Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightമണ്ണഞ്ചേരിക്ക്...

മണ്ണഞ്ചേരിക്ക് അഭിമാനമായി അശ്വിനിയും ആരോമലും

text_fields
bookmark_border
aswini-aromal
cancel
camera_alt

അ​ശ്വി​നി  ആ​രോ​മ​ൽ

മ​ണ്ണ​ഞ്ചേ​രി: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ മ​ണ്ണ​ഞ്ചേ​രി​ക്ക് അ​ഭി​മാ​ന​മാ​യി അ​ശ്വി​നി​യും ആ​രോ​മ​ലും. ജൂ​നി​യ​ർ വി​ഭാ​ഗം 1500 മീ​റ്റ​റി​ൽ അ​ശ്വി​നി​യും 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ആ​രോ​മ​ലും വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ ഒ​ന്നാം വാ​ർ​ഡ്‌ കീ​രി​കു​ള​ങ്ങ​ര​യി​ൽ ക​യ​ർ ഫാ​ക്ട​റി തൊ​ഴി​ലാ​ളി അ​നി​ൽ കു​മാ​റി​ന്റെ​യും സ​നി​ത​യു​ടെ​യും മ​ക​ളാ​യ അ​ശ്വി​നി ക​ല​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ക​ഴി​ഞ്ഞ സം​സ്ഥാ​ന മീ​റ്റി​ൽ 13ാം സ്ഥാ​ന​ത്താ​യി​രു​ന്നു. 800 മീ​റ്റ​റി​ൽ നാ​ലാം സ്ഥാ​ന​വും അ​ശ്വി​നി നേ​ടി​യി​ട്ടു​ണ്ട്. പ്രീ​തി​കു​ള​ങ്ങ​ര ക​ല​വൂ​ർ എ​ൻ. ഗോ​പി​നാ​ഥ് മെ​മ്മോ​റി​യ​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ കെ.​ആ​ർ. സാം​ജി​യു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. സ്കൂ​ൾ കാ​യി​കാ​ധ്യാ​പി​ക അ​ന്ന​മ്മ​യാ​ണ് അ​ശ്വി​നി​യെ സ്പോ​ർ​ട്സി​ലേ​ക്ക് വ​ഴി​തി​രി​ച്ചു വി​ട്ട​ത്.

മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 21ാം വാ​ർ​ഡ് ആ​രോ​മ​ൽ നി​വാ​സി​ൽ വി​മു​ക്ത ഭ​ട​ൻ അ​ഭി​ലാ​ഷ് സു​ശീ​ല​ന്റെ​യും രു​ഗ്മ​യു​ടെ​യും മ​ക​നാ​യ ആ​രോ​മ​ൽ ഉ​ണ്ണി തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. 200 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. ചീ​ഫ് കോ​ച്ച് ക്യാ​പ്റ്റ​ൻ അ​ജി​മോ​ന്റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ചാ​ര​മം​ഗ​ലം ഡി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ​നി​ന്നാ​ണ് ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsState School Sports FestivalAswiniAromal
News Summary - Aswini and Aromal made Mannancheri proud
Next Story