ആഘോഷങ്ങളില്‍ മിന്നാൻ

10:22 AM
20/07/2017
imitation jewellery

വിവാഹ ചടങ്ങുകളിലും പാര്‍ട്ടികളിലും തിളങ്ങാന്‍ വസ്ത്രങ്ങള്‍ തന്നെയാണ് ആദ്യത്തെ ചോയിസ്. വേഷത്തിനൊപ്പം അനുയോജ്യമായ ആക്സസറീസുകളും നിര്‍ബന്ധം. ചെരിപ്പ് മുതല്‍ ബാഗ് വരെ നിറത്തിലും ലുക്കിലും അനുയോജ്യമായവ തെരഞ്ഞെടുക്കുന്നതില്‍ ആരും അമാന്തം കാട്ടാറില്ല. എന്നാല്‍, അണിഞ്ഞൊരുങ്ങി നടക്കാന്‍ വസ്ത്രങ്ങള്‍ക്കൊപ്പം അനുയോജ്യമായ ആഭരണങ്ങളും വേണ്ടേ. അണിയുന്ന കോസ്റ്റ്യൂംസിന് അനുയോജ്യമായ ആഭരണങ്ങളും ധരിക്കാനുള്ള സൗകര്യമാണ് കോസ്റ്റ്യൂം ജ്വല്ലറി ഒരുക്കുന്നത്. ഇമിറ്റേഷന്‍ ജ്വല്ലറിയിലെ ഏറ്റവും പുതിയ ട്രെന്‍ഡായി സ്ഥാനം പിടിച്ചിരിക്കുന്ന കോസ്റ്റ്യൂം ജ്വല്ലറി ലോകോത്തര ഡിസൈനുകളുടെയും അപൂര്‍വ ട്രെന്‍ഡുകളുടെയും ശേഖരമാണ്. 

ലവിങ് ടെംപ്ടേഷന്‍ 

imitation jewellery

സെമി പ്രെഷ്യസ് സ്റ്റോണ്‍, ജര്‍മന്‍ സില്‍വര്‍ എന്നിവയുടെ സമന്വയം. 

ഗ്ലോയിങ് ക്വീന്‍ 

imitation jewellery

ആകര്‍ഷകമായ ഡിസൈനിങ്. വിവാഹ ദിനത്തില്‍ വധുവിന് അണിയാന്‍ അനുയോജ്യം.

ടീന്‍സ് ആന്‍ഡ് ട്വന്‍റീസ് 

imitation jewellery
imitation jewellery
ക്യുബിക് സിലികോണ്‍ സ്റ്റോണ്‍ കൊണ്ടു നിര്‍മിച്ചിരിക്കുന്ന യുനീക് ഡിസൈന്‍. ടീനേജുകാര്‍ക്ക് തിളങ്ങാന്‍ അനുയോജ്യം. മില്‍കി സ്റ്റോണും ടീനേജുകാര്‍ക്കിടയില്‍ പ്രിയം.

മെര്‍മൈഡ് പേള്‍ 

imitation jewellery

മുതിര്‍ന്നവര്‍ക്കിടയില്‍ പ്രിയങ്കരം. വൈറ്റ്, പിങ്ക്, സില്‍വര്‍ കളറുകളില്‍ കൂടുതല്‍ മനോഹരം. 

കെംപ് ജ്വല്ലറി 

imitation jewellery

പരമ്പരാഗതം. വിശേഷാവസരങ്ങള്‍ക്ക് അനുയോജ്യം.  

മംഗല്‍സൂത്ര

imitation jewellery

ട്രഡീഷനല്‍ ഇനത്തില്‍ പെടുത്താവുന്നത്. കര്‍ണാടകയിലെ പരമ്പരാഗത ആഭരണം.  

ഡാസ്ലിങ് വണ്ടേഴ്സ്

imitation jewellery

പാര്‍ട്ടിവെയറായി അണിയുന്ന ഡാസ്ലിങ് വണ്ടേഴ്സ് ആഡംബര ആഭരണമായാണ് അറിയപ്പെടുന്നത്. 

കടപ്പാട്: മസ്മര കോസ്റ്റ്യൂം ജ്വല്ലറി & ഫാഷന്‍ ബ്യൂട്ടിക്ക് 

COMMENTS