Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേഗം 312km/h; ഡ്രൈവർക്ക് അഞ്ചു വയസ്സ്

text_fields
bookmark_border
Car racing
cancel

മണിക്കൂറിൽ 312 കിലോ മീറ്റർ വേഗതയിൽ കാറോടിച്ച് വൈറലായിരിക്കുകയാണ് അഞ്ചു വയസ്സുകാരൻ, അതും ലംബോർഗിനി. തുർക്കിയയിലാണ് ഈ വൈറൽ സംഭവം അരങ്ങേറിയത്. മുമ്പുതന്നെ സൂപ്പർ കാറുകൾ ഓടിച്ച് സോഷ്യൽമീഡിയയിൽ തരംഗമായ ആളാണ് അഞ്ചു വയസ്സുമാത്രമുള്ള സെയ്ൻ സോഫ്ഗ്ലു. കെനൻ സോഫ്ഗ്ലു എന്ന മോട്ടോർ സൈക്കിൾ റേസറുടെ മകനാണ് ഇത്.

വെറുതേ കാറോടിച്ചു പോവുകയല്ല ഈ കുഞ്ഞുതാരം. കൃത്യമായ ട്രാക്കിലൂടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ മിടുക്കൻ കുതിച്ചത്. തന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം പേജ് വഴിയാണ് സെയ്ൻ ഇത് കാഴ്ചക്കാർക്കുമുന്നിൽ അവതരിപ്പിച്ചത്. ഒരു കുട്ടിക്ക് ഓടിക്കാൻ കഴിയുന്നവിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ലംബോർഗിനിയിൽ ഏ​ർപ്പെടുത്തിയിരുന്നു. ഒമ്പതുകോടിയോളമാണ് സെയ്ൻ ഓടിച്ച കാറിന്റെ വില. കാര്യമെന്തായാലും ഇത് ആരും അനുകരിക്കരുത് എന്ന നിർദേശംകൂടി സോഷ്യൽമീഡിയയിൽ അറിയിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car racing
Next Story