'തലയിൽ' കയറിയ ഫുട്ബാൾ ആവേശം
text_fieldsഫുട്ബാൾ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച കോട്ടക്കലിലെ സലൂൺ
കോട്ടക്കൽ: ആരാധകരായാല്‍ എന്തു ചെയ്യുമെന്നല്ല, എന്തും ചെയ്യുമെന്നാണ് കടുത്ത ബ്രസീല്‍ ആരാധകനായ കോട്ടക്കലിലെ മാനു ഷരീഫ് പറയുന്നത്. ഇതിനായി സ്വന്തം ബ്യൂട്ടി സലൂണില്‍ ബ്രസീല്‍ താരങ്ങളുടെ സ്റ്റിക്കറ്റുകള്‍ പതിപ്പിച്ചിരിക്കുകയാണ് യുവാവ്. ഷോപ്പില്‍ വരുന്ന മറ്റു ആരാധകരെ നിരാശപ്പെടുത്താതിരിക്കാന്‍ മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളും ഷോപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.
ബ്രസീലിന്‍റെ മഞ്ഞപ്പടയെ മുഴുവനാക്കി പതിപ്പിച്ചിരിക്കുകയാണ് പറപ്പൂര്‍ റോഡിലുള്ള സലൂണില്‍. സൂപ്പര്‍ താരമായ നെയ്മര്‍, റിച്ചാര്‍ലിസണ്‍ തുടങ്ങി എല്ലാവരുമുണ്ട് ഈ പട്ടികയില്‍. അപ്പോള്‍ ചോദിക്കും ഞങ്ങളുടെ മെസിയെവിടെയെന്ന്. അതിനും ഉത്തരമുണ്ട്. അര്‍ജന്‍റീനയുടെ ലയണല്‍ മെസി, പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാന്‍സിന്‍റെ എംബപ്പെ, ക്രൊയേഷ്യയു ലൂക്കാ മോഡ്രിക് തുടങ്ങിയ സൂപ്പര്‍ താരങ്ങളും ഷോപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.
മാത്രമല്ല താരങ്ങളുടെ ഹെയര്‍ സ്റ്റെയിലില്‍ മുടി മനോഹരമാക്കുകയും ചെയ്യും. കളി കാണുന്നതിനായി ടി.വിയും റെഡിയാണ്.ബ്രസീല്‍-ഇംഗ്ലണ്ട് ഫൈനലാണ് മാനു സ്വപ്നം കാണുന്നത്. നാലുവര്‍ഷം മുമ്പും ഷോപ്പ് ഈ രീതിയില്‍ വ്യത്യസ്തമാക്കിയാണ് മാനു അന്ന് ആരവത്തിന് തുടക്കമിട്ടത്.