Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightഇനി ഉ​യ​ര​ങ്ങ​ളി​ൽ...

ഇനി ഉ​യ​ര​ങ്ങ​ളി​ൽ നീ​ന്തി​ത്തു​ടി​ക്കാം

text_fields
bookmark_border
world tallest infinity pool
cancel

ഉ​യ​ര​ങ്ങ​ളി​ൽ വി​സ്​​മ​യം തീ​ർ​ക്കു​ന്ന ദു​ബൈ മ​റ്റൊ​രു ഗി​ന്ന​സ്​ റെ​ക്കോ​ഡി​ലേ​ക്ക്​ നീ​ന്തി​ക്ക​യ​റു​ക​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഇ​ൻ​ഫി​നി​റ്റി പൂ​ൾ സ്​​ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്​ അ​ഡ്ര​സ്​ ബീ​ച്ച്​ റി​സോ​ർ​ട്ടി​െ​ൻ​റ 77ാം നി​ല​യി​ൽ. 311 അ​ടി നീ​ള​വും 54 അ​ടി വീ​തി​യു​മു​ള്ള പൂ​ൾ സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന്​ 964.2 അ​ടി ഉ​യ​ര​ത്തി​ലാ​ണ്​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ളി​മ്പി​ക്​​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പൂ​ളിന്‍റെ ഇ​ര​ട്ടി​യോ​ളം വ​ലി​പ്പം വ​രും ഈ ​പൂ​ളി​ന്. ഇ​വി​ടെ നി​ന്ന്​ ക​റ​ങ്ങി നോ​ക്കി​യാ​ൽ ബു​ർ​ജു​ൽ അ​റ​ബും പാം ​ജു​മൈ​റ​യും ഐ​ൻ ദു​ബൈ​യു​മെ​ല്ലാം ഒ​റ്റ സീ​നി​ൽ കാ​ണാം. ഹോ​ട്ട​ൽ ഗ​സ്​​റ്റു​ക​ളാ​യ 21 വ​യ​സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം. സം​ഭ​വം ഗി​ന്ന​സ്​ റെ​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ച്ചു​ക​ഴി​ഞ്ഞു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രു​മു​ള്ള കെ​ട്ടി​ട​മാ​യ ബു​ർ​ജ്​ ഖ​ലീ​ഫ​യു​ടെ സ്​​ഥാ​പ​ക​രാ​യ ഇ​മാ​ർ ത​ന്നെ​യാ​ണ്​ റി​സോ​ർ​ട്ടിന്‍റെ​യും പി​ന്നി​ൽ. ഒ​രു​മാ​സം മു​ൻ​പാ​ണ്​ പൂ​ൾ തു​റ​ന്ന​ത്.

അ​ഡ്ര​സ്​ ബീ​ച്ച്​ റി​സോ​ർ​ട്ടി​ന്​ മ​റ്റൊ​രു ​ലോ​ക​റെ​ക്കോ​ഡ്​ കൂ​ടി​യു​ണ്ട്. റി​സോ​ർ​ട്ടി​നെ​യും ഇ​തോ​െ​ടാ​പ്പ​മു​ള്ള റെ​സി​ഡ​ൻ​സി​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള സ്​​കൈ ബി​​ഡ്​​ജാ​ണ്. 63, 77 നി​ല​ക​ളെ ത​മ്മി​ലാ​ണ്​ ഈ ​പാ​ലം ബ​ന്ധി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsGuinness Recordinfinity poolAddress beach resort
News Summary - The tallest infinity pool in the world
Next Story