ഷാസിമും ഷൻസയുമെത്തി; പത്തംകുളം എ.എം.എൽ.പി.എസിൽ ഇരട്ടകൾ അഞ്ച് ജോഡി
text_fieldsഒറ്റപ്പാലം: പുതിയ അധ്യയന വർഷത്തിലും വിദ്യാലയത്തിലേക്ക് പതിവ് തെറ്റിക്കാതെ ഇരട്ടക്കുട്ടികൾ പടികടന്നെത്തിയതോടെ അനങ്ങനടി പത്തംകുളം എ.എം.എൽ.പി സ്കൂളിലെ ഇരട്ടജോഡികളുടെ എണ്ണം അഞ്ചായി. ഇത്തവണ എൽ.കെ.ജി ക്ലാസിലേക്കാണ് ഇരട്ടക്കുട്ടികൾ പ്രവേശനം നേടിയത്. ഏതാനും വർഷങ്ങളായി ഈ സ്കൂളിൽ ഇരട്ടക്കുട്ടികളുടെ പ്രവേശനോത്സവം പതിവ് കാഴ്ചയാണ്. പത്തംകുളം കുന്നത്ത് വീട്ടിൽ മുഹമ്മദ് ഷാഫി-നാസിഫ ദമ്പതികളുടെ മക്കളായ മുഹമ്മദ് ഷാസിമും ഷൻസ മെഹറിനും ആണ് തിങ്കളാഴ്ച സ്‌കൂളിലെത്തിയത്.
ഇവരുടെ വരവോടെയാണ് സ്കൂളിൽ അഞ്ച് ജോഡി ഇരട്ടക്കുട്ടികളായത്. നിലവിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള ഓരോ ക്ലാസുകളിലും ഓരോ ജോഡി ഇരട്ടകളുണ്ട്. മുഹമ്മദ് ഷാസിമിനും ഷൻസ മെഹറിനും പുറമെ പാവുക്കോണം കരിമ്പന തോട്ടത്തിൽ ഹനീഫ-ഷമീറ ദമ്പതികളുടെ മക്കളായ അമീനും സമീനും, പത്തംകുളം പടിയത്ത് പറമ്പിൽ തർവീസ് മീരാൻ-നൗസിയ ദമ്പതികളുടെ മക്കളായ മുഹമ്മദ് അമാനും ഫാത്തിമ മിഹ്റയും, പത്തംകുളം തെനക്കാട്ടിൽ ദാവൂദ്-റുബീന ദമ്പതികളുടെ മക്കളായ മുഹമ്മദ് റയ്യാനും മുഹമ്മദ് ദയ്യാനും, പത്തംകുളം ആന്തൂർ പറമ്പിൽ മുഹമ്മദ് ബഷീർ-ഹഫ്‌സത്ത് ദമ്പതികളുടെ മക്കളായ ലിയാനയും റിഹാനയും ആണ് സ്കൂകളിലെ ഇരട്ടക്കുട്ടികൾ. പത്തംകുളം എ.എം.എ.ൽ.പി സ്കൂളിലെ ഇരട്ടക്കുട്ടികളിൽ ചിലർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

