അസ്ഹരി തങ്ങളുടെ ചിത്രങ്ങൾ വരച്ച് ഫിദ ഫാത്തിമ
text_fieldsഫിദ ഫാത്തിമ വരച്ച അസ്ഹരി തങ്ങളുടെ
മൂന്ന് ചിത്രങ്ങൾ
ചെറുതുരുത്തി: അസ്ഹരി തങ്ങളുടെ അപൂർവങ്ങളായ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടി ദേശമംഗലം സ്വദേശിനി പ്ലസ് വൺ വിദ്യാർഥിനി ഫിദ ഫാത്തിമ. പണ്ഡിതനും സമസ്ത മുൻ പ്രസിഡന്റുമായിരുന്ന അബ്ദുൽ റഹിമാൻ ഇമ്പിച്ചി കോയ തങ്ങൾ അൽ അസ്ഹരിയുടെ അപൂർവങ്ങളായ മൂന്ന് ചിത്രങ്ങളാണ് ഫിദ ഫാത്തിമ വരച്ചത്. മൂന്ന് കാലങ്ങളിലെ തങ്ങളുടെ രൂപമാണ് കടലാസിലേക്ക് പകർത്തിയത്.
ചിത്രങ്ങളെല്ലാം അസ്ഹരി തങ്ങളുടെ മക്കൾക്ക് കൈമാറിയപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ച സന്തോഷത്തിലാണ് ഫിദ ഫാത്തിമ. ദേശമംഗലം വെസ്റ്റ് പല്ലൂർ നിവാസിയായ കൂരിയാറ്റമിൽ അഷറഫ് -ഷാഹിദ ദമ്പതികളുടെ മകളാണ്. മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫർഹാൻ എന്നിവർ ഫിദ ഫാത്തിമയുടെ സഹോദരങ്ങളാണ്.

