Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എ. അഷ്റഫ് അലിയുടെ മകൾ വിവാഹിതയായി

text_fields
bookmark_border
എം.എ. അഷ്റഫ് അലിയുടെ മകൾ വിവാഹിതയായി
cancel

അബൂദബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂർ നാട്ടിക മുസ്ലിയാംവീട്ടിൽ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകൾ ഫഹിമയും കണ്ണൂർ എം.എം. റെസിഡൻസ് മുസ്തഫ മുല്ലിക്കോട്ടിന്‍റെയും (ചെയർമാൻ, സിറാജ് ഇന്‍റർനാഷനൽ ഗ്രൂപ്പ്, ദുബൈ) റഷീദയുടെയും മകൻ മുബീനും വിവാഹിതരായി. അബൂദബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.

യു.എ.ഇ ക്യാബിനറ്റ് അംഗംവും സഹിഷ്ണുത വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, യു.എ.ഇ വിദേശ കാര്യ വകുപ്പ് സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ ആൽ നഹ്യാൻ, യു.എ.ഇ. ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി യൂനസ് ഹാജി അൽ ഖൂരി, അബൂദബി ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഖലീൽ മുഹമ്മദ് ഫൗലാദി, സൗദി അറേബ്യയിലെ ഒത്തൈം ഗ്രൂപ്പ് വൈസ് ചെയർമാൻ ശൈഖ് ഫഹദ് അൽ ഒത്തൈം, ശൈഖ് ഖാലിദ് അൽ സലൈമി ഉൾപ്പെടെ നിരവധി അറബ് പ്രമുഖർ പങ്കെടുത്തു.

യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ഇറ്റാലിയൻ സ്ഥാനപതി ലോറൻസൊ ഫനാറ, അയർലണ്ട് സ്ഥാനപതി അലിസൺ മിൽട്ടൻ, പി.വി. അബ്ദുൾ വഹാബ് എം.പി, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, ഇന്‍റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

സിനിമാ മേഖലയിൽനിന്നു മമ്മൂട്ടി, മോഹൻലാൽ, ജയറാം, പാർവതി, കാളിദാസ്, മാളവിക, ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയ, ജയസൂര്യ, സരിത, ആസിഫ് അലി, സമ, ടോവിനോ തോമസ്, ജോജു ജോർജ്, ആന്‍റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരുമെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MA Ashraf Ali's daughter got married
Next Story