Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപരെ പൂട്ടും ഹെൽമറ്റ്

text_fields
bookmark_border
മദ്യപരെ പൂട്ടും ഹെൽമറ്റ്
cancel
camera_alt

അ​ശ്വി​ന്‍ അ​നി​ലും ആ​ദി​ത്യ റി​ഥേ​ഷും

രൂ​പ​ക​ല്‍പ​ന ചെ​യ്ത ഹെ​ല്‍മ​റ്റു​മാ​യി

മദ്യപിച്ചശേഷം ഈ ഹെൽമറ്റിട്ട് ഇരുചക്രവാഹനം ഓടിക്കാമെന്ന് കരുതിയാൽ പണി പാളും. വഴിയില്‍ കാത്തുനില്‍ക്കുന്ന പൊലീസുകാരല്ല ഹെൽമറ്റാണ് ആദ്യം പണിതരുക.

പത്തനംതിട്ട ഇടയാറന്മുള എ.എം.എം എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥികളായ അശ്വിന്‍ അനിലും ആദിത്യ റിഥേഷുമാണ് എച്ച്.എസ്.എസ് വര്‍ക്കിങ് മോഡല്‍ വിഭാഗത്തിൽ നൂതന ഹെല്‍മറ്റ് രൂപകൽപനചെയ്തത്. അമിതമായി ആല്‍ക്കഹോളിന്‍റെ അംശം ശരീരത്തിലുണ്ടെന്ന് ഹെല്‍മറ്റിലെ സെന്‍സര്‍ കണ്ടുപിടിക്കും. പിന്നെ കാതടപ്പിക്കുന്ന ശബ്ദംമുഴക്കും.

ഹെല്‍മറ്റ് ഊരിക്കളഞ്ഞ് വാഹനം ഓടിക്കാമെന്ന് കരുതിയാലും നടക്കില്ല. അപ്പോഴേക്കുംവാഹനത്തിന്‍റെ എന്‍ജിനും ലോക്കായിട്ടുണ്ടാകും. ആല്‍ക്കഹോളിന്‍റെ സാന്നിധ്യം തിരിച്ചറിയാന്‍ സെന്‍സറിനു പുറമേ സന്ദേശം കൈമാറാനും അലാറം മുഴക്കാനുമുള്ള സംവിധാനങ്ങളും ഹെല്‍മറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഹെല്‍മറ്റിനെ പ്രോഗ്രാമിങ്ങിലൂടെ ബൈക്കിന്‍റെ എൻജിനുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഇതാണ് എൻജിന്‍റെ പ്രവര്‍ത്തനം നിശ്ചലമാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - state science fair-Helmets to lock up drunks
Next Story