വയനാട് ദുരന്തം; രണ്ടാംതവണയും സമ്പാദ്യക്കുടുക്ക നൽകി അഞ്ചുവയസ്സുകാരി ശ്രാവണി
text_fieldsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമ്പാദ്യക്കുടുക്ക മന്ത്രി ചിഞ്ചുറാണിക്ക് ശ്രാവണി കൈമാറുന്നു
കടയ്ക്കൽ: വയനാട് ദുരന്തത്തിൽ രണ്ടാംതവണയും തന്റെ സമ്പാദ്യക്കുടുക്ക സംഭാവനചെയ്ത് തൃക്കണ്ണാപുരം എസ്.എം.യു.പി.എസിലെ അഞ്ചുവയസ്സുകാരി ശ്രാവണി. കേരളം ഒന്നിച്ച് അണിനിരന്ന ദുരന്തകാലത്ത് തന്റെ കൊച്ചു സമ്പാദ്യക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാടിനും വീടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയ ശ്രാവണി വീണ്ടും മാതൃക സൃഷ്ടിക്കുകയാണ്.
വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായി നിർമിച്ച് നൽകിയ ടൗൺഷിപ്പിന്റെ ഉദ്ഘാടന വാർത്തകൾ മാധ്യമങ്ങളിൽ കണ്ട് തന്റെ സമ്പാദ്യക്കുടുക്കയിലെ കൊച്ചുസമ്പാദ്യം വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയായിരുന്നു. സമ്പാദ്യക്കുടുക്ക മന്ത്രി ജെ. ചിഞ്ചുറാണി ഏറ്റുവാങ്ങി. കടയ്ക്കൽ തൃക്കണ്ണാപുരം സജീവ് ഭവനിൽ രതീഷ്-സരിത ദമ്പതികളുടെ മകളാണ്. സഹോദരി: സാരംഗി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

