ഇതാണ്...‘ഘട’

20:14 PM
27/01/2015

നിന്‍െറ കൈയ്യിലെന്താ... പുട്ടുകുറ്റിയോ എന്നു ചോദിച്ചാല്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഏകദേശം അതുപോലെ തന്നെ! പിന്നെ നിറത്തിലും ഡിസൈനിലും സ്റ്റൈലിലും  വ്യത്യാസമുണ്ടെന്ന് മാത്രം. പൂട്ടുകുറ്റി പോലെ കൈനിറഞ്ഞ് കിടക്കുന്നവയും വലിപ്പം കുറഞ്ഞവയും ഇക്കൂട്ടത്തിലുണ്ട്. ഇതാണ് ‘ഘട’! നമ്മുടെ ന്യൂജെന്‍ പെമ്പിള്ളേരുടെ പുത്തന്‍ വളയുടെ പേരാണിത്. സ്വര്‍ണം, വെള്ളി, കോപ്പര്‍ നിറത്തിലും വൈറ്റ് മെറ്റലിലും ‘ഘട’ ലഭിക്കും. വെള്ളി കളറിലുള്ള ‘ഘട’യിലെ ചിത്രങ്ങളും ആലേഖനങ്ങളുമെല്ലാം പണ്ടത്തെ ട്രൈബല്‍ സ്റ്റൈലില്‍ നിന്നു കടമെടുത്തതാണ്.

പൂക്കള്‍, അക്ഷരങ്ങള്‍, പഴയ ലിപികള്‍ എന്നിവ ആലേഖനം ചെയ്ത ‘ഘട’യും ലഭ്യമാണ്. മെറ്റലിലുള്ള ഘടയില്‍ റെക്സിന്‍ ഒട്ടിച്ചവക്ക് ചാരുതയേറും. വിവിധ വര്‍ണങ്ങളിലും ഡിസൈനുകളിലും സോഫ്റ്റ് റെക്സിനുകള്‍ ഉപയോഗിച്ചാണ് ഇത്തരം ‘ഘട’കളുടെ നിര്‍മാണം. കുര്‍ത്ത, രാജസ്ഥാന്‍ മോഡല്‍ ചുരിദാറുകള്‍, ജീന്‍സ് ടോപ്പുകള്‍ എന്നിവക്കും ഇണങ്ങുന്നവ ‘ഘട’യില്‍ നിന്നു തെരഞ്ഞെടുക്കാം. ഫ്ളോറല്‍ പ്രിന്‍റുകളുള്ള ജീന്‍സ് ടോപ്പുകള്‍ക്ക് ഫ്ളോറല്‍ പ്രിന്‍റഡ് വെല്‍വെറ്റ് ‘ഘട’ തന്നെ സെലക്ട് ചെയ്യാം.  

ഇത്തരം ‘ഘട’ ഒന്നെങ്കിലും വാങ്ങാതെ തിരിച്ചു പോകാന്‍ ഒരു പെണ്‍കുട്ടിക്കും കഴിയില്ല. നിക്കല്‍ അലോയ് മിക്സ് ചെയ്ത തരം ‘ഘട’കള്‍ എത്തിയിരിക്കുന്നത് ചൈനയില്‍ നിന്നാണ്. കൊറിയയില്‍ നിന്നെ ത്തിയിരിക്കുന്നത് പൂക്കളുടെ ഡിസൈന്‍ പ്രിന്‍റ് ചെയ്തിട്ടുള്ള ഇനങ്ങളാണ്. വെല്‍വറ്റില്‍ പുലിത്തോല്‍ ഡിസൈനിലുള്ള ‘ഘട’ പെണ്‍കുട്ടികളുടെ മനം കവരും. കൊറിയയില്‍ നിന്നും എത്തിയിരിക്കുന്ന ഇതിന്‍െറ മീഡിയം സൈസിന് 510 രൂപയാണ് വില.

‘ഘട’യില്‍ പലതരം പരീക്ഷണങ്ങളുണ്ട്. വലിച്ചു നീട്ടാന്‍ പറ്റുന്നവയും ചുരുക്കി ഒരു മോതിരത്തോളം വലുപ്പത്തില്‍ എത്തിക്കാന്‍ പറ്റുന്നവയും. 188 രൂപയാണ് സില്‍വര്‍ കളറിലുള്ള (വലിച്ചുനീട്ടാന്‍ കഴിയുന്ന) ‘ഘട’യുടെ വില. ഇതില്‍ തന്നെ പല നിറത്തിലുള്ള കല്ലുകള്‍ പതിച്ചവയും ചെറിയ പൂക്കളും മുത്തുകളും കൊണ്ട് അലങ്കരിച്ചവയുമുണ്ട്.

പൂക്കള്‍ ഡിസൈനിലുള്ള മെറ്റലില്‍ തീര്‍ത്ത ‘ഘട’കള്‍ ചെറുതിന് 450 രൂപയും വലുതിന് 580 രൂപയുമാണ്. സാരികള്‍ക്കും ചുരിദാറുകള്‍ക്കും ജീന്‍സ് ടോപ്പുകള്‍ക്കും അനുയോജ്യമായ വിപുലമായ കളക്ഷനുകള്‍ ഇതിലുണ്ട്. സില്‍വര്‍, പ്ളാറ്റിനം, സ്വര്‍ണം അടക്കം വിവിധ നിറങ്ങളിലും ‘ഘട’കള്‍ ലഭിക്കുന്നതിനാല്‍ ഏതുതരം വസ്ത്രത്തിനും ഇണങ്ങും. ‘ഘട’യില്‍ പഴമ തേടുന്നവര്‍ക്കായി ട്രൈബല്‍ ഡിസൈനും പുതുമ അന്വേഷിക്കുന്നവര്‍ക്ക് ഫ്ളോറല്‍ പ്രിന്‍റും തെരഞ്ഞെടുക്കാം.

തയാറാക്കിയത്: ജുവല്‍ ആന്‍
കടപ്പാട്:
Goodwill Collections
Convent Junction,
Ernakulam.

COMMENTS