Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightദ കാര്‍ഡിഗന്‍ ഫീല്‍

ദ കാര്‍ഡിഗന്‍ ഫീല്‍

text_fields
bookmark_border
ദ കാര്‍ഡിഗന്‍ ഫീല്‍
cancel

മോണ്ടി കാർലോ ബ്രാൻഡി​ന്‍റെ പ്രശസ്​തമായ 'ഇറ്റ്​സ്​ ദ വേ യു മേക്ക്​ മി ഫീൽ' എന്ന ആ പരസ്യചിത്രം ഒാർക്കുന്നവരുണ്ടോ? അതിൽ കാണുന്ന പോലെയുള്ള, കമ്പിളിനൂലു കൊണ്ട്​ നെയ്​തെടുത്ത ഭീമൻ സ്വെറ്റർ ടൈപ്പ്​ കോട്ട്​ ആയി മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇന്നത്തെ കാർഡിഗൻ. ഫോർമൽ, സ്​പോർട്​സ്​ വെയർ, പാർട്ടികൾക്കായുള്ള എത്​നിക്​ വെയർ എന്നിവയെല്ലാമായി ഇത്​ മാറിയിരിക്കുന്നു. ചുരുക്കത്തിൽ, 'ഇറ്റ്​സ്​ ദ വേ യു മേക്ക്​ മി ഫീൽ' എന്നത്​ കമ്പിളിയുടെ ഇളംചൂട്​ പകരൽ മാത്രമല്ല എന്നാണ്​ ഇന്നത്തെ അർഥം. എന്നാൽ, ഇവിടെ നാം ചർച്ച ചെയ്യുന്നത്​ കാർഡിഗൻ എങ്ങനെ ഒരു മോഡസ്​റ്റ്​ ഡ്രസ്​ ആയി ധരിക്കാം എന്ന ആശയമാണ്​.

മോഡസ്റ്റാവാന്‍ ലോങ് കാര്‍ഡിഗന്‍
എക്​സ്​പോസ്​ഡ്​ സാധ്യതയുള്ള വേഷങ്ങൾ ആ പേടി ഇല്ലാതെ അണിയാനും ട്രൻഡി ആയിട്ടിരിക്കാനും ഒരു ലോങ്​ കാർഡിഗൻ മതിയാകുമെന്ന്​ എത്ര പേർക്കറിയാം. ട്യൂണിക്​സ്​ മുതൽ ഷർട്ട്​ വരെ ധരിക്കാൻ ആഗ്രഹമുണ്ടെങ്കിലും കുലീനത വിട്ടുപോവരുതെന്ന്​ നിർബന്ധമുള്ളവർക്ക്​ ആശ്രയിക്കാവുന്നതാണ്​ ലോങ്​ കാർഡിഗനുകൾ. ടീഷർട്ട്​, ഷർട്ട്​, സ്ലീവ്​ലെസുകൾ തുടങ്ങി പുതിയ കാലത്തെ ഫാഷൻ ഡ്രസുകൾ ധരിക്കു​േമ്പാൾ മുകളിൽ ലോങ്​ കാർഡിഗൻ കൂടി അണിഞ്ഞാൽ ഒരേ സമയം ട്രെൻഡിയും മോഡസ്റ്റും ആയി. ഹെവി ഹാൻഡ്​ എംബ്രോയ്​ഡറി സർദോസി വർക്കുകൾ ഉള്ള കാർഡിഗൻ ആണെങ്കിൽ ഗംഭീര പാർട്ടിവെയറും ആയി.

cardigan
കറുപ്പു പട്ടിൽ വെള്ളിനൂലുകൊണ്ടുള്ള കശ്​മീരി ഹാൻഡ്​ എംബ്രോയ്​ഡറി ചെയ്​ത കാർഡിഗൻ. ബ്ലാക്ക്​ ഫോർമൽ പാൻറ്​സും സ്​മാർട്ട്​ ട്യൂണിക്കും ആണ്​ ഉള്ളിൽ അണിഞ്ഞിരിക്കുന്നത്​.


ഒരല്‍പം ചരിത്രം...
ബ്രിട്ടനിൽ ക്രീമിയൻ യുദ്ധസമയത്ത്​ ബാലക്ലാവ്​ മുന്നേറ്റത്തി​ന്‍റെ ചുമതലയുണ്ടായിരുന്ന, 7ാം ഏൾ ഒാഫ്​ കാർഡിഗൻ മേജർ ജനറൽ ജയിംസ്​ ബ്രൂഡനനിൽ നിന്നാണ്​ കാർഡിഗൻ എന്ന വേഷം ഉടലെടുത്തത്​ എന്ന ഒരു കൗതുകമുണ്ട്​. യുദ്ധത്തിൽ ഇ​േദ്ദഹത്തി​ന്‍റെ പടയാളികൾ ഉപയോഗിച്ചിരുന്നത്​ നീണ്ടുകിടക്കുന്ന ഒരു തരം ഒാവർകോട്ടായിരുന്നു. യുദ്ധം വിജയിച്ചതോടെ ഇവരുടെ വേഷവും ബ്രിട്ടീഷുകാർ ശ്രദ്ധിച്ചു. കാർഡിഗൻ എന്ന പേരാണ്​ നാട്ടുകാർ അതിന്​ ചാർത്തിക്കൊടുത്തത്​. എന്നാൽ, കാർഡിഗൻ ഒരു ഫാഷൻ വസ്​ത്രമായതി​ന്‍റെ മുഴുവൻ ​െക്രഡിറ്റും ഫ്രഞ്ച്​ ഫാഷൻ ​െഎക്കൺ കോകോ ചാനലിനാണ്​. ത​ന്‍റെ പേരിൽ ചാനൽ എന്ന ഒരു ആഗോള ബ്രാൻഡ്​ വരെ പടുത്തുയർത്തിയ ഇൗ വനിതയാണ്​ കാർഡിഗന്​ പ്രചാരം നൽകിയത്​. മുൻവശത്ത്​ ബട്ടനുകളില്ലാത്ത ശൈലി അവർ അവതരിപ്പിച്ചു. 1920കളിലും മുപ്പതുകളിലും വൻ പ്രചാരം നേടിയ കോകോ ചാനൽ ശൈലി ഇന്നും ജനപ്രിയമാണ്​.

കാര്‍ഡിഗന്‍ സ്റ്റൈലുകള്‍

  • സ്ലെൻഡർ ലുക്ക്​ കിട്ടാൻ ലോങ്​ കാർഡിഗ​ന്‍റെ കൂടെ ലെഗിൻസ്​ ജോടിയാക്കുക.
  • മെലിഞ്ഞ ശരീരപ്രകൃതമുള്ളവർ കാർഡിഗൻ ധരിച്ചശേഷം വെയ്​സ്​റ്റ്​ ലൈനിൽ ബെൽറ്റ്​ ധരിക്കുന്നത്​ ഭംഗി കൂട്ടും.
  • കാർഡിഗൻ കോൺട്രാസ്റ്റിങ്​ നിറത്തിലാണെങ്കിൽ ഗംഭീരമാകും. ബോൾഡ്​ നിറമുള്ള കാർഡിഗനും ബ്രൈറ്റ്​ ടോപ്പും ആണെങ്കിൽ ട്രെൻഡി ടച്ച്​ കിട്ടും.
  • കാർഡിഗ​ന്‍റെ കൂടെ സ്​കാർഫ്​ ധരിക്കുന്നത്​ ഭംഗി കൂട്ടും.
cardigan
​െറഗുലർ വിയർ കാർഡിഗൻ


കാര്‍ഡിഗന്‍ പലവിധം

  • ക്രോപ്​ഡ്​​​ കാർഡിഗൻ: ലോങ്​ ഗൗണി​ന്‍റെ കൂടെ ധരിക്കാവുന്ന, കനം കുറഞ്ഞ തുണിയിൽ നിർമിച്ചതാണിത്​.
  • റാപ്​ കാർഡിഗൻ: പലാസോ പാൻറ്​സി​ന്‍റെ കൂടെ അനുയോജ്യം. ഷാളിനും സ്റ്റോളിനും പകരമായി ഉപയോഗിക്കാവുന്ന ഇത്​ തോളിൽനിന്ന്​ വഴുതി വീഴില്ല. കൂടുതൽ തടി തോന്നിക്കാതിരിക്കാനും ഇൗ കാർഡിഗനാണ്​ അനുയോജ്യം.
  • ബെൽറ്റഡ്​ ലോങ്​ കാർഡിഗൻ: സോഫ്​റ്റ്​ ഡെനിമോ കാക്കി ലിനനോ ആണ്​ ക്ലോത്ത്​ എങ്കിൽ ഇതി​ന്‍റെ കൂടെ ബെൽറ്റ്​ ഉപയോഗിക്കുന്നത്​ മികച്ചൊരു സ്റ്റൈൽ സ്റ്റേറ്റ്​മന്‍റൊണ്​. മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർക്കാണ്​ ഇത്​ മോഡസ്റ്റായി അണിയാൻ കഴിയുക.
  • ഹൂഡഡ്​ കാർഡിഗൻ: ജീൻസി​ന്‍റെ കൂടെ കാഷ്വൽ ആയി ധരിക്കാൻ പറ്റുന്ന ഒന്നാണിത്​. സ്​പോർട്ടി ലുക്​ നൽകും.
  • വെസ്റ്റ്​ കാർഡിഗൻ: ഫുൾ സ്വെറ്ററിനു പകരമാണിത്​. ട്രൻഡിയുമാണ്​. അമിതമായി തണുപ്പിനെ ചെറുക്കുന്നതല്ല.
  • ഒാപൺകാർഡിഗൻ: റാപ്​ കാർഡിഗൻ ഇതി​ന്‍റെ ​േ​വറൊരു രൂപമാണ്​. ഇതിൽ ബട്ടണോ സിപ്പോ ഉണ്ടാവില്ല.
  • സിപ്പിഡ്​ കാർഡിഗൻ: നല്ല ഫ്ലേയറുള്ള സ്​കേർട്ടി​ന്‍റെ കൂ​െട അനുയോജ്യം. മുൻവശത്ത്​ സിപ്പ്​ ഉണ്ടാകും. തുറന്നിട്ട്​ ഒാവർകോട്ട്​ ആയും ഉപയോഗിക്കാം.
  • ഒാവർസൈസ്​ഡ്​ കാർഡിഗൻ: വണ്ണമുള്ളവർക്കായി ഉള്ളത്​.

ruby-muhammed

തയാറാക്കിയത്: റൂബി മുഹമ്മദ്, മോ​ഡ​സ്​​റ്റ് ക്ലോ​ത്തി​ങ്, ഡി​സൈ​ന​ർ, മെഹർ ഹിജാബ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstrendyCardigan styleModest DressLifestyle News
Next Story