ഭാഷകളും തലസ്ഥാനങ്ങളും ഒരു മിനിറ്റിനുള്ളിൽ പറഞ്ഞ് ആറാം ക്ലാസ്സുകാരി
text_fieldsസനാനിയ
പുൽപള്ളി: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ ഭാഷകളും തലസ്ഥാനങ്ങളും ഒരു മിനിറ്റിനുള്ളിൽ പറഞ്ഞ് റെക്കോഡുകളിൽ ഇടംപിടിച്ച് പാടിച്ചിറയിലെ ആറാം ക്ലാസുകാരി സനാനിയ. അബ്ദുൽ കലാംസ് വേൾഡ് റെക്കോഡ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ് എന്നിവയാണ് ഈ മിടുക്കി കരസ്ഥമാക്കിയത്.
ഒരു മിനിറ്റിനകം സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ഭാഷകളും പറയുമ്പോൾ കേട്ട് നിൽക്കുന്നവരും ആശ്ചര്യപ്പെടും. അത്രക്ക് വേഗത്തിലാണ് ഈ കൊച്ചുമിടുക്കി പറഞ്ഞത്. കബനിഗിരി സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനിയാണ് സനാനിയ. മാതാപിതാക്കളാണ് ഈ നേട്ടം കൈവരിക്കുന്നതിന് പ്രോത്സാഹനം നൽകിയത്.
പഠനത്തിലും മികവ് തെളിയിക്കുന്ന സനാനിയ ഇത്തവണത്തെ ബത്തേരി ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത് മാത് സ് പസിൽസിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. മോണോ ആക്ടിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. അച്ഛൻ രാജേഷ് പെയിന്റിങ് തൊഴിലാളിയും അമ്മ മനീഷ വീട്ടമ്മയുമാണ്. അനിയത്തി രുദ്ര നാലാം ക്ലാസിൽ പഠിക്കുന്നു.