി​യു​ടെ ലു​ക്ക് നി​ർ​ണ​യി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​കം അ​തിെ​ൻ​റ കൂ​ടെ അ​ണി​യു​ന്ന ബ്ലൗ​സാ​ണ്. ബ്ലൗ​സി​നു​മാ​ത്രം 40ഓ​ളം പാ​റ്റേ​ണു​ക​ളു​ണ്ട്. ഹാ​ൾ​ട്ട​ർ നെ​ക്ക് ബ്ലൗ​സ്, േഡ്ര​പ്പ്ഡ്, സ്വീ​റ്റ്​ ഹാ​ർ​ട്ട്, സ്​​പ​ഗെ​റ്റി, ടീ–​ബാ​ക്ക്, ബ​ട്ട​ർ​​ൈ​ഫ്ല, ക​ട്ടോ​രി, പ്രി​ൻ​സ​സ്​ ക​ട്ട്, മി​നി​​സൈ​ർ ക​ട്ട്, ജാ​ക്ക​റ്റ് സ്​​റ്റൈ​ൽ, ക്രി​സ്​േ​ക്രാ​സ്, മ​ൻ​ഡാ​റി​ൻ, ഘ​റാ​റ, നോ​ട്ടെ​ഡ്, ജു​വ​ൽ​നെ​ക്ക്, കോ​ർ​സെ​റ്റ്​  എ​ന്നി​ങ്ങ​നെ പാ​റ്റേ​ണു​ക​ൾ നീ​ളു​ന്നു. ഇ​തി​ൽ ഏ​റെ മോ​ഡ​സ്​റ്റായ ബ്ലൗ​സ്​  പാ​റ്റേ​ണു​ക​ളു​ണ്ട്. അ​ത്ത​ര​മൊ​ന്നാ​ണ്​  ‘ഘ​റാ​റ’.  ന​വാ​ബി കാ​ല​ത്ത്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​വ​ധ് മേ​ഖ​ല​യി​ൽ രാ​ജ​കീ​യ വേ​ഷ​മാ​യാ​ണ്​ ഘ​റാ​റ​ക​ൾ ഉ​ദ്​ഭ​വി​ച്ച​ത്. ഘ​റാ​റ ബ്ലൗ​സി​നു ശ​രാ​ശ​രി ഒ​രു ഷോ​ർ​ട്ട് കു​ർ​ത്തി​യു​ടെ നീ​ള​മു​ണ്ടാ​യി​രു​ന്നു അ​ന്ന്. എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​വു​ന്ന​താ​ണ്​ ഘ​റാ​റ. ബ​നാ​റ​സ്, കാ​ഞ്ചി​പു​രം, മ​റ്റു റെ​ഡി​മെ​യ്​ഡ് സാ​രി​ക​ൾ​ക്കൊ​പ്പ​വും ഘ​റാ​റ ബ്ലൗ​സ്​ അ​ണി​യാ​ൻ പ​റ്റും.  ആ​ഘോ​ഷ​വേ​ള​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​കുംവി​ധം  ഹെ​വി വ​ർ​ക്കു​ക​ളും ഇൗ ​ബ്ലൗ​സി​ൽ സാ​ധ്യ​മാ​ണ്. േബ്രാ​കേ​ഡ്, പ​ട്ട്  അ​ല്ലെ​ങ്കി​ൽ ആ​റീ, സ​ർ​ദോ​സി വ​ർ​ക്ക് ചെ​യ്ത തു​ണി​ത്ത​ര​ങ്ങ​ളെ​ല്ലാം ഘ​റാ​റ ബ്ലൗ​സ്​ ഉ​ണ്ടാ​ക്കാ​ൻ അനുയോ​ജ്യ​മാ​ണ്.  

ഘറാറ തയ്ക്കാം, സാരിയില്‍ പുതു സ്റ്റൈലുകള്‍ പരീക്ഷിക്കാം
മോഡേണായും മോഡസ്റ്റായും സാരി ധരിക്കാൻ സഹായിക്കുന്ന ഘറാറ ബ്ലൗസുകൾ വീട്ടിൽതന്നെ തയാറാക്കുന്നത്​ എങ്ങനെയെന്നാണ്​ ഇനി വിവരിക്കുന്നത്​. അധികം സങ്കീർണതകളില്ലാതെതന്നെ ഇത്​ മനസ്സിലാക്കിയെടുക്കാൻ സാധിക്കും. കൂടാതെ, ഘറാറ ബ്ലൗസിനൊപ്പം അണിയാൻ വിധത്തിൽ സാരി പരിഷ്​കരിക്കുന്ന വിധവും ഇവിടെ വിവരിക്കുന്നു. പുതുമയാർന്നതും കുലീനമായതുമായ വിവിധ ശൈലികളിൽ സാരി അണിയുന്നത്​ ചിത്രസഹിതം മനസ്സിലാക്കാം.

ആവശ്യമുള്ള സാധനങ്ങൾ:

  • സാരിക്കാവശ്യമായ തുണി–6 മീറ്റർ
  • ഘറാറ ബ്ലൗസിനും സാരി ബോർഡർ സ്​റ്റിച്ച് ചെയ്യാനുമുള്ള തുണിയും കൂടി–2.5 മീറ്റർ
Kharara-Blouse
  • എടുത്ത അളവുകൾ മൂന്നു ചിത്രങ്ങളിലും രേഖപ്പെടുത്തിയ നമ്പറുകൾക്ക്​ അനുസരിച്ച്​, അര ഇഞ്ച്​ തയ്യൽ ഭാഗം  ചേർത്ത്​ അടയാളപ്പെടുത്തുക. ഇതിൽ 5, 6, 7 എന്നീ അളവുകളോട്​ 2 ഇഞ്ച്​ കൂടി കൂട്ടണം.
  • 9 അടയാളപ്പെടുത്തിയ ഭാഗത്ത്​ സ്ലിറ്റ്​ഒൗട്ട്​ ചെയ്യണം.
  • 10 അടയാളപ്പെടുത്തിയ ഭാഗത്ത്​ (ഡയഗ്രം B) ഒന്നര ഇഞ്ച്​ വീതിയിലുള്ള പട്ടി തയ്​ച്ച്​ ചേർക്കുക. ഇവിടെയാണ്​ ഹുക്ക്​ വെക്കേണ്ടത്​. 
  • സ്ലിറ്റ്​ ഒൗട്ട്​ ചെയ്​ത ഭാഗങ്ങളിലും സ്ലീവിന്‍റെ തുമ്പിലും ബോട്ട്​ നെക്കിലും ബ്ലൗസി​ന്‍റെ അടിയിലെ ബോർഡറിലും സാരിയുടെ കളറിലുള്ള നേരിയ പൈപ്പിങ്​ ചേർത്ത്​ തയ്​ക്കുക. 

ഘറാറ ബ്ലൗസിനൊപ്പം സാരി അണിയാന്‍ ആറു സ്റ്റൈലുകള്‍

ചിത്രം-1: ഇൗ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഘട്ടം വരെ സാധാരണ ശൈലിയിൽ സാരി ധരിക്കുക. 
ചിത്രം-2 (സ്റ്റൈൽ 1): വലതുവശത്തു നിന്നു പിറകിലേക്കാണ് മുന്താണി ധരിച്ചിരിക്കുന്നത്. പിറകിലുള്ള ഭാഗം തലയിൽ അല്ലെങ്കിൽ തോളിൽ അണിയാവുന്നതാണ്.  
ചിത്രം-3 (സ്റ്റൈൽ 2): 
സാധാരണ രീതിയിൽ അണിയുന്നതു പോലെ മുന്താണി ഇത്തിരി താഴ്ത്തിയിട്ട് ഇടതുവശത്തേക്കാണ് ധരിച്ചിരിക്കുന്നത്. 

Kharara-Blouse
ചിത്രം-4 (സ്റ്റൈൽ 3): സ്​റ്റൈൽ അഞ്ചിൽ നിന്ന്  തുടങ്ങണം. മുന്നിലേക്ക്​ വീണുകിടക്കുന്ന മുന്താണിയുടെ തുമ്പെടുത്ത് ഇടതു തോളിൽ പിൻ ചെയ്യണം. 
ചിത്രം-5 (സ്റ്റൈൽ 4): മുന്താണി പിറകിൽ നിന്ന്​ തലയിലണിഞ്ഞിരിക്കുന്നു. 
ചിത്രം-6 (സ്റ്റൈൽ 5): ഇതിൽ മുന്താണി പിറകിൽ നിന്ന് മുന്നിൽവലതുഭാഗത്തേക്ക്​ കൊണ്ടുവന്നിരിക്കുന്നു. 
ചിത്രം-7 (സ്റ്റൈൽ 6): ചോളി ഇഫക്ട്​ കിട്ടാൻ വേണ്ടി മുന്താണി വലതുഭാഗത്തെ തോളിന്‍റെ പിറകിൽ പിൻ ചെയ്തു വെച്ചിരിക്കുന്നു. 

എക്സ്ട്രാ ടിപ്സ്
നിങ്ങളുടെ കൈയിലുള്ള പഴയ സാരിയിലും ഘറാറ ബ്ലൗസ്​ തീർക്കാം. ആദ്യം  സാരിക്ക് ഇറക്കം കൂട്ടണമെങ്കിൽ  അതേ നിറത്തിലുള്ള സാരി ഫാൾ വാങ്ങി സാരി കുത്തുന്ന വശത്ത് ചേർക്കാം. സാരിയുടെ ബ്ലൗസ്​ പീസിൽ നിന്ന്  രണ്ടു സ്ലീവും എടുക്കാം. സാരിയുടെ തുടക്കത്തിൽ നിന്ന് ബ്ലൗസിന്‍റെ മുൻവശം കട്ട് ചെയ്യാനുള്ള തുണി മുറിച്ചുമാറ്റി പകരം അതേ നിറത്തിലുള്ള ലൈനിങ്​ തുണി സാരിയിലേക്ക് ചേർക്കുക. സാരിയിൽ വന്നിരിക്കുന്ന മറ്റു നിറത്തിലുള്ള തുണി വാങ്ങി ബ്ലൗസിന്‍റെ പിറകുവശത്തേക്ക് മുകളിലെ ചിത്രത്തിൽ (മെറൂൺ ബ്ലൗസ്) കാണിച്ചതുപോലെ യോജിപ്പിക്കുക.  

ഡിസൈനർ: റൂബി മുഹമ്മദ്​
മോഡൽ: റോഷ്​ന സുൽത്താന റഷീദ്​
​േമക്കപ്പ്​: രൂപേഷ്​ ഗിരി

COMMENTS