Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണത്തില്‍ സജീവമായി വിദ്യാര്‍ഥികള്‍

text_fields
bookmark_border
എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണത്തില്‍ സജീവമായി വിദ്യാര്‍ഥികള്‍
cancel
camera_alt

സ്വ​യം നി​ര്‍മി​ച്ച എ​ല്‍.​ഇ.​ഡി ബ​ള്‍ബു​ക​ളു​മാ​യി സൗ​ത്ത് വാ​ഴ​ക്കു​ളം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ധ്യാ​പ​ക​ര്‍ക്കൊ​പ്പം

പെരുമ്പാവൂര്‍: സൗത്ത് വാഴക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണത്തില്‍ സജീവമായി. നൂറോളം ബള്‍ബുകള്‍ ഇവര്‍ ഇതിനോടകം ഉണ്ടാക്കി. തുണി തയ്ക്കുന്നവരും കേക്ക് നിര്‍മിക്കുന്നവരും കൃഷി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.

വീട്ടിലെ കേടുവന്ന ടാപ്പ് മാറ്റുന്ന ജോലികളും കുട്ടികള്‍ നിമിഷനേരം കൊണ്ട് ചെയ്യും. പഠനത്തോടൊപ്പം തൊഴില്‍ വൈദഗ്ധ്യവും കലാഭിരുചിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളവും (എസ്.എസ്.കെ) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്ന് നടപ്പിലാക്കിയ പദ്ധതിയായ ക്രിയേറ്റീവ് കോര്‍ണര്‍ ക്ലാസ്മുറികളില്‍ നിന്നാണ് കുട്ടികള്‍ക്ക് ഈ അറിവുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവസരം ലഭിക്കുന്നത്.

കൃഷി, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, പ്ലംബിങ്, മരപ്പണി, ഫാഷന്‍ ഡിസൈനിങ്, പാചകം തുടങ്ങിയ ഏഴു വിഭാഗങ്ങളിലായി അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ അടിസ്ഥാന ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം മുതലായ പാഠഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പരിശീലനം.

പ്രഥമാധ്യാപിക സോണിയ സേവ്യര്‍, അധ്യാപകരായ മഹേശ്വരി, റൂബിയ, സിബി, ലയ, ഫൈസല്‍, സുധീഷ്, അരവിന്ദ് തുടങ്ങിയവരും പി.ടി.എ അംഗങ്ങളും പൂര്‍ണ പിന്തുണയുമായി കുട്ടികള്‍ക്കൊപ്പമുണ്ട്. മാര്‍ച്ച് രണ്ടിന് സ്‌കൂളില്‍ വെച്ചു നടക്കുന്ന ക്രിയേറ്റീവ് ഫെസ്റ്റിലേക്കുള്ള പ്രദര്‍ശനത്തിനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍. നിര്‍മാണ വസ്തുക്കള്‍ വിവിധ സ്റ്റാളുകളിലായി അന്ന് പ്രദര്‍ശിപ്പിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students Take Active Role in LED Bulb Manufacturing
Next Story