കല്യാണപ്പെണ്ണിന് അഴകേറാൻ

23:36 PM
15/07/2017
bridal beauties

സംസ്കാരങ്ങള്‍ മാറുമ്പോള്‍ വധുവിന്‍റെ അണിഞ്ഞൊരുങ്ങലും മാറുന്നു. പരമ്പരാഗത പട്ടുസാരി മുതല്‍ ഗൗണിലും ലിബാസിലുമെല്ലാം തിളങ്ങുമ്പോഴും ആ മുഖത്തെ നാണത്തിനും ചിരിക്കും ഒരേ തിളക്കം...

ഗ്ലാമര്‍ ഇന്‍ ഗൗണ്‍

bridal collection

തൂവെള്ളയില്‍ സിന്‍ഡ്രലയായി ഗൗണണിഞ്ഞ് വധു. തിളങ്ങുന്ന സീക്വന്‍സ് നല്‍കുന്ന അലങ്കാരത്തിനൊപ്പം ഗൗണിന്‍റെ തോള്‍ഭാഗത്തിന് അഴകു നല്‍കാന്‍ മനോഹരമായ ലെയ്സ് വര്‍ക്. 

ട്രഡീഷനല്‍ സില്‍ക്

bridal collection

ബനാറസി-കാഞ്ചീപുരം മിക്സ് സില്‍ക് സാരിയില്‍ അടിമുടി ട്രഡീഷനലായി വധു. ചുവപ്പിന്‍റെ തീക്ഷ്ണ ശോഭക്കൊപ്പം ട്രഡീഷനല്‍ ആഭരണങ്ങളും ഹൈലൈറ്റിങ് മേക് ഓവറും ചേരുമ്പോള്‍ വധുവിന്‍റെ സ്റ്റൈലിങ്ങിന് പൂര്‍ണത.

ഗോള്‍ഡന്‍ ലിബാസ് 

ആകാശ നീലിമയുടെയും സ്വര്‍ണ വര്‍ണത്തിന്‍റെയും കൂടിച്ചേരലിന്‍റെ പൂര്‍ണത നല്‍കുന്ന പാകിസ്താനി ലിബാസില്‍ വധുവിന് അഴകു പരത്താം. ഹെവി സ്റ്റോണിന്‍റെയും സര്‍ഗോസി വര്‍ക്കിന്‍റെയും അലങ്കാരത്തിനൊപ്പം ഹെവി ആഭരണങ്ങളും. 

പാര്‍ട്ടി റെഡി

bridal collection

കല്യാണച്ചടങ്ങുകളില്‍ ട്രഡീഷനല്‍ ലുക്കില്‍ തിളങ്ങുന്ന വധുവിന് പ്രീ-ആഫ്റ്റര്‍ പാര്‍ട്ടികളില്‍ ഫ്യൂഷന്‍ സ്റ്റൈലില്‍ ഒരുങ്ങാം. ബ്രൊക്കേഡ് പ്രിന്‍റുകള്‍ അഴക് നല്‍കുന്ന വൈറ്റ് ലെഹങ്ക സ്കര്‍ട്ടിന് ഗോള്‍ഡന്‍ എംബ്രോയ്ഡറിയുടെയും റെഡ് വെല്‍വെറ്റിന്‍റെയും ഫിനിഷിങ് ടച്ച്. ബ്ലാക് ഗോള്‍ഡന്‍ എംബ്രോയ്ഡറി പകിട്ടുമായി ടോപ്. ലുക്കിന് പൂര്‍ണത നല്‍കാന്‍ ബേബി പിങ്ക് നിറത്തില്‍ നെറ്റ് ഷാളും ബ്രൈറ്റ് മേക്അപും.

Model: Swetha Nagesh
Photography: Akhil George
Concept: Mad George Photography
Make over: Sruthi Sai
Costumes: Rosmi Antony
Ornaments: Minnaram, Kattapana

COMMENTS