Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightശൈ​ഖ്​...

ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ വി​വാ​ഹി​ത​യാ​യി

text_fields
bookmark_border
ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ വി​വാ​ഹി​ത​യാ​യി
cancel
camera_alt

ശൈ​ഖ്​ മാ​ന​യും ശൈ​ഖ മ​ഹ്​​റ​യും

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം വി​വാ​ഹി​ത​യാ​യി. ബി​സി​ന​സു​കാ​ര​നും സം​രം​ഭ​ക​നു​മാ​യ ശൈ​ഖ്​ മാ​ന ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബി​ൻ മാ​ന ആ​ൽ മ​ക്​​തൂ​മാ​ണ്​ വ​ര​ൻ.

വ​ര​നും വ​ധു​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ വി​വാ​ഹം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. വ​ര​ന്‍റെ പി​താ​വ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബി​ൻ മാ​ന ആ​ൽ മ​ക്​​തൂം വി​വാ​ഹ​ത്തി​ന്​ ആ​ശം​സ​യാ​യി ര​ചി​ച്ച ക​വി​ത​യാ​ണ്​ ന​വ​ദ​മ്പ​തി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​ല്യാ​ണ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി പോ​സ്റ്റ്​ ചെ​യ്ത​ത്.

നി​കാ​ഹ്​ ദി​വ​സ​ത്തേ​ക്ക്​ ആ​ശം​സ​യാ​യി ര​ചി​ച്ച​താ​ണ്​ ക​വി​ത. എ​ന്നാ​ൽ വി​വാ​ഹം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​മോ റി​പ്പോ​ർ​ട്ടോ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സി​ൽ ബി​രു​ദ​ധാ​രി​യാ​യ ശൈ​ഖ മ​ഹ്​​റ​യു​ടെ കു​തി​ര​​ക​ളോ​ടു​ള്ള ഇ​ഷ്ടം പ്ര​സി​ദ്ധ​മാ​ണ്. ദു​ബൈ​യി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ്, സാ​ങ്കേ​തി​ക​വി​ദ്യ മേ​ഖ​ല​യി​ൽ നി​ര​വ​ധി വി​ജ​യ​ക​ര​മാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച വ്യ​ക്​​തി​യാ​ണ്​ ശൈ​ഖ്​ മാ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiprincessSheikha Mahra
News Summary - Dubai royal Sheikha Mahra weds Sheikh Mana
Next Story