നാടിന് അഭിമാനമായി സുദേവും ജൂഡും
text_fieldsകായിക താരങ്ങളായ സുദേവ്, ജൂഡ്
മാള: ഗോവയിൽ നടക്കുന്ന 37ാമത് ദേശീയ ഗെയിംസില്‍ റോഡ് സൈക്ലിങ് വിഭാഗത്തില്‍ കേരളത്തിനായി മത്സരിക്കാനൊരുങ്ങി എം.ബി. സുദേവ്. അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് മാരിക്കല്‍ ബിജു-ദിവ്യ ദമ്പതികളുടെ മകനായ സുദേവ് തരണനെല്ലൂര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിൽ ബി.എസ് സി വിദ്യാര്‍ഥിയാണ്.
കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന റോഡ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണം നേടിയിരുന്നു. സംസ്ഥാന ജൂനിയർ റോളർ സ്കേറ്റിങ് ഹോക്കി ചാമ്പ്യന്മാരായ ജില്ല ടീമിൽ അംഗമായ ജൂഡ്, മാള ഹോളി ഗ്രേസ് അക്കാദമിയിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. കണ്ണമ്പുഴ ബാബു-സിന്ധു ദമ്പതികളുടെ മകനാണ്. നിരവധി സമ്മാനങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.

