Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്ക് ലൈഫ് ബാലൻസിലാണ് കാര്യം; ജെൻ സികൾ പറയുന്നു....

text_fields
bookmark_border
വർക്ക് ലൈഫ് ബാലൻസിലാണ് കാര്യം; ജെൻ സികൾ പറയുന്നു....
cancel

ലോകത്ത് മാറ്റങ്ങളുടെ മുൻനിര പോരാളികളുടെ പരിവേഷമാണ് ഇന്ന് ജെൻ സികൾക്കുള്ളത്. ഏത് വിഷയത്തിലും അവരുടെ നിലപാടുകൾ ഇന്ന് ലോകം വളരെ കൗതുകത്തോടെയും പ്രതീക്ഷയോടെയുമാണ് നോക്കിക്കാണുന്നത്. ചെയ്യുന്ന ജോലിയുടെ കാര്യത്തിലും ഏറെ വ്യത്യസ്തമായി ചിന്തിക്കുന്നവരാണ് പുതുതലമുറയെന്നാണ് പ്രമുഖ ഇംഗ്ലീഷ് പത്രമായ ഇന്ത്യൻ എക്സ്പ്രസ് നടത്തിയ സർവേയിൽ വ്യക്തമാക്കിയിരിക്കുന്നത്. വർക്ക് ലൈഫ് ബാലൻസും ശമ്പളവും തമ്മിൽ താരതമ്യം ചെയ്യേണ്ടി വന്നാൽ, കുറഞ്ഞ ശമ്പളമായാലും മികച്ച തൊഴിലിടം തെരഞ്ഞെടുക്കാനാണ് ജെൻ സികൾക്ക് താൽപര്യത്രെ. ശമ്പളത്തേക്കാളേറെ സമാധാനവും തുല്യതയും മാന്യവുമായ തൊഴിലിടം ആഗ്രഹിക്കുന്നവരാണ് പുതുതലമുറ.

ചെറിയ പ്രതിഫലത്തിനായി നീണ്ട മണിക്കൂറുകൾ ജോലി ചെയ്യേണ്ടിവരുന്ന ചൂഷണപരമായ തൊഴിൽ സാഹചര്യങ്ങളെ ഇന്നത്തെ യുവജനം ചോദ്യം ചെയ്യും. സമയത്തിനും പരിശ്രമത്തിനും അർഹമായ പ്രതിഫലം ലഭിക്കണമെന്നാണ് ഇവരുടെ പക്ഷം. കൂടുതൽ ശമ്പളം ലഭിച്ചാലും, നിരന്തരമായ മാനസിക സമ്മർദവും ഭയവും നൽകുന്ന തൊഴിലിടങ്ങളേക്കാൾ സമാധാനപരവും പഠനത്തിന് അവസരം നൽകുന്നതുമായ ജോലിസ്ഥലങ്ങളാണ് ഇവർ തിരഞ്ഞെടുക്കുന്നത്.

ജോലി ഭാരം കാരണം മാനസികമായി തളർന്നുപോകുന്ന അവസ്ഥ ഒഴിവാക്കാൻ ഇവർ തയ്യാറാണ്. ആവശ്യമെങ്കിൽ കുറഞ്ഞ ശമ്പളം സ്വീകരിക്കാനും നാടുകളിലേക്ക് മടങ്ങാനും ഇവർ മടികാണിക്കില്ല. വരുമാനം കുറവാണെങ്കിലും ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെയും അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ യുവജനം ഏറെ ശ്രദ്ധാലുക്കളാണ്. സ്ഥിരം ജോലി എന്നതിനപ്പുറം ആകർഷകമായ സാലറി പാക്കേജുകളും മികച്ച തൊഴിൽ അന്തരീക്ഷത്തിനുമാണ് അവർ ഏറെ പ്രാധാന്യം കൽപ്പിക്കുന്നത്. മാനസിക സമ്മർദമുള്ള ജോലികൾ ഏത് സാഹചര്യത്തിലായാലും അനായാസം ഒഴിവാക്കാൻ അവർക്ക് ഒരു മടിയുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It's all about work life balance Gen z says
Next Story