ചെറു പാദങ്ങള്‍ക്ക് കുളിരേകാന്‍...

01:34 AM
09/04/2015

കൊച്ചു സുന്ദരികളുടെ ചെരിപ്പുകളും ഉടുപ്പുകളും ആരുടെയും മനം കവരും. ഒന്നു ഒരുക്കിയിറക്കിയാല്‍ നോക്കി നിന്നു പോകുന്നത്ര ഭംഗിയാണ് ഉടുപ്പുകള്‍ക്കും അവക്ക് ഇണങ്ങുന്ന ചെരിപ്പുകള്‍ക്കും. കാശ് മുടക്കിയാല്‍ സിന്‍ഡ്രല്ല മോഡലിലുള്ള ചെരിപ്പുകള്‍ വരെ കൈയ്യിലെത്തും. അതു കൊണ്ട് തന്നെ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നും തായ് ലന്‍ഡില്‍ നിന്നെല്ലാമാണ് പുഷ്പ പാദുകങ്ങള്‍ കേരളത്തിലെ കൊച്ചു രാജകുമാരിമാരുടെയും രാജകുമാരന്മാരുടെയും പാദങ്ങളിലെത്തുന്നത്.

ചൂടുകാലത്ത് ചെറു പാദങ്ങള്‍ക്ക് കുളിരേകാന്‍ ഫേ്ളാറല്‍ പ്രിന്‍റുള്ള തുണിയി ലും പ്ലാസ്റ്റിക്കിലും നിര്‍മിച്ച ചെരിപ്പുകളാണ് എത്തിയിരിക്കുന്നത്. വായു സഞ്ചാരത്തിനായി ചെറിയ ചെറിയ സ്ട്രാപ്പുകളുള്ള ചെരുപ്പുകളും ലെതറിലും പ്ളാസ്റ്റിക്കിലും തീര്‍ത്ത ചെറിയ സുക്ഷിരങ്ങള്‍ ഇട്ടിട്ടുള്ള ഷൂസും ലഭ്യമാണ്. പെണ്‍കുട്ടികള്‍ക്കായി പിങ്ക്, വൈറ്റ് നിറങ്ങളിലും പൂക്കള്‍ പ്രിന്‍റ് ചെയ്തവയും മുത്തുകള്‍, കല്ലുകള്‍ എന്നിവ കൊണ്ട് അലങ്കരിച്ച ചെരുപ്പുകളും ലഭ്യമാണ്.

കൊറിയയില്‍ നിന്നെത്തിയ സെമി ലെതറിലുള്ള പൂക്കള്‍ തുന്നിയ ഫേ്ളാറല്‍ ഡിസൈന്‍ ഷൂ ആരിലും കൗതുകമുണര്‍ത്തും. റെക്സിനില്‍ തീര്‍ത്ത കണങ്കാലിലെ സ്ട്രാപ്പില്‍ ഫ്രില്ലുകള്‍ തുന്നിയ ആങ്കല്‍ ഷൂസിന്‍െറ ഭംഗിയൊന്ന് വേറെതന്നെയാണ്. കറുപ്പ്, ചുവപ്പ്, പിങ്ക് എന്നീ കളറുകളിലുള്ള ആങ്കല്‍ ഷൂസ് മറ്റു ചെരിപ്പുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.

ബൂട്ട്സ് ആണ് മറ്റൊരു താരം. സിന്തറ്റിക് തുണിയിലും റെക്സിനിലും തീര്‍ത്ത ബ്ളാക്ക് ബൂട്ട്സിന്‍െറ ഗാംഭീര്യം ഒന്നുവേറെ തന്നെയാണ്. ഒരു വയസ് മുതല്‍ മൂന്നു വയസുവരെ ഉള്ളവരുടെ കാലുകള്‍ക്ക് ഇണങ്ങുന്ന ബൂട്ട്സിന് 585 രൂപയാണ് വില. സോഫ്റ്റ് ഫോം മെറ്റീരിയലും വെല്‍വറ്റും ഉപയോഗിച്ച് ബൂട്ട്സിന്‍െറ ഉള്‍ഭാഗം നിര്‍മിച്ചിരിക്കുന്നതിനാല്‍ കുട്ടികളുടെ കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം ലഭിക്കും.

നെറ്റ് ഉപയോഗിച്ചുള്ള സിബ്ബോടുകൂടിയ ആങ്കല്‍ ഷൂസ് ചൈനയില്‍ നിന്നുമാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. ചെറിയ ഉടുപ്പുകള്‍ക്ക് അനുയോജ്യമായ ഈ ഷൂസ്, ഗോള്‍ഡന്‍, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. പാര്‍ട്ടിവെയര്‍ ഷൂസുകള്‍ കല്ലുകളും മുത്തുകളും പതിച്ചവയാണ്. പല നിറങ്ങളില്‍ ലഭ്യമാക്കുന്ന ഇവക്ക് 465 രൂപയാണ് വില. രാജകുമാരിയെയും രാജകുമാരനെയും പോലെ അണിയിച്ചൊരുക്കുമ്പോള്‍ ആരെയും മോഹിപ്പിക്കുന്ന ഷൂസ് അണിയാന്‍ മറക്കേണ്ട!

തയാറാക്കിയത്: ജുവല്‍ ആന്‍

COMMENTS