Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightകുങ്ഫുവിൽ ചരിത്രം...

കുങ്ഫുവിൽ ചരിത്രം രചിച്ച് ദിഷാന

text_fields
bookmark_border
Kung Fu,
cancel
camera_alt

കു​ങ്ഫു സ്റ്റി​ക് ഫോം ​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ദി​ഷാ​ന വി. ​ദി​ലീ​പ്

മൂ​ല​മ​റ്റം: കു​ങ്ഫു​വി​ൽ ച​രി​ത്രം സ്ഥാ​പി​ക്കു​ക​യാ​ണ് ദി​ഷാ​ന വി. ​ദി​ലീ​പ് എ​ന്ന ആ​റാം ക്ലാ​സു​കാ​രി. ഡി​സം​ബ​റി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ന​ട​ന്ന ദേ​ശീ​യ മീ​റ്റി​ൽ ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ഇ​ന​ത്തി​ൽ സ്റ്റി​ക് ഫോം ​കാ​റ്റ​ഗ​റി​യി​ൽ രാ​ജ്യ​ത്ത് ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര കു​ങ്ഫു ച​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​വും നേ​ടി.

കു​ങ്ഫു പ​ഠ​നം തു​ട​ങ്ങി ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ലാ​ണ് ഈ ​നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​യു​ധ​മു​റ​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​നാ​ണ് ഇ​ഷ്ട​മെ​ന്ന്​ ദി​ഷാ​ന പ​റ​യു​ന്നു. കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​നും നാ​ടു​കാ​ണി ട്രൈ​ബ​ൽ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫി​സ​റു​മാ​യ വി.​എം ദി​ലീ​പ്കു​മാ​റി​ന്‍റെ​യും ഷീ​ന​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ്. അ​റ​ക്കു​ളം സ്വ​ദേ​ശി രാ​ജു​വാ​ണ് പ​രി​ശീ​ല​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kung FuInternational Kung Fu Championship
News Summary - Dishana made history in Kung Fu
Next Story