Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightലാ​നി​യ​ക്ക്​...

ലാ​നി​യ​ക്ക്​ ദു​ബൈ​യി​ലേ​ക്ക്​ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ക്ഷ​ണം

text_fields
bookmark_border
ലാ​നി​യ​ക്ക്​ ദു​ബൈ​യി​ലേ​ക്ക്​ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ   ക്ഷ​ണം
cancel

ദു​ബൈ: കു​തി​ര​യു​ടെ വേ​ർ​പാ​ടി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ്​ ലോ​ക​ത്തി​ന്‍റെ ഹൃ​ദ​യം​ക​വ​ർ​ന്ന ഇ​റാ​ഖി ബാ​ലി​ക ലാ​നി​യ ഫാ​ഖി​റി​ന്​ ദു​ബൈ സ​ന്ദ​ർ​ശി​ക്കാ​ൻ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ക്ഷ​ണം. ലാ​നി​യ​യു​ടെ പി​താ​വ്​ ഫാ​ഖി​ർ മു​ഹ​മ്മ​ദ്​ റ​സൂ​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച യു.​എ.​ഇ​യി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. കൂ​ടി​ക്കാ​ഴ്ച​യു​ടെ സ​മ​യം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ബു​ധ​നാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഒ​ന്നി​ലേ​റെ കു​തി​ര​ക​ളെ​യും സ്വ​ന്ത​മാ​യി ഒ​രു കു​തി​ര​യോ​ട്ട പ​രി​ശീ​ല​ന​കേ​ന്ദ്രം നി​ർ​മി​ക്കാ​നു​ള്ള സ​ഹാ​യ​വും ലാ​നി​യ​ക്ക്​ വാ​ഗ്ദാ​നം​ചെ​യ്തി​രു​ന്നു. ഇ​റാ​ഖി​ലെ കു​ർ​ദി​സ്താ​നി​ലാ​ണ്​ ലാ​നി​യ​യു​ടെ സ്വ​ദേ​ശം.

ഇ​വി​ടെ​യാ​ണ്​ പ​രി​ശീ​ല​ന​കേ​ന്ദ്രം നി​ർ​മി​ച്ചു​ന​ൽ​കു​ക. മ​ക​ളു​ടെ ദുഃ​ഖം കു​റ​യു​ന്ന​തി​ന്​ കാ​ര​ണ​മാ​യി സ​മ്മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യു​ണ്ടെ​ന്ന്​ ഫാ​ഖി​ർ ഒ​രു ടി.​വി അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammedviral videoIraqi girl
News Summary - 8-year-old Iraqi girl in viral video to meet Sheikh Mohammed
Next Story