വിദ്യാർഥിനിയുടെ സത്യസന്ധതക്ക് പത്തരമാറ്റ്
text_fieldsശ്രീനന്ദയെ ഇ.ടി. ടൈസൻ എം.എൽ.എ വീട്ടിലെത്തി അനുമോദിക്കുന്നു
കൊടുങ്ങല്ലൂർ: വഴിയിൽ നിന്ന് കിട്ടിയ സ്വർണാഭരണം ഉടമസ്ഥക്ക് കൈമാറി വിദ്യാർഥിനിയുടെ മാതൃക. എടവിലങ്ങ് പഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന പടിഞ്ഞാറ്റുപറമ്പിൽ ഷാജിയുടെ മകൾ ശ്രീനന്ദയാണ് പത്തരമാറ്റ് സത്യസന്ധതയിലൂടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത്.
എറിയാട് ജി.കെ.വി.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണാഭരണമാണ് ഉടമയെ തിരിച്ചേൽപ്പിച്ചത്.
ഇ.ടി. ടൈസൺ എം.എൽ.എ വിദ്യാർഥിനിയെ വീട്ടിലെത്തി അഭിനന്ദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ.കൈലാസൻ, പി.ബി.ഷിബു, മനോജ മണ്ണാട്ടറ, സുനിൽകുമാർ, ലോറൻസ്, ദിലീഷ്, ജോമോൻ, ഗോകുൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.