Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16-ാം വയസ്സിൽ സ്കൂൾ വിട്ടു; എ.ഐ മിസൈൽ സ്റ്റാർട്ടപ്പിന് 4.4 കോടി നിക്ഷേപം, ഏറ്റവും പ്രായം കുറഞ്ഞ സോളോ ഫൗണ്ടർ

text_fields
bookmark_border
Henry Dandsbergs
cancel
camera_alt

ഹെൻറിസ് ഡാൻഡ്സ്ബെർഗ്സ്

സിലിക്കൺ വാലി: എ.ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലുകൾ നിർമിക്കുകയെന്ന വ്യത്യസ്തമായ ആശയത്തിലൂടെ ലോകപ്രശസ്ത സ്റ്റാർട്ടപ്പ് പ്രോഗ്രാമിൽ ഇടംനേടി 16 വയസ്സുകാരൻ. ലാത്വിയ സ്വദേശിയായ ഹെൻറിസ് ഡാൻഡ്സ്ബെർഗ്സ് എന്ന കൗമാരക്കാരനാണ് തന്റെ 'പൊളിമോസ് ഇൻഡസ്ട്രീസ്' എന്ന പ്രതിരോധ സ്റ്റാർട്ടപ്പിലൂടെ ശ്രദ്ധ നേടുന്നത്.

എയർബിഎൻബി, റെഡ്ഡിറ്റ്, സ്ട്രൈപ്പ് തുടങ്ങിയ വമ്പൻ കമ്പനികളെ വളർത്തിയെടുത്ത അമേരിക്കയിലെ പ്രമുഖ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ വൈ കോമ്പിനേറ്ററിന്റെ 2026 ഫാൾ പ്രോഗ്രാമിലേക്കാണ് ഹെൻറിസ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിലൂടെ ഏകദേശം 4.4 കോടി രൂപ (5,00,000 ഡോളർ) നിക്ഷേപവും ഈ കൗമാരക്കാരൻ സ്വന്തമാക്കി. വൈ കോമ്പിനേറ്ററിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഏക സ്ഥാപകൻ കൂടിയാണ് ഹെൻറിസ്.

കുറഞ്ഞ ചെലവിൽ നിർമിക്കാവുന്നതും, പോർട്ടബിൾ ലോഞ്ചറുകൾ ഉപയോഗിച്ച് എളുപ്പത്തിൽ വിക്ഷേപിക്കാവുന്നതുമായ കൃത്യതയാർന്ന എ.ഐ മിസൈലുകൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സാധാരണ യുദ്ധ ഡ്രോണുകളേക്കാൾ കൂടുതൽ സ്ഫോടകവസ്തുക്കൾ വഹിക്കാൻ കഴിയുന്നതും, ഇലക്ട്രോണിക് ജാമിംഗിലൂടെ തടസ്സപ്പെടുത്താൻ പ്രയാസമുള്ളതുമായ ആയുധങ്ങളാണ് പൊളിമോസ് നിർമിക്കുന്നത്.

റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ലാത്വിയ. യുക്രെയ്ൻ യുദ്ധം തന്റെ രാജ്യത്തിന് അടുത്തേക്ക് സൈനിക ഭീഷണികൾ കൊണ്ടുവരുന്നത് നേരിട്ട് കണ്ടതാണ് പ്രതിരോധ സാങ്കേതികവിദ്യയിലേക്ക് തിരിയാൻ ഹെൻറിസിനെ പ്രേരിപ്പിച്ചത്. കുട്ടിക്കാലം മുതൽ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, എയ്റോസ്പേസ് എന്നിവയിൽ പരീക്ഷണങ്ങൾ നടത്തിയിരുന്ന ഹെൻറിസ്, സ്വയം പറക്കുന്ന ഡ്രോണുകളും റോബോട്ടിക് കൈകളും നിർമിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ ലണ്ടനിൽ നടന്ന ഒരു ഹാക്കത്തോണിൽ, സാധാരണ ഭാഷയിലുള്ള നിർദേശങ്ങൾ ഉപയോഗിച്ച് സർക്യൂട്ട് ബോർഡുകൾ ഡിസൈൻ ചെയ്യുന്ന എ.ഐ ടൂൾ നിർമിച്ച് ഹെൻറിസും സംഘവും ഒന്നാം സ്ഥാനം നേടി. ഇതാണ് വൈ കോമ്പിനേറ്ററിലേക്കുള്ള വഴി തുറന്നത്. എന്നാൽ പിന്നീട് സഹപ്രവർത്തകരുമായി ആശയപരമായ ഭിന്നതകളുണ്ടായതോടെ, പ്രതിരോധ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹെൻറിസ് ഒറ്റക്ക് മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

16-ാം വയസ്സിൽ ഹൈസ്കൂൾ പഠനം ഉപേക്ഷിച്ച് ഇത്രയും വലിയൊരു സംരംഭത്തിന് ഇറങ്ങിത്തിരിക്കുന്നതിൽ വൈ കോമ്പിനേറ്ററിന് തുടക്കത്തിൽ ആശങ്കകളുണ്ടായിരുന്നു. എന്നാൽ ഹെൻറിസിന്റെ കഴിവിൽ വിശ്വാസമർപ്പിച്ച് അവർ പിന്തുണ നൽകാൻ തീരുമാനിച്ചു. മിസൈലുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ ഇതിനകം വികസിപ്പിച്ചുകഴിഞ്ഞെന്നും, ഡിസംബറോടെ പ്രവർത്തനക്ഷമമായ ഒരു മാതൃക തയാറാക്കുമെന്നും ഹെൻറിസ് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 16-Year-Old Builds AI-Guided Missiles
Next Story