വന്യജീവികളെ തുരത്താൻ ഉപകരണവുമായി വിദ്യാർഥികൾ
text_fieldsവന്യജീവി ശല്യം ഒഴിവാക്കാനുള്ള അത്യാധുനിക കണ്ടുപിടിത്തവുമായി പെരുമൺ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ
അഞ്ചാലുംമൂട്: കൃഷിയെ സംരക്ഷിക്കുന്നതിനും വന്യജീവി ശല്യം കുറക്കുന്നതിനും അത്യാധുനിക കണ്ടുപിടിത്തവുമായി പെരുമൺ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. കൃഷിത്തോട്ടത്തിലേക്കോ ജനവാസ കേന്ദ്രത്തിലേക്കോ വരുന്ന മൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സിഗ്നലുകളുടെ സഹായത്തോടെ 360 ഡിഗ്രിയിൽ തിരിയാൻ കഴിയുന്ന കാമറ പ്രവർത്തിക്കും.
അൾട്രാസോണിക് സൗണ്ടുകൾ പുറപ്പെടുവിച്ചു മൃഗങ്ങളെ ആ മേഖലയിൽനിന്ന് തുരത്താൻ കഴിയും. മെഷീൻ ലേണിങ് ടെക്നോളജിയിലാണ് ഉപകരണത്തിന്റെ രൂപകൽപ്ന. കൃഷിത്തോട്ടത്തിലേക്ക് വരുന്ന മൃഗങ്ങൾ ഏതായാലും തിരിച്ചറിയുവാനും ആനുപാതികമായ ശബ്ദം പുറപ്പെടുവിക്കുവാനും ഉപകരണത്തിന് കഴിയും.
ഇലക്ട്രിക്കൽ വിഭാഗം പ്രഫ.ജസ്ന ബഷീറിന്റെ നേതൃത്വത്തിൽ അവസാനവർഷ ഇലക്ട്രിക്കൽ വിദ്യാർഥികളായ എ. ആരിഫ്, ആമിന സൈനുലാബ്ദീൻ, ജസ്മിർ, എൻ. സിന്ദൂരി, സന്തോഷ് തുടങ്ങിയവരാണ് കണ്ടുപിടിത്തത്തിന്റെ പിന്നിൽ. വിദ്യാർഥികളെ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ജെ. ബിന്ദു അഭിനന്ദിച്ചു.