കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 11 കിലോമീറ്റർ നീന്തിക്കടന്ന് ഏഴാം ക്ലാസ്സുകാരൻ
text_fieldsകൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 11 കിലോമീറ്റർ നീന്തിക്കടന്ന് കാശിനാഥൻ
കോതമംഗലം: ഇരു കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായലിലെ പതിനൊന്ന് കിലോമീറ്റർ ദൂരം നീന്തി കടന്ന് ഏഴാം ക്ലാസുകാരൻ. പല്ലാരിമംഗലം പ്രണവം വീട്ടിൽ രാജീവിന്റേയും, പ്രസീജയുടെ മകനും പോത്താനിക്കാട് സെന്റ് സേവ്യഴ്സ് പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ കാശിനാഥ് രാജീവ് ആണ് ആലപ്പുഴ ചേർത്തല കുമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം വൈക്കം ബീച്ച് വരെയുള്ള പതിനൊന്ന് കിലോമീറ്റർ ദൂരമാണ് ഈ 12 വയസ്സുകാരൻ നീന്തി കയറിയത്.
കോതമംഗലം അക്വാ ടിക്ക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മെമ്പർ രജിത ഫ്ലാഗ് ഓൺ ചെയ്തു. രണ്ട് മണിക്കൂർ 21 മിനിറ്റ് കൊണ്ട് ആണ് കാശിനാഥ് റെക്കോർഡ് നേടിയത്. തുടർന്ന് ബീച്ചിൽ നടന്ന അനുമോദന യോഗത്തിൽ വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിൽ റെജിമോൾ, പ്രദീപ് മാളവിക, വൈക്കം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഷൈൻ, ജെ.ആർ. സ്വിമിങ് അക്കാദമി ഡയറക്ടർ അബ്ദുൽ കലാം ആസാദ്, പോത്താനിക്കാട് സെൻ സേവിയേഴ്സ് പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ ടി. ഷാജി കുമാർ എന്നിവർ സംസാരിച്ചു. കാശിയെ പ്രോഗ്രാം കോഡിനേറ്റർ എ.പി. അൻസിൽ പൊന്നാട അണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

